ETV Bharat / state

മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരെ സമരം ശക്തമാകുന്നു

തളിപ്പറമ്പ് മോറാഴ ഒഴക്രോത്താണ് ജനവാസ കേന്ദ്രത്തിൽ ടവർ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാർ സമരവുമായി രംഗത്ത് വന്നത്. കഴിഞ്ഞ അഞ്ചു ദിവസമായി തുടരുന്ന സമരം വരും ദിവസങ്ങളിർ കൂടുതൽ ശക്തിപ്പെടുത്താനാണ് നാട്ടുകാരുടെ തീരുമാനം.

mobile tower installation  protest against mobile tower installation  mobile tower in taliparamba  തളിപ്പറമ്പ് മോറാഴ ഒഴക്രോത്താണ്  മൊബൈൽ ടവർ  ടവർ സ്ഥാപിക്കുന്നതിനെതിരെ സമരം
മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരെ സമരം ശക്തമാകുന്നു
author img

By

Published : Jan 28, 2021, 3:03 AM IST

കണ്ണൂർ: തളിപ്പറമ്പ് മോറാഴ ഒഴക്രോത്ത് മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരെ അഞ്ചു ദിവസങ്ങളിലായി നടന്നുകൊണ്ടിരിക്കുന്ന നാട്ടുകാരുടെ സമരം ശക്തമാക്കാൻ തീരുമാനം. അമ്പതോളം വീടുകൾ നിലനിൽക്കുന്ന പ്രദേശമാണിത്. തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ കാലത്തെ ഉദ്യോഗസ്ഥ ഭരണ സമയത്താണ് ടവറിന് അനുമതി നൽകിയത്.

ജനവാസ കേന്ദ്രത്തിൽ ടവർ സ്ഥാപിക്കാൻ ആന്തൂർ നഗരസഭയിൽ ഉദ്യോഗസ്ഥ ഭരണം ഉണ്ടായിരുന്ന സമയത്താണ് അനുമതി നൽകിയതെന്ന് നാട്ടുകാർ പറയുന്നു. ടവർ ജനവാസ കേന്ദ്രത്തിൽ നിന്നും മാറ്റി മറ്റെവിടെയെങ്കിലും സ്ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. ആന്തൂർ നഗരസഭ ചെയർമാനും, സെക്രട്ടറിക്കും നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ കൊടുക്കണം എന്ന് ആവശ്യപ്പെട്ട് 120 പേർ ഒപ്പിട്ട നിവേദനം പ്രദശവാസികൾ നൽകിയിട്ടുണ്ട്.

നേരത്തെ ടവർ നിർമ്മിക്കാൻ സ്ഥലം വിട്ടുനൽകാൻ തയ്യാറായ വ്യക്തി നാട്ടുകാർ ആവശ്യപ്പെട്ടത് പ്രകാരം മുൻ തീരുമാനത്തിൽ നിന്നും പിന്മാറാൻ തയ്യാറായി. എന്നാൽ ടവർ സ്ഥാപിക്കുന്നവർ സ്ഥലം ഉടമയെ ഭീഷണിപ്പെടുത്തുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. കമ്പനി ടവറിന്‍റെ നിർമ്മാണ പ്രവൃത്തികൾ ഉപേക്ഷിക്കുന്നതു വരെ സമരം തുടരാനാണ് നാട്ടുകാരുടെ തീരുമാനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.