ETV Bharat / state

പൊലീസ് ചമഞ്ഞ് ആൾമാറാട്ടം : സ്വകാര്യ സ്ഥാപന ജീവനക്കാരന്‍ അറസ്റ്റില്‍

author img

By

Published : Aug 31, 2022, 11:03 PM IST

കണ്ണൂര്‍ ചന്തപ്പുരയിലെ കെ ജഗദീഷിനെ പൊലീസ് വേഷത്തിൽ ആൾമാറാട്ടം നടത്തിയതിനെ തുടര്‍ന്ന് പരിയാരം പൊലീസ് അറസ്റ്റ് ചെയ്‌തു

disguise as police  private firm employee jagdeesh  jagdeesh arrersted on disguise  latest news in kannur  jagdeesh kannur resident arrest  latest news today  പൊലീസ് ചമഞ്ഞ് ആൾമാറാട്ടം  ജഗദീശനെ പരിയാരം പോലീസ് അറസ്റ്റ് ചെയ്‌തു  പൊലീസ് വേഷത്തിൽ ആൾമാറാട്ടം  ചന്തപ്പുരയിലെ കെ ജഗദീഷ്  കണ്ണൂര്‍ ഏറ്റവും പുതിയ വാര്‍ത്ത  കണ്ണൂര്‍ ഇന്നത്തെ പ്രധാന വാര്‍ത്ത  ഏറ്റവും പുതിയ വാര്‍ത്ത
പൊലീസ് ചമഞ്ഞ് ആൾമാറാട്ടം;സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ജഗദീശനെ പരിയാരം പോലീസ് അറസ്റ്റ് ചെയ്‌തു

കണ്ണൂര്‍ : പൊലീസ് വേഷത്തിൽ ആൾമാറാട്ടം നടത്തിയ യുവാവ് അറസ്റ്റിൽ. ചന്തപ്പുരയിലെ കെ ജഗദീഷിനെയാണ് ( 40) പരിയാരം പൊലീസ് ചൊവ്വാഴ്‌ച(30.08.2022) രാത്രി എട്ട് മണിയോടെ അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ രണ്ടുമാസത്തിലധികമായി ഇയാൾ പൊലീസ് വേഷത്തിൽ റോഡിൽ വാഹന പരിശോധനയും, ബോധവത്കരണവും ഉൾപ്പടെ നടത്തി വരികയായിരുന്നു.

പരിയാരം സി ഐ ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വാഹന പരിശോധനയും മറ്റും നടത്തിവരുന്നത്. പയ്യന്നൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഇപ്പോൾ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഇയാള്‍. നിലവിൽ പരിയാരം സ്റ്റേഷനിൽ സിഐ ഇല്ല. ഇത് ശ്രദ്ധയിൽപ്പെട്ട ചിലരാണ് സ്റ്റേഷനിൽ വിവരമറിയിച്ചത്.

പൊലീസ് യൂണിഫോം ധരിച്ച് അതിനുമുകളിൽ കോട്ടുമിട്ടാണ് ഇയാളുടെ ബൈക്ക് യാത്ര. പരിശോധന സമയത്ത് കോട്ട് അഴിച്ചുമാറ്റും. സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പടെ നടത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.