ETV Bharat / state

പച്ചക്കുന്നുകള്‍ അതിരിടുന്ന നീര്‍ത്തടത്തിന്‍റെ 'നിറ'ക്കാഴ്‌ച, ത്രസിക്കാന്‍ ജലകേളി ; കണ്ണഞ്ചും വിസ്‌മയത്തുരുത്തായി പൂക്കോട് തടാകം - Pookode Boating Charge

Wayanad Tourism | Pookode Lake : ദക്ഷിണേന്ത്യയിലെ വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായി പൂക്കോട് തടാകം മാറിക്കഴിഞ്ഞു. പ്രകൃതി രമണീയമായ ശുദ്ധജലതടാകമെന്ന ഖ്യാതിയാണ് പ്രശസ്തിക്ക് കാരണം

pookode-lake-major-tourist-spot-of-wayanad,കണ്ണഞ്ചും വിസ്‌മയത്തുരുത്തായി പൂക്കോട് തടാകം
കണ്ണഞ്ചും വിസ്‌മയത്തുരുത്തായി പൂക്കോട് തടാകം
author img

By ETV Bharat Kerala Team

Published : Nov 7, 2023, 10:09 PM IST

കണ്ണഞ്ചും വിസ്‌മയത്തുരുത്തായി പൂക്കോട് തടാകം

കണ്ണൂര്‍ : പ്രകൃതി കനിഞ്ഞ് വരദാനം നല്‍കിയതാണ് വയനാട് ജില്ലയിലെ പൂക്കോട് തടാകം. ഇതിന്‍റെ ദൂരക്കാഴ്‌ച തന്നെ സഞ്ചാരികളുടെ മനം നിറയ്ക്കും‌. വനനിബിഡമായ മലനിരകള്‍ക്ക് കീഴെയാണ് പൂക്കോട് തടാകം നില കൊള്ളുന്നത്. തടാകത്തില്‍ വെള്ളം കുടിക്കാന്‍ വന്യ ജീവികളും പക്ഷികളും എത്തുന്നതും ആസ്വദിക്കാം (Pookode Lake).

നിരവധി പക്ഷികളുടേയും ശലഭങ്ങളുടേയും തുമ്പികളുടേയും ആവാസ കേന്ദ്രമാണ് പൂക്കോട് തടാക കരയിലെ വനമേഖല. ദക്ഷിണേന്ത്യയിലെ വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായി പൂക്കോട് തടാകം മാറിക്കഴിഞ്ഞു. പ്രകൃതി രമണീയമായ ശുദ്ധജലതടാകമെന്ന ഖ്യാതിയാണ് പൂക്കോട് തടാകത്തിന്‍റെ പ്രശസ്തിക്ക് കാരണമായത്. ഇക്കാരണങ്ങളാല്‍ തന്നെ കേരളീയര്‍ക്ക് പുറമെ തമിഴ്‌നാട് ,കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ഹിന്ദി ഭാഷാ സംസ്ഥാനങ്ങളില്‍ നിന്നും വിനോദ സഞ്ചാരികള്‍ ഇവിടെയെത്തുന്നു (Wayanad Tourism).

പൂക്കോട് തടാകത്തില്‍ ജലകേളിക്കായി തനിച്ചും കൂട്ടായും എത്തുന്ന സഞ്ചാരികളുടെ തിരക്കാണ്. സമുദ്ര നിരപ്പില്‍ നിന്നും 770 മീറ്റര്‍ ഉയരത്തിലുള്ള കേരളത്തിലെ ഏറ്റവും ഉയരമുള്ള ശുദ്ധജലതടാകം എന്ന വിശേഷണം പൂക്കോട് തടാകത്തിനാണ്. കബനീനദിയിലേക്ക് ചേരുന്ന പനമരം പുഴയുടെ ഉത്ഭവം ഇവിടെ നിന്നാണ്. വയനാട്ടിലെത്തുന്ന സഞ്ചാരികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന ഇടമായി പൂക്കോട് തടാകം മാറിക്കഴിഞ്ഞു(Adventure Activities in Pookode Lake) .

Kodagu Tourism Places Coorg 'കാപ്പിപ്പൂവിന്‍റെ മണം, മലനിരകൾ നിറയുന്ന കോടമഞ്ഞും ബുദ്ധ വിഹാരങ്ങളും': കുടക് വിളിക്കുമ്പോൾ പോകാതിരിക്കുന്നതെങ്ങനെ

കുന്നുകളുടെ മാസ്‌മരിക കാഴ്‌ച : സുഖകരമായ കാലാവസ്ഥയും പ്രകൃതി സൗന്ദര്യവും സന്ദര്‍ശകര്‍ക്ക് അവിസ്മരണീയ അനുഭവമാണ് നല്‍കുന്നത്. കുന്നുകളുടെ മാസ്മരികതയാര്‍ന്ന കാഴ്ചകള്‍ ആസ്വദിക്കാനെത്തുന്നവരും നിരവധി. കുട്ടികള്‍ മുതല്‍ വയോജനങ്ങള്‍ വരെ ഇവിടുത്തെ കാഴ്ചകളില്‍ മതിമറക്കുന്നു. ബോട്ടുസവാരിക്കാണ് സന്ദര്‍ശകര്‍ ഏറേയും എത്തിച്ചേരുന്നത്. തടാകത്തിലെ ശുദ്ധജല പൂക്കളും നീലത്താമരയും സവാരിയില്‍ അടുത്തുനിന്ന് കാണാം (Pookode Lake Boating).

തടാക കരയിലൂടെ നടന്ന് ആസ്വദിക്കാനുള്ള ജോഗിങ് ട്രാക്കും ഒരുക്കിയിട്ടുണ്ട്. വയനാട് വൈത്തിരി താലൂക്കിലെ കുന്നത്തിടവക എന്ന ഗ്രാമത്തിലാണ് പൂക്കോട് തടാകം. കരയിലെ ബെഞ്ചിലിരുന്ന് തടാകത്തെയും മൂന്ന് ഭാഗവും ചുറ്റപ്പെട്ട കുന്നുകളേയും കണ്ട് ആനന്ദിക്കാം. ഈ തടാകത്തില്‍ മാത്രം കാണുന്ന പെതിയ പൂക്കോടന്‍സിസ് എന്ന മത്സ്യ ഇനവുമുണ്ട്. അവയെ കാണണമെങ്കില്‍ ഒരു മണിക്കൂര്‍ സമയമെടുത്ത് ബോട്ടില്‍ ചുറ്റണം. ഒരു മണിക്കൂര്‍ ബോട്ടിങ് കഴിഞ്ഞാല്‍ നടപ്പാതയിലൂടെ ചുറ്റിക്കറങ്ങാം (Hills in Wayanad).

Wayanad Tourism Places Packages മഴയൊഴിഞ്ഞപ്പോൾ കാഴ്‌ചകൾ വിരുന്നൊരുക്കുകയാണ് വയനാട്ടില്‍

നാല്‍പത് ഹെക്‌ടറില്‍ തടാകം : തടാകക്കരയിലെ ബെഞ്ചിലിരുന്ന് വിശ്രമിക്കുമ്പോള്‍ എന്തെങ്കിലും കഴിക്കുമ്പോള്‍ സൂക്ഷിക്കണം. നിങ്ങളെ നോക്കി കുരങ്ങന്‍മാര്‍ ഉണ്ടാകും. കോഴിക്കോട് നിന്നും വരുന്നവര്‍ക്ക് താമരശ്ശേരി ചുരം കയറി ലക്കിടിക്കടുത്ത വെറ്ററിനറി കോളജിനടുത്തുള്ള ബസ് സ്‌റ്റോപ്പിലിറങ്ങി ഇവിടേക്കെത്താം. കല്‍പ്പറ്റയില്‍ നിന്നും 15 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബെംഗളൂരു ,മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും തടാകത്തിലെത്താം. നാല്‍പ്പത് ഹെക്ടറാണ് തടാകത്തിന്‍റെ നീര്‍ത്തട വിസ്തീര്‍ണം. തടാക വിസ്തീര്‍ണം 7.5 ഹെക്ടര്‍. 6.5 മീറ്റര്‍ ആഴമാണ് ഏറ്റവും കൂടിയത് (Pookode lake Visiting Time).

രാവിലെ 9 മണി മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പൂക്കോട് തടാകത്തിലേക്കുള്ള പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 30 രൂപയും വയോജനങ്ങള്‍ക്ക് 20 രൂപയുമാണ് പ്രവേശന ടിക്കറ്റ്. രണ്ട് സീറ്റുള്ള പെഡല്‍ ബോട്ടിന് 300 രൂപയും 4 സീറ്റുളളതിന് 450 രൂപയുമാണ് ഒരു മണിക്കൂറിനുളള വാടക. റോ ബോട്ടിങ്ങിന് 700 രൂപയും കയാക്കിങ് ബോട്ടിന് 300 രൂപയുമാണ് ചാര്‍ജ്.

സീസണ്‍ ആരംഭിച്ചതിനാല്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. അവധി ദിവസങ്ങളില്‍ തടാകത്തിലേക്കുള്ള പ്രവേശനത്തിന് തന്നെ മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ടി വരും. സന്ദര്‍ശകര്‍ മനം നിറയുന്ന അനുഭൂതി നുകര്‍ന്നാണ് ഇവിടം വിട്ടുപോവുന്നത്. വീണ്ടും വരാനുള്ള ആഗ്രഹത്തോടെയാണ് അവര്‍ ഇവിടെ നിന്നും വിടവാങ്ങുക (Pookode Boating Charge).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.