ETV Bharat / state

കൊന്നു തള്ളുന്ന രാഷ്ട്രീയക്കലി: ചോരവീണ കണ്ണൂർ വഴികളിലൂടെ - സിപിഎം രാഷ്ട്രീയ കൊലപാതകങ്ങൾ

ജീവനും ജീവിതവും നഷ്ടമായ നൂറ് കണക്കിന് അമ്മമാരുടെ കണ്ണീർ വീണ് കേരളത്തിന്‍റെ മനസ് മരവിച്ചു. നിലവിൽ രംഗം ശാന്തമാണെങ്കിലും ഏത് നിമിഷവും നിറം മാറുന്ന ചരിത്രമാണ് കണ്ണൂരിന്‍റേത്. അളവറ്റ് സ്നേഹിക്കാനും സാഹോദര്യം പുലർത്താനും കണ്ണൂർ എന്നും മുന്നിലാണ്. രാഷ്ട്രീയ കൊലപാതകങ്ങൾ നിറം കെടുത്തുന്നുണ്ടെങ്കിലും കണ്ണൂർ സ്നേഹത്തിന്‍റെയും സഹനത്തിന്‍റെയും പാതയിലേക്ക് തിരിച്ചു നടക്കുമെന്ന് പ്രത്യാശിക്കാം.

Political murder Kannur district
കൊന്നു തള്ളുന്ന രാഷ്ട്രീയക്കലി: ചോരവീണ കണ്ണൂർ വഴികളിലൂടെ
author img

By

Published : Feb 2, 2021, 7:39 PM IST

Updated : Feb 3, 2021, 9:34 AM IST

കണ്ണൂർ: ഓരോ കൊലപാതകത്തിന് പിന്നിലും വ്യക്തവും ശക്തവുമായ ഒരു ഗൂഢാലോചനയുണ്ടാകും. അതിനു ശേഷം സമാധാന ചർച്ചയും രക്തസാക്ഷി അനുസ്‌മരണവും കുടുംബ സഹായഫണ്ട് സ്വരൂപിക്കലും സ്ഥിരം സംഭവങ്ങൾ. ഇത് കണ്ണൂരിന്‍റെ കഥയാണ്. കൊലപാതക രാഷ്ട്രീയം കണ്ണൂരിന് സമ്മാനിച്ച വേദനയുടെ കഥ. ഇടവഴികളില്‍ ഒളിഞ്ഞിരുന്നും വീട് കയറി രക്ഷിതാക്കളുടെ മുന്നിലിട്ടും കൊന്നു തള്ളിയതിന്‍റെ കണക്കുകൾ പരസ്‌പരം നിരത്തിവെയ്ക്കാറുണ്ട്. മരണത്തിന് കീഴടങ്ങാതെ പാതി ജീവനുമായി ശേഷിക്കുന്നവർ അനവധി. കൊണ്ടും കൊടുത്തും കൊന്നും ചോരവീണ നാളുകളില്‍ കണ്ണൂർ എന്നത് കേരളത്തിന് തീരാ കളങ്കമായിരുന്നു. രാഷ്ട്രീയത്തിലെ പക എതിരാളിയുടെ ജീവനെടുക്കുന്ന നിഷ്‌ഠൂരമായ രീതിക്ക് കണ്ണൂരിന്‍റെ ചരിത്രത്തില്‍ വലിയ പഴക്കമില്ല എന്നതാണ് സത്യം.

കൊന്നു തള്ളുന്ന രാഷ്ട്രീയക്കലി: ചോരവീണ കണ്ണൂർ വഴികളിലൂടെ

1940കളുടെ തുടക്കം മുതലാണ് രാഷ്ട്രീയ കൊലപാതകം എന്ന പേര് കണ്ണൂരില്‍ കേട്ടു തുടങ്ങിയത്... പക്ഷേ അതെല്ലാം സായുധ സമരങ്ങളുടെ ഭാഗമായി സംഭവിച്ച കൊലപാതകങ്ങളാണ്. 1969ല്‍ തലശേരിയിലാണ് രാഷ്ട്രീയ കൊലപാതകത്തിന്‍റെ ലക്ഷണങ്ങളോടെയുള്ള ആദ്യ കൊലപാതകം നടന്നത്. രാഷ്ട്രീയ കക്ഷി നേതാക്കളുടെ വ്യക്തിപരമായ പകയിൽ നിന്നാണ് അത് ഉടലെടുത്തത്. കൊല്ലേണ്ടയാളെ മുൻകൂട്ടി തീരുമാനിച്ച് ദിവസങ്ങളോളം പിന്തുടർന്ന് സമയവും സന്ദർഭവും തീരുമാനിച്ചാണ് കൊലപാതകങ്ങൾ നടത്തിയിരുന്നത്. തലശ്ശേരി താലൂക്കില്‍ ആരംഭിച്ച കൊലപാതകങ്ങൾ പിന്നീട് കണ്ണൂർ ജില്ലയുടെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിച്ചു. രക്തസാക്ഷികളുടെ എണ്ണം തെരഞ്ഞെടുപ്പ് കാലത്ത് ഉയർത്തിക്കാട്ടി വോട്ടാക്കി മാറ്റാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിച്ചതോടെ കണ്ണൂർ ചോരക്കളമായി. കാലം ഏറെ മുന്നോട്ട് പോയപ്പോൾ വെട്ടിക്കൊല്ലുന്ന രീതിക്ക് മാറ്റം വന്നു. അത് ബോംബ് രാഷ്ട്രീയത്തിലേക്ക് വഴിമാറി.

ഒടുവില്‍ ജീവനും ജീവിതവും നഷ്ടമായ നൂറ് കണക്കിന് അമ്മമാരുടെ കണ്ണീർ വീണ് കേരളത്തിന്‍റെ മനസ് മരവിച്ചു. ചോരകൊണ്ട് എഴുതുന്ന രാഷ്ട്രീയ പുസ്തകം ഇനി കണ്ണൂരിന് വേണ്ടെന്ന് രാഷ്ട്രീയ നേതാക്കൾ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. എന്ത് വിലകൊടുത്തും കൊലപാതക രാഷ്ട്രീയത്തിന് അറുതി വേണമെന്ന് പുതിയ കാലവും തലമുറയും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. കൊലപാതക രാഷ്ട്രീയത്തോട് പൊതു സമൂഹത്തിന്‍റെ വെറുപ്പ് വർധിച്ചതോടെ വെട്ടേറ്റ് വീഴുന്നവരുടെ എണ്ണത്തിലും കുറവ് വരുന്നുണ്ട്. എന്നാല്‍ അത് ശാശ്വതമാണെന്ന് ഉറപ്പിച്ച് പറയാനാകില്ല. പകയും അസഹിഷ്ണുതയും നിലനില്‍ക്കുന്നുണ്ട്. അത് എപ്പോൾ വേണമെങ്കിലും പുറത്തുവരാം.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 34 രാഷ്ട്രീയ കൊലപാതകങ്ങളാണ് കണ്ണൂർ ജില്ലയിൽ നടന്നത്. ഇത് പൊലീസ് രജിസ്റ്റർ ചെയ്ത കണക്കാണ്. കൊലപാതകങ്ങളിലേക്ക് നയിച്ചില്ലെങ്കിലും അത്രത്തോളം തന്നെ വ്യാപ്‌തിയുള്ള അക്രമങ്ങൾക്ക് ഇന്നും കുറവില്ല. സിപിഎം, കോൺഗ്രസ്, ബിജെപി അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ തന്നെയാണ് എല്ലാത്തിനും മുന്നിലുള്ളത്. കണ്ണൂരില്‍ നിന്ന് തുടങ്ങുന്ന ചോരക്കളി കേരളീയ സമൂഹത്തിന്‍റെ സമാധാന അന്തരീക്ഷത്തെ ആകെ ദോഷകരമായി ബാധിക്കാറുണ്ട്.

Political murder Kannur district
സിവി ധനരാജ്
Political murder Kannur district
കതിരൂർ മനോജ്
Political murder Kannur district
കെവി സുധീഷ്

കമ്യൂണിസ്റ്റ് പാർട്ടി അംഗമായ മൊയ്യാരത്ത് ശങ്കരനെ 1948 മെയ് 11ന് മൊയാരത്തെ ദേശരക്ഷാസമിതി എന്ന പേരിൽ പ്രവർത്തിച്ചിരുന്ന കോൺഗ്രസ് പ്രവർത്തകർ പിടികൂടി മർദ്ദിച്ചു. മൃതപ്രായനായ അദ്ദേഹത്തെ കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. 1948 മെയ്‌ 12ന് സബ്‌ജയിലിൽ വെച്ച് മൊയ്യാരത്ത് ശങ്കരൻ മരിച്ചു. പിന്നീട് 1962ലും 67 ലും 1970 ലും ഓരോ രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നു. 1971 മുതൽ ഓരോ വർഷവും രാഷ്ട്രീയ കൊലപാതകങ്ങൾ തുടർക്കഥയായി. 1975 ന് ശേഷം വർഷത്തിൽ ഒന്നിലേറെ കൊലപാതകങ്ങൾക്ക് കണ്ണൂർ സാക്ഷിയായി. 1993ലാണ് സിപിഎം പ്രവർത്തകനായ നാൽപ്പാടി വാസു വധിക്കപ്പെട്ടത്. കണ്ണൂർ എംപിയായ കെ. സുധാകരൻ പ്രതിസ്ഥാനത്ത് വന്ന സംഭവം ഇന്നും ചർച്ചാ വിഷയമാണ്. എസ്എഫ്ഐ നേതാവ് കെ.വി. സുധീഷ് 1994 ൽ കൊല്ലപ്പെട്ടത് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ഭീകരതയുടെ മറ്റൊരു രൂപം നല്‍കി.

Political murder Kannur district
നാല്‍പ്പാടി വാസു
Political murder Kannur district
കെടി ജയകൃഷ്ണൻ
Political murder Kannur district
അരിയില്‍ ഷുക്കൂർ

ബി.ജെ.പി, ആർ.എസ്.എസ്. പ്രവർത്തകരാണ് കെ.വി. സുധീഷ് കൊലപാതകക്കേസില്‍ പ്രതികളായത്. 1999 ഡിസംബര്‍ ഒന്നിന് യുവമോർച്ച നേതാവ് ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊല്ലപ്പെട്ടതോടെ കണ്ണൂർ ജില്ലയുടെ സാമാധാന അന്തരീക്ഷം പാടെ തകരുന്ന സ്ഥിതിയിലെത്തി.

Political murder Kannur district
ഷുഹൈബ്
Political murder Kannur district
സലാഹുദ്ദീൻ

പുതിയ നൂറ്റാണ്ടിൽ രാഷ്ട്രീയ കൊലപാതകങ്ങൾ പരമ്പരയായി മാറി. 2000ത്തിൽ മാത്രം അഞ്ച് സിപിഎം പ്രവർത്തകർ കൊല്ലപ്പട്ടു. അടുത്ത വർഷങ്ങളിൽ ബിജെപി, ആർഎസ്എസ് പ്രവർത്തകരും കൊലക്കത്തിക്ക് ഇരയായി. 2006 ഒക്ടോബർ 22 ന് കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഫസലിന്‍റെ മരണത്തിലെ വിവാദം ഇനിയും അവസാനിച്ചിട്ടില്ല. 2008 ൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരായ 14 പേരാണ് കൊല്ലപ്പെട്ടത്. 2012 ഫെബ്രുവരി 20 ന് മുസ്ലിം ലീഗ് പ്രവർത്തകനായ അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടതും വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കി. തൊട്ടടുത്ത വർഷം ആർഎസ്എസ് പ്രവർത്തകൻ കതിരൂർ മനോജും വെട്ടേറ്റ് മരിച്ചു. അപ്പോഴേക്കും കണ്ണൂർ കൊലപാതകങ്ങളുടെ എണ്ണം നൂറ് കടന്നിരുന്നു. കൊലപാതകം അന്വേഷിക്കാൻ കണ്ണൂരിൽ സിബിഐ സംഘവും എത്തി. മനോജ് വധക്കേസിൽ സിപിഎം ജില്ലാ സെക്രട്ടറി ആയിരുന്ന പി ജയരാജനും പ്രതിയായി. ആയുധം താഴെ വെയ്ക്കാൻ രാഷ്ട്രീയ കക്ഷികൾ യോഗം ചേർന്നെങ്കിലും കൊലപാതകങ്ങൾ വീണ്ടും കണ്ണൂരിനെ നടുക്കിക്കൊണ്ടിരുന്നു. 2015 ൽ സിപിഎം പ്രവർത്തകനായ ഓണിയൻ പ്രേമൻ വെട്ടേറ്റ് മരിച്ചു. പിന്നാലെ സിപിഎമ്മിലെ വിനോദൻ, ആർഎസ്എസ് പ്രവർത്തകൻ സുജിത്ത്, സിപിഎമ്മിലെ സിവി ധനരാജ്, ബിഎംഎസ്സിലെ സി.കെ രാമചന്ദ്രൻ, കെ മോഹനൻ, ഫാറൂഖ്, വി. ദാസൻ, കാഞ്ഞിലേരി സത്യൻ, വി വി അനീഷ്, പെരളശേരി ഭാസ്കരൻ അങ്ങിനെ പട്ടിക നീളുകയാണ്.

യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഷുഹൈബിന്‍റെ കൊലപാതകം ഒരിടവേളക്ക് ശേഷം വലിയ വിവാദങ്ങളിലേക്ക് നയിച്ചു. 2018 ഫെബ്രുവരി 12നാണ് എടയന്നൂർ സ്കൂളിലുണ്ടായ വിദ്യാർഥി സംഘർഷത്തിന് പിന്നാലെ ഷുഹൈബ് കൊല്ലപ്പെട്ടത്. കേസിൽ സിപിഎം പ്രവർത്തകർ ശിക്ഷിക്കപ്പെട്ടു. പെ​രി​ങ്ങാ​ടി ഷ​മേ​ജ്, വി.രമിത്, ചാവശ്ശേരി ഉത്തമൻ ഏറ്റവും ഒടുവിൽ വാഴപ്പുരയിൽ സയ്യിദ് മുഹമ്മദ് സലാഹുദ്ദീൻ. 2020 സെപ്റ്റംബർ 08 നാണ് കൊലപാതകം നടന്നത്. എസ്‌ഡിപിഐ പ്രവർത്തകനായ സലാഹുദ്ദീൻ 2018 ജനുവരി 19ന് നടന്ന ചിറ്റാരിപ്പറമ്പ് ശ്യാമപ്രസാദ് വധത്തിൽ പ്രതിയായിരുന്നു. പ്രതിയോഗികൾക്കെതിരെ പ്രയോഗിക്കാനുള്ള ബോംബ് നിർമാണത്തിനിടയിൽ ബോംബ് പൊട്ടി മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്ത നിരവധി സംഭവങ്ങളും ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സി.പി.എം, ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരാണ് മരിച്ചവരിൽ ഭൂരിഭാഗവും.

രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പേരിൽ നിരപരാധികളടക്കം കൊല ചെയ്യപ്പെട്ട നാടാണിത്. ഉറ്റവരുടെ മരണം വരുത്തിവെച്ച ആഘാതം പല കുടുംബങ്ങളുടെയും സമനില തെറ്റിച്ചു. ചിലർ നാടുവിട്ടു, ചിലർ പൊരുതി നിന്നു, മറ്റ് ചിലർ പകരം വീട്ടി. നിലവിൽ രംഗം ശാന്തമാണെങ്കിലും ഏത് നിമിഷവും നിറം മാറുന്ന ചരിത്രമാണ് കണ്ണൂരിന്‍റേത്. അളവറ്റ് സ്നേഹിക്കാനും സാഹോദര്യം പുലർത്താനും കണ്ണൂർ എന്നും മുന്നിലാണ്. രാഷ്ട്രീയ കൊലപാതകങ്ങൾ നിറം കെടുത്തുന്നുണ്ടെങ്കിലും കണ്ണൂർ സ്നേഹത്തിന്‍റെയും സഹനത്തിന്‍റെയും പാതയിലേക്ക് തിരിച്ചു നടക്കുമെന്ന് പ്രത്യാശിക്കാം.

Last Updated : Feb 3, 2021, 9:34 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.