കണ്ണൂര്‍: കൊട്ടിയൂർ നീണ്ടു നോക്കിയില്‍ നാല് കടകള്‍ തീവെച്ച് നശിപ്പിച്ച കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്. കേളകം വ്യാപാരഭവന്‍ പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ച് സ്റ്റേഷന് മുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പൊതുയോഗം പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്‌ഘാടനം ചെയ്‌തു.
കട കത്തി നശിച്ച് 18 ദിവസം കഴിഞ്ഞിട്ടും പ്രതികളെ കുറിച്ചുള്ള സൂചന പോലും പൊലീസിന് ലഭിച്ചിട്ടില്ല. ഇനിയും പൊലീസ് അനാസ്ഥ തുടരുകയാണെങ്കില്‍ കൂടുതൽ സമര പരിപാടികൾ നടത്തുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ദേവസ്യ മേച്ചേരി പറഞ്ഞു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് പൗലോസ് കൊല്ലുവേലില്‍ അധ്യക്ഷനായി. സമിതി കണ്ണൂര്‍ ജില്ലാ സെക്രട്ടറിമാരായ സതീശന്‍, സുധാകരന്‍, മേഖലാ പ്രസിഡന്‍റ് ജോര്‍ജ്ജുകുട്ടി വാളുവെട്ടിക്കല്‍, വ്യാപാരി നേതാക്കളായ ജോണ്‍ കാക്കരമറ്റം ജോസഫ് പാറയ്ക്കല്‍, വി.ആര്‍ ഗിരീഷ്, റെജി കന്നുകുഴി, ജോസ് വാത്യാട്ട്, മത്തായി മൂലേച്ചാലില്‍, ഇ.എസ് ശശി, റോയി നമ്പുടാകം, തോമസ് സ്വര്‍ണ്ണപള്ളില്‍, കെ.എ ജയിംസ്, മറ്റ് മേഖല യൂണിറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.