കണ്ണൂർ: അനധികൃതമായി കടത്താന്‍ ശ്രമിച്ച പടക്കങ്ങൾ പൊലീസ് പിടികൂടി. ലക്ഷങ്ങൾ വിലവരുന്ന പടക്കങ്ങളാണ് പിടികൂടിയത്. ഇന്ന് പുലർച്ചെ ചൊക്ലി എസ്ഐ അജീഷും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് അനധികൃതമായി കൊണ്ടുവരുന്ന വൻ പടക്കശേഖരം പിടിച്ചെടുത്തത്. ലോറി ഡ്രൈവർ തൂത്തുകുടി സ്വദേശി സുദലമണി, വിരുതാനഗർ സ്വദേശി വാസുദേവൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വിഷുവിനോടനുബന്ധിച്ച് ചൊക്ലി, ചമ്പാട് മേഖലകളിൽ വില്‍പന നടത്താനായി തമിഴ്‌നാട്ടില്‍ നിന്നാണ് പടക്കങ്ങൾ എത്തിച്ചത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.
കണ്ണൂരില്‍ അനധികൃതമായി പടക്കങ്ങള്‍ കടത്തി; രണ്ട് തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍ - കണ്ണൂര്‍
അനുവദിച്ചതിൽ കൂടുതലും രേഖകൾ ഇല്ലാത്തതുമായ പടക്കങ്ങളാണ് പിടികൂടിയത്