കണ്ണൂർ: ന്യൂമാഹിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ ആയുധങ്ങൾ കണ്ടെടുത്തു. മാടപ്പീടികയിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് ഒരു കത്തിയും ഒരു വടിവാളും ന്യൂമാഹി പൊലീസും ബോംബ് സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.
രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മാടപ്പീടിക രാധാകൃഷ്ണമഠത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തത്. സി ഐ അരുൺദാസിന്‍റെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്. ബോംബ് സ്വകാഡും ഡോഗ് സ്ക്വാഡും പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും റെയ്‌ഡ് തുടരുമെന്നും പൊലീസ് വ്യക്തമാക്കി.