ETV Bharat / state

മൺസൂൺ ബമ്പർ അജിതന് സ്വന്തം - kannur latest news

ഒന്നാം സമ്മാനം ലഭിച്ച കേരളാ മണ്‍സൂണ്‍ ലോട്ടറി ബമ്പര്‍ ടിക്കറ്റ് തട്ടിയെടുത്തെന്ന വ്യാജപരാതി നല്‍കിയ മുനിയനെ പൊലീസ് അറസ്റ്റ് ചെയ്‌തു.

മൺസൂൺ ബമ്പർ  കേരളാ മണ്‍സൂണ്‍ ലോട്ടറി  കണ്ണൂര്‍  കണ്ണൂര്‍ ലേറ്റസ്റ്റ് ന്യൂസ്  monsoon bumper lottery fake complaint  kannur latest news  മൺസൂൺ ബമ്പർ  അജിതന് സ്വന്തം
മൺസൂൺ ബമ്പർ അജിതന് സ്വന്തം
author img

By

Published : Mar 6, 2020, 4:42 PM IST

കണ്ണൂര്‍: അഞ്ചു കോടി രൂപ സമ്മാന തുകയുള്ള മൺസൂൺ ബമ്പർ അജിതന് സ്വന്തം. ഒന്നാം സമ്മാനം ലഭിച്ച കേരളാ മണ്‍സൂണ്‍ ലോട്ടറി ബമ്പര്‍ ടിക്കറ്റ് തട്ടിയെടുത്തെന്ന വ്യാജപരാതി നല്‍കിയ മുനിയനെ (49) പൊലീസ് അറസ്റ്റ് ചെയ്‌തു. വ്യാജപരാതി നല്‍കി പൊലീസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചതിനാണ് തളിപ്പറമ്പ് സി.ഐ എന്‍.കെ.സത്യനാഥന്‍ മുനിയനെ അറസ്റ്റ് ചെയ്‌തത്. സംസ്ഥാന ലോട്ടറിയുടെ ബമ്പര്‍ സമ്മാനമായ അഞ്ചുകോടി രൂപ ലഭിച്ചെന്ന അവകാശവാദവുമായി എത്തിയ കോഴിക്കോട് താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയാണ് മുനിയന്‍. സമ്മര്‍ദതന്ത്രത്തിലൂടെ സമ്മാനര്‍ഹരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന ലോട്ടറി മാഫിയയുടെ കണ്ണിയാണ് ഇയാളെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

പറശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലെ ജീവനക്കാരനായ പി.എം.അജിതന് 2019 ജൂലായ് 18 ന് നറുക്കെടുത്ത എംഇ 174253 നമ്പര്‍ മണ്‍സൂണ്‍ ബമ്പറിന്‍റെ ഒന്നാം സമ്മാനമടിച്ചതിനെ തുടര്‍ന്നാണ് മുനിയന്‍റെ നേതൃത്വത്തിലുള്ള സംഘം രംഗത്തുവന്നത്. അജിതന്‍ ടിക്കറ്റ് കനറാ ബാങ്കിന്‍റെ പുതിയതെരു ശാഖയില്‍ ഏല്‍പ്പിക്കുകയും പണം ബാങ്കില്‍ എത്തുകയും ചെയ്‌തിരുന്നു. ഇതിനിടയിലാണ് കോഴിക്കോട് പഴയങ്ങാടി പൂത്തൂരിലെ മുനികുമാര്‍ പൊന്നുച്ചാമി എന്ന മുനിയന്‍ അവകാശവാദവുമായി എത്തിയത്. എല്ലാ മാസവും മുത്തപ്പദര്‍ശനത്തിന് എത്താറുള്ള മുനിയന്‍ ജൂണ്‍ 16 പറശിനിക്കടവില്‍ നിന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തതെന്നും, ജൂണ്‍ 26 ന് വീണ്ടും പറശിനിക്കടവിലെത്തിയപ്പോള്‍ ടിക്കറ്റുള്ള പേഴ്‌സ് നഷ്‌ടമായെന്നായിരുന്നു പരാതി. ടിക്കറ്റിന് പുറകില്‍ പേരെഴുതിയതായും മുനിയന്‍ പരാതിയില്‍ പറഞ്ഞിരുന്നു.

പൊലീസും ലോട്ടറി വകുപ്പും നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ പരാതി തട്ടിപ്പാണെന്ന് തെളിഞ്ഞു. ലോട്ടറി മാഫിയയുടെ ഏജന്‍റായി പ്രവര്‍ത്തിച്ച് സമ്മാനമടിച്ചവര്‍ക്കെതിരെ പരാതി നല്‍കി വിലപേശി പണം വാങ്ങുകയാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ഒന്നാം സമ്മാനര്‍ഹര്‍ക്കെതിരെ പരാതി നല്‍കുകയും പിന്നീട് ഒത്തുതീര്‍പ്പാക്കി വന്‍തുക കൈക്കലാക്കുകയും ചെയ്യുന്നതാണ് ലോട്ടറി മാഫിയയുടെ രീതി. കാലതാമസമില്ലാതെ സമ്മാനതുക ലഭിക്കാനും പരാതി പിന്‍വലിപ്പിക്കാനും സമ്മാനര്‍ഹര്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെട്ട തുക നല്‍കി കേസ് ഒതുക്കും.

തിങ്കളാഴ്‌ച ഹാജരാകാന്‍ മുനിയനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. മുനിയനെ ഇന്ന് വൈകുന്നേരം കോടതിയില്‍ ഹാജരാക്കും. ലോട്ടറി സമ്മാനമടിച്ച പി.എം അജിതന്‍റെ അക്കൗണ്ട് പൊലീസ് ഇടപെട്ട് മരവിപ്പിച്ചത് റദ്ദാക്കുമെന്നും ടിക്കറ്റിന്‍റെ യഥാര്‍ഥ ഉടമ അദ്ദേഹം തന്നെയാണെന്നും പൊലീസ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.