കണ്ണൂർ: പി ടി തോമസിനെതിരെ ഒരു കോടി രൂപയുടെ മാനനഷ്ടക്കേസ് കൊടുത്ത് സിപിഎം നേതാവ് പി കെ ശ്രീമതി. കേരളത്തിൽ ഓക്സിജൻ വിതരണത്തിന്‍റെ കുത്തക ശ്രീമതി ടീച്ചറുടെ ബന്ധുക്കളുടെ സ്ഥാപനത്തിനാണെന്ന പി ടി തോമസിന്‍റെ ആരോപണത്തെത്തുടർന്നാണ് നടപടി.
വിലകൂട്ടാനായി ഈ കമ്പനി ഓക്സിജൻ കൃത്രിമ ക്ഷാമം ഉണ്ടാക്കുന്നുണ്ടെന്നും പിടി തോമസ് ആരോപിച്ചിരുന്നു.എന്നാല്‍ സതേൺ എയർപ്രൊഡക്സുമായോ അയണക്സുമായോ തനിക്ക് ബന്ധമില്ലെന്ന് ശ്രീമതി വക്കീൽ നോട്ടീസിൽ വിശദീകരിച്ചു. തന്നെ പിടി തോമസ് അനാവശ്യമായി വിവാദത്തിൽ വലിച്ചിഴക്കുകയാണെന്നും പികെ ശ്രീമതി കൂട്ടിച്ചേർത്തു.