കണ്ണൂർ : വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാർഢ്യം നല്ലതാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ. എന്നാൽ കെ റെയിൽ പദ്ധതിയില്‍ പ്രതിപക്ഷം ഉൾപ്പടെയുള്ളവരുമായി ചർച്ച ചെയ്ത് വേണം നടപടി സ്വീകരിക്കാൻ. ആശങ്കകൾക്ക് കൃത്യമായ മറുപടി ഉണ്ടായാൽ ഒരു പദ്ധതിയെയും ആരും എതിർക്കില്ലെന്നും കുഞ്ഞാലിക്കുട്ടി കണ്ണൂരിൽ പറഞ്ഞു.
ALSO READ: കിഴക്കമ്പലത്ത് പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമം; റിമാൻഡ് റിപ്പോർട്ട് പുറത്ത്
മുഖ്യമന്ത്രി അടക്കം കഴിഞ്ഞ ദിവസങ്ങളിൽ മുസ്ലിം ലീഗിനെ ഒറ്റപ്പെടുത്തി സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇത് കേരളത്തിന് ഗുണകരമാകില്ല.ലീഗില്ലാതായാൽ ആ ഇടം കീഴടക്കുക ആലപ്പുഴ മോഡൽ രാഷ്ട്രീയം പറയുന്നവരാകും. മതേതര നിലപാടിൽ ഒത്തുതീർപ്പ് നടത്താത്ത പാർട്ടിയാണ് ലീഗ്.
കേരളത്തിൽ വർഗീയത ഇല്ലാത്തതിന്റെ ക്രെഡിറ്റ് മുസ്ലിം ലീഗിന് മാത്രം അവകാശപ്പെട്ടതാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.