ETV Bharat / state

വോട്ടിങ് യന്ത്രത്തില്‍ തകരാർ; തെരഞ്ഞെടുപ്പ് കമ്മീഷന് വിമർശനവുമായി മുഖ്യമന്ത്രി - പിണറായി വിജയൻ വോട്ടിങ്

വംശ ഹത്യയും വര്‍ഗീയ കലാപവും സംഘടിപ്പിച്ചവര്‍ക്ക് ഈ തെരഞ്ഞെടുപ്പ് തിരിച്ചടിയാകുമെന്നും പിണറായി പറഞ്ഞു.

വോട്ടിങ് യന്ത്രത്തില്‍ തകരാറ്; തെരഞ്ഞെടുപ്പ് കമ്മീഷന് വിമൽശനവുമായി മുഖ്യമന്ത്രി
author img

By

Published : Apr 23, 2019, 9:40 AM IST

Updated : Apr 23, 2019, 9:58 AM IST

കണ്ണൂർ: വോട്ടിങ് യന്ത്രത്തിന്‍റെ തകരാറില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വോട്ടിങ് യന്ത്രത്തിന്‍റെ തകരാർ നേരത്തെ പരിഹരിക്കേണ്ടതായിരുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വേണ്ടത്ര ഗൗരവം കാണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ചിലരുടെ മോഹങ്ങൾ പൊലിയുന്ന തെരഞ്ഞെടുപ്പാണ് ഇതെന്നും കേരളത്തില്‍ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും പിണറായി വ്യക്തമാക്കി. ആര്‍സി അമല ബേസിക് യുപി സ്കൂളിലെ 161-ാം ബൂത്തിലാണ് പിണറായി വോട്ട് ചെയ്യാനെത്തിയത്. ഇവിടെ യന്ത്രത്തിന്‍റെ തകരാറിനെ തുടർന്ന് രാവിലെ പോളിങ് നിർത്തിവച്ചിരുന്നു. വോട്ടിങ് തുടങ്ങാനും വൈകിയിരുന്നു. കുടംബാംഗങ്ങളോടൊപ്പം എത്തിയാണ് പിണറായി വോട്ട് ചെയ്ത് മടങ്ങിയത്.

വോട്ടിങ് യന്ത്രത്തില്‍ തകരാർ; തെരഞ്ഞെടുപ്പ് കമ്മീഷന് വിമർശനവുമായി മുഖ്യമന്ത്രി

Intro:Body:

വോട്ടിങ് യന്ത്രത്തിന്‍റെ തകരാറില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വോട്ടിങ് യന്ത്രത്തിന്‍റെ തകരാർ നേരത്തെ പരിഹരിക്കേണ്ടതായിരുന്നു. താൻ അതിന് അനുഭവസ്ഥൻ. ചിലരുടെ മോഹങ്ങൾ പൊലിയുന്ന തിരഞ്ഞെടുപ്പാണ് ഇതെന്നും കേരളത്തില്‍ ബിജെപി ഒരിടത്തും രണ്ടാം സ്ഥാനത്ത് പോലും എത്തില്ലെന്നും പിണറായി കണ്ണൂരില്‍ പറഞ്ഞു. പിണറായി വോട്ട് ചെയ്യാനെത്തിയ ബൂത്തില്‍ വോട്ടിങ് യന്ത്രത്തിന്‍റെ തകരാറിനെ തുടർന്ന് രാവിലെ പോളിങ് നിർത്തിവെച്ചിരുന്നു.

Conclusion:
Last Updated : Apr 23, 2019, 9:58 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.