ETV Bharat / state

കോണ്‍ഗ്രസ് പുനസംഘടന: ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്‍റ് നിയമന പട്ടിക തർക്കം കോടതിയിലേക്ക്, പരിഹസിച്ച് എംവി ഗോവിന്ദൻ

മാടായി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എ.വി സനൽകുമാർ ആണ് നിയമന പട്ടികയെ ചോദ്യം ചെയ്‌തുകൊണ്ട് കോടതിയിൽ ഹർജി ഫയൽ ചെയ്‌തത്.

കോണ്‍ഗ്രസ്  സിപിഎം  കെപിസിസി  KPCC  Congress  CPM  കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റുമാരുടെ പട്ടിക  കെപിസിസി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ്  കോണ്‍ഗ്രസിനുള്ളിൽ തർക്കം  എം വി ഗോവിന്ദൻ  MV Govindan  വി ഡി സതീശൻ  VD Satheesan  കണ്ണൂർ കോർപ്പറേഷൻ  Petition on congress block president appointment
ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്‍റ് നിയമനം
author img

By

Published : Jun 10, 2023, 6:24 PM IST

ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്‍റ് പട്ടിക തർക്കം കോടതിയിലേക്ക്

കണ്ണൂർ : കെപിസിസി പുറത്തിറക്കിയ പുതിയ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റുമാരുടെ നിയമന പട്ടിക തർക്കം കോടതിയിലേക്ക്. നിയമന പട്ടികയെ ചോദ്യം ചെയ്‌തുകൊണ്ട് തളിപ്പറമ്പ് മുൻസിഫ് കോടതിയിലാണ് കേസ് ഫയൽ ചെയ്‌തത്. മാടായി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എ.വി സനൽകുമാർ ആണ് പരാതിക്കാരൻ.

കോൺഗ്രസിന്‍റെ എഴുതി തയ്യാറാക്കിയ ഭരണഘടനയിലെ വ്യവസ്ഥകൾ പരസ്യമായി ലംഘിച്ച് കൊണ്ട് ബൂത്ത് തലം മുതലുള്ള സംഘടന തെരഞ്ഞെടുപ്പ് നടത്താതെ ഭാരവാഹികളെ നിയമിച്ചു എന്നതാണ് പരാതി. ചില നേതാക്കളുടെ താത്‌പര്യമനുസരിച്ച് ഭാരവാഹികളെ നിയമിച്ച നടപടിയെയാണ് കോടതിയിൽ ചോദ്യം ചെയ്‌തതെന്ന് സനൽകുമാർ പറഞ്ഞു.

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഭരണഘടനയിലെ വ്യവസ്ഥകൾ പാലിക്കാതെ നേതാക്കന്മാരുടെ ഇഷ്‌ടക്കാരെ നിയമവിരുദ്ധമായി പ്രതിനിധി പട്ടികയിൽ ഉൾപ്പെടുത്തിയതിനെയും സനൽ കുമാർ ചോദ്യം ചെയ്യുന്നുണ്ട്. മല്ലികാർജുൻ ഖാർഗെ, എം പി മധുസൂദൻ മിസ്ത്രി, കെ സി വേണുഗോപാൽ, കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എന്നിവരെ എതിർ കക്ഷികൾ ആക്കി ചേർത്താണ് കേസ് ഫയൽ ചെയ്‌തത്.

അതിനിടെ കണ്ണൂരിൽ കഴിഞ്ഞ ദിവസം ചേർന്ന പുതിയ ബ്ലോക്ക്‌ പ്രസിഡന്‍റുമാരുടെ യോഗത്തിൽ എ ഗ്രൂപ്പിലെ അഞ്ച് പുതിയ ബ്ലോക്ക്‌ പ്രസിഡന്‍റുമാർ പങ്കെടുത്തില്ല. എ ഗ്രൂപ്പിനെ അവഗണിക്കുന്നു എന്നാരോപിച്ചായിരുന്നു ബഹിഷ്‌കരണം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇരിക്കൂർ സീറ്റ്‌ നിഷേധിച്ചത് മുതൽ എ ഗ്രൂപ്പ്‌ നേതൃത്വം അതൃപ്‌തിയിൽ ആണ്.

കെ സുധാകരന്‍റെ തട്ടകത്തിൽ ഒരു പ്രശ്‌നവും ഇല്ലെന്ന് പറയുമ്പോഴും പാർട്ടിക്കകത്ത് നേതാക്കൾ വിഘടിച്ച് നിൽക്കുകയാണ്. കണ്ണൂർ പള്ളിക്കുന്ന് ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിയിൽ നിന്ന് പുറത്താക്കിയ കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ രാഗേഷ് കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷനെതിരെയും ഡിസിസി പ്രസിഡന്‍റിനെതിരെയും വെടി പൊട്ടിച്ചു കഴിഞ്ഞു.

ചിലരുടെ ഏകാധിപത്യമാണ് പാർട്ടിയിൽ നടക്കുന്നതെന്നും ഇത് പാർട്ടിയെ തകർക്കുമെന്നുമായിരുന്നു രാഗേഷിന്‍റെ വിമർശനം. നേതൃത്വവും ആയി ഇത്തരത്തിൽ ഇടഞ്ഞു നിൽക്കുന്ന സമാന മനസ്‌കരുമായി മുന്നോട്ടു പോകുമെന്നും പി കെ രാഗേഷ് പറഞ്ഞു

കൂടാതെ തലശ്ശേരി ഇന്ദിരാഗാന്ധി സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് മുമ്പ് പാർട്ടി പുറത്താക്കിയ മമ്പറം ദിവാകരനും നേതൃത്വത്തിനെതിരെ വിമർശനവുമായി രംഗത്തുണ്ട്. വാസ്‌തവത്തിൽ കണ്ണൂർ ജില്ലയിൽ സുധാകരന്‍റെ തട്ടകത്തിലും പാർട്ടിക്കകത്ത് ഗ്രൂപ്പ് പോര് രൂക്ഷമാവുകയാണ്.

കോൺഗ്രസിനെ പരിഹസിച്ച് എം വി ഗോവിന്ദൻ : ഗ്രൂപ്പ്‌ വഴക്കിൽ പോരടിക്കുന്ന കോൺഗ്രസിനെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തി. പ്രശ്‌നങ്ങൾ പരിഹരിക്കാൻ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നും കേരളത്തിൽ മാത്രമല്ല രാജസ്ഥാനിൽ ഹൈക്കമാൻഡ് സച്ചിൻ പൈലറ്റിനെ മെരുക്കുകയാണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

വി ഡി സതീശനെതിരായ വിജിലൻസ് കേസ് രാഷ്ട്രീയ പകപോക്കൽ അല്ലെന്നും വിദേശത്ത് പോയി പിരിച്ച ഫണ്ടിന് കണക്കില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ വിദ്യക്കെതിരായ കേസിൽ ആവശ്യമായ നടപടി സ്വീകരിക്കും.

അർഷോക്കെതിരെ നടന്നത് വലിയ ഗൂഢാലോചന ആണ്. ഗൂഢാലോചന നടത്തിയത് ആരാണെങ്കിലും പുറത്തു കൊണ്ട് വരും എന്നും അർഷോ നൽകിയ പരാതിയും വിദ്യക്കെതിരായ കേസും രണ്ടും രണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് കേസും വേണ്ട വിധത്തിൽ കൈകാര്യം ചെയ്യും. വിദ്യയെ അറസ്റ്റ് ചെയ്യേണ്ടത് സിപിഎം അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.