കണ്ണൂര്‍: ഏഴ് കോടി രൂപ ചെലവഴിച്ച് മാസങ്ങൾക്ക് മുമ്പ് നവീകരിച്ച കണ്ണൂര്‍ പഴശ്ശി അണക്കെട്ടില്‍ വീണ്ടും ചോര്‍ച്ച. 16 ഷട്ടറുകളിൽ പത്തിലും ചോർച്ച കണ്ടെത്തി. അണക്കെട്ടിന്‍റെ ഷട്ടറുകൾ അതീവ ശോചനീയവസ്ഥയിൽ ആയതോടെ ഡാമിലെ വെള്ളം ഒഴുകി പോകുന്ന അവസ്ഥയായിരുന്നു. ജനകീയ പ്രതിഷേധം ഉയർന്നതോടെ ഷട്ടറുകൾ മാറ്റി സ്ഥാപിക്കാൻ ജലസേചന വകുപ്പ് ഫണ്ട് അനുവദിച്ചു. കരാറുകാർ പഴയ ഷട്ടറുകൾ മുഴുവൻ മാറ്റി സ്ഥാപിച്ചെങ്കിലും ചോർച്ച വീണ്ടും രൂക്ഷമായി. അതിനിടെ കഴിഞ്ഞ പ്രളയത്തിൽ ഒഴുകിയെത്തിയ മരങ്ങൾ ഡാമിൽ അടിഞ്ഞു കൂടിയിരുന്നു. ഇതd ഷട്ടറുകളുടെ ബലത്തെ ബാധിച്ചിട്ടുണ്ടോ എന്നും പരിശോധിച്ച് വരികയാണ്.
കണ്ണൂർ ജില്ലയുടെ വിവിധ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള സ്രോതസ്സാണ് പഴശ്ശി ഡാം. നിലവിലെ ചോർച്ച പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ജില്ലയിൽ വലിയ തരത്തിലുള്ള കുടിവെള്ള ക്ഷാമം ഉണ്ടാകാനാണ് സാധ്യത.