കണ്ണൂര്‍: പയ്യന്നൂർ രാമന്തളിയിൽ ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു. താവുരിയാട്ട് ക്ഷേത്രത്തിന് സമീപത്തെ കെ.വി.മനോജ് (39) ആണ് മരിച്ചത്. പരേതനായ കുമാരന്‍റെയും ലക്ഷ്‌മിയുടെയും മകനാണ്. സുനിതയാണ് ഭാര്യ. ദേവജിത്ത് മകനാണ്. ശനിയാഴ്‌ച രാത്രി 11 മണിയോടെയായിരുന്നു മരണം.
പനി ബാധിച്ച് ഇക്കഴിഞ്ഞ എട്ടിന് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്‍റെ ആരോഗ്യനില രൂക്ഷമായതിനെ തുടർന്ന് ശനിയാഴ്‌ച രാവിലെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു.