കണ്ണൂര്‍: തലശ്ശേരിയിലെ എസ്‌എൻ പുരം സമ്പൂർണ പാഷൻ ഫ്രൂട്ട് ഗ്രാമമാകാൻ ഒരുങ്ങുന്നു. നാട്ടിലെ ഇരുന്നൂറോളം വീടുകളിൽ പാഷൻ ഫ്രൂട്ട് തൈകൾ വെച്ചുപിടിപ്പിച്ച് പദ്ധതിക്ക് തുടക്കം കുറിച്ചു. വടക്കുമ്പാട് പിസി ഗുരുവിലാസം ബേസിക് യുപി സ്‌കൂൾ, എസ്‌എൻ പുരം ശ്രീനാരായണ വായനശാല, എസ്‌എൻ പുരം അയൽപക്കം പ്രാദേശിക പിടിഎ എന്നിവയുടെ സഹകരണത്തോടെയാണ് പാഷന്‍ ഫ്രൂട്ട് തൈകൾ വെച്ചുപിടിപ്പിക്കുന്നത്.
ഹരിത കേരളം, പോഷക സമ്പുഷ്ടമായ ഭക്ഷണം, പരിസ്ഥിതി സംരക്ഷണം, കാർഷിക പഠനം, സ്വയംപര്യാപ്തത എന്നീ ലക്ഷ്യങ്ങൾ മുന്‍നിര്‍ത്തിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. അയൽപ്പക്കം പ്രാദേശിക പിടിഎ ചെയർമാൻ ഇ.ജിതേഷ് തൈ നട്ടുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. സി.എൻ.പ്രജിത്ത് അധ്യക്ഷത വഹിച്ചു.