കണ്ണൂർ: കൊവിഡ് ഡ്യൂട്ടി ചെയ്യുന്ന പിജി ഡോക്ടർമാർക്ക് മൂന്ന് മാസമായി സ്‌റ്റൈപ്പന്‍റില്ലെന്ന് പരാതി. മെയ്, ജൂൺ, ഓഗസ്റ്റ് മാസങ്ങളിലെ സ്‌റ്റൈപ്പന്‍റാണ് ഇവർക്ക് നല്‍കാത്തത്. ഇതിനെതിരെ ഓഗസ്റ്റ് ആറ് മുതല്‍ പണിമുടക്കാനാണ് ഡോക്ടർമാരുടെ തീരുമാനം.
നിരവധി തവണ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള അധികൃതരോട് പരാതി പറഞ്ഞിട്ടും തീരുമാനമുണ്ടാകാത്തില്‍ പ്രതിഷേധിച്ചാണ് കൊവിഡ് ഡ്യൂട്ടി അടക്കം ഉപേക്ഷിച്ച് സമരത്തിനിറങ്ങുന്നതെന്ന് കണ്ണൂര്‍ ഗവൺമെന്‍റ് മെഡിക്കല്‍ കോളജ് പിജി അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ.അജ്മല്‍ പറഞ്ഞു. ഐസിയു, ലേബര്‍ റൂം, എമര്‍ജന്‍സി ഉള്‍പ്പെടെ ഒരു വിഭാഗത്തിലും ഡോക്ടര്‍മാര്‍ ജോലിക്ക് കയറില്ല. പ്രതിമാസം 53,000 രൂപയാണ് പിജി ഡോക്ടര്‍മാര്‍ക്ക് സ്‌റ്റൈപ്പന്‍റായി നല്‍കുന്നത്.