ETV Bharat / state

കൊവിഡില്‍ കുടുങ്ങി മുത്തപ്പൻ: പ്രതിസന്ധിയില്‍ പറശിനിക്കടവ് ക്ഷേത്രവും ജീവനക്കാരും - കൊവിഡ് ഏല്‍പ്പിച്ച പ്രതിസന്ധിയില്‍ പറശിനിക്കടവ് ക്ഷേത്രവും ജീവനക്കാരും

മെയ് നാല് മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ക്ഷേത്രത്തില്‍ പൂജാദികര്‍മ്മങ്ങള്‍ മാത്രമാണ് നടക്കുന്നത്.

Parasinikkadavu temple and staff in crisis over Covid  Parasinikkadavu temple  Covid  crisis  കൊവിഡ് ഏല്‍പ്പിച്ച പ്രതിസന്ധിയില്‍ പറശിനിക്കടവ് ക്ഷേത്രവും ജീവനക്കാരും  പറശിനിക്കടവ് ക്ഷേത്രം
കൊവിഡ് ഏല്‍പ്പിച്ച പ്രതിസന്ധിയില്‍ പറശിനിക്കടവ് ക്ഷേത്രവും ജീവനക്കാരും
author img

By

Published : Jun 21, 2021, 4:55 PM IST

Updated : Jun 21, 2021, 5:04 PM IST

കണ്ണൂര്‍: ദിവസേന നാനാ-ജാതി മതങ്ങളില്‍പ്പെട്ട ആയിരക്കണക്കിന് വിശ്വാസികള്‍ എത്തിയിരുന്ന പറശിനിക്കടവ് മുത്തപ്പ ക്ഷേത്രവും പരിസരവും ഇന്ന് കൊവിഡ് നിയന്ത്രണങ്ങളാല്‍ നിശ്ചലമാണ്. മലബാറിലെ ഏറ്റവും പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രമായ പറശിനിക്കടവ് ക്ഷേത്രത്തെ നേരിട്ട് ആശ്രയിച്ച് നൂറുക്കണക്കിനാളുകളാണ് കഴിയുന്നത്. പരോക്ഷമായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ആയിരങ്ങളുമുണ്ട്.

Read Also........കൊവിഡ് വ്യാപനം; പ്രതിസന്ധികളുടെ നടുവിൽ ഇതര സംസ്ഥാന തൊഴിലാളികൾ

വേണ്ടത് ഇളവും സഹായവും

കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിനെ തുടര്‍ന്ന് ക്ഷേത്രങ്ങൾക്ക് ഇളവ് ലഭിക്കാത്തതോടെ പറശിനിക്കടവ് മുത്തപ്പന്‍ക്ഷേത്രത്തിലെ ജീവനക്കാര്‍ ആശങ്കയിലാണ്. കടുത്ത പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു. മെയ് നാല് മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ക്ഷേത്രത്തില്‍ പൂജാദികര്‍മ്മങ്ങള്‍ മാത്രമാണ് നടക്കുന്നത്. ഭക്തജനങ്ങള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ വഴിപാട് വഴിയുള്ള വരവുകള്‍ പൂര്‍ണമായി നിലച്ചു.

കൊവിഡില്‍ കുടുങ്ങി മുത്തപ്പൻ: പ്രതിസന്ധിയില്‍ പറശിനിക്കടവ് ക്ഷേത്രവും ജീവനക്കാരും

145 ജീവനക്കാരുള്ള ക്ഷേത്രത്തിന് പ്രതിമാസം 30 ലക്ഷം രൂപയാണ് ശമ്പളം ഇനത്തില്‍ മാത്രം നല്‍കേണ്ടി വരുന്നത്. മലബാര്‍ ദേവസ്വം ബോര്‍ഡ് പരിധിയില്‍ പറശിനിക്കടവില്‍ മാത്രമാണ് കടുത്ത പ്രതിസന്ധിയിലും ശമ്പളം മുടങ്ങാതെ വിതരണം ചെയ്യുന്നതെന്ന് അധികൃതര്‍ പറഞ്ഞു. മലബാര്‍ ദേവസ്വം പരിധിയിലാണെങ്കിലും ക്ഷേത്രത്തിന്‍റെ പൂര്‍ണ നിയന്ത്രണം ട്രസ്റ്റി ബോര്‍ഡിനാണ്.

കൊട്ടിയൂര്‍ സീസണിലാണ് ഏറ്റവുമധികം തീര്‍ത്ഥാടകര്‍ പറശിനിക്കടവ് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നിരുന്നത്. എന്നാൽ ലോക്ക് ഡൗൺ കാരണം ഇത്തവണ ആരും എത്തിയില്ല. സര്‍ക്കാറില്‍ നിന്നും എന്തെങ്കിലും സഹായം ലഭിച്ചില്ലെങ്കില്‍ മുന്നോട്ടുപോകുക ഏറെ വിഷമമാണെന്നും ഇവര്‍ വ്യക്തമാക്കുന്നു.

Last Updated : Jun 21, 2021, 5:04 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.