ETV Bharat / state

പാനൂരിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു - ആർ.എസ്.എസ്

സി.പി.എം കിഴക്കെ മനേക്കര ബ്രാഞ്ച് അംഗം ചന്ദ്രനെയാണ് (48) വെട്ടി പരിക്കേല്‍പ്പിച്ചത്. ആക്രമണത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇ.ടി.വി ഭാരതിന് ലഭിച്ചു.

CPM  Panoor  Kannur  hacked  പാനൂർ മനേക്കര  സി.പി.എം  സി.പി.എം പ്രവർത്തകന് വെട്ടേറ്റു  ആർ.എസ്.എസ്  പാനൂർ പൊലീസ്
പാനൂർ മനേക്കരയിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു
author img

By

Published : Jun 11, 2020, 1:08 AM IST

Updated : Jun 11, 2020, 6:27 AM IST

കണ്ണൂര്‍: പാനൂർ മനേക്കരയിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു. സി.പി.എം കിഴക്കെ മനേക്കര ബ്രാഞ്ച് അംഗം ചന്ദ്രനെയാണ് (48) വെട്ടി പരിക്കേല്‍പ്പിച്ചത്. ആക്രമണത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇ.ടി.വി ഭാരതിന് ലഭിച്ചു. രാത്രി 8.10 ന് മനേക്കര ഇ.എം.എസ് മന്ദിരത്തിന്‍റെ വരാന്തയിൽ വെച്ചാണ് ബൈക്കിലെത്തിയ സംഘം വെട്ടിയത്. കാലിന് ആഴത്തിലുള്ള പരിക്കുകളോടെ ചന്ദ്രനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂടെയുണ്ടായിരുന്ന സുഹൃത്ത് വിജയനും മർദനമേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം നിടുമ്പ്രത്ത് വച്ച് ആർ.എസ്.എസ് നേതാവിനും സഹോദരങ്ങൾക്കും നേരെ അക്രമം നടന്നിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഈ സംഭവമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. പാനൂർ പൊലീസ് അന്വേഷണം തുടങ്ങി.

സി.പി.എം പ്രവര്‍ത്തകനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍

Last Updated : Jun 11, 2020, 6:27 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.