കണ്ണൂർ : കൊവിഡ് കാലത്ത് കർഷകർക്ക് ആശ്വാസമായി ഞാറ്റുവേല ചന്തയൊരുക്കി പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത്. പാനൂർ ബ്ലോക്ക് പഞ്ചായത്തിന്‍റെ വക സ്ഥലത്ത് കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടക്കുന്ന ചന്ത ചൊവ്വാഴ്ച വൈകീട്ട് സമാപിക്കും.
കർഷകർക്ക് ആശ്വാസമേകി ഞാറ്റുവേല ചന്തയൊരുക്കി പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് കർഷകർക്ക് ആവശ്യമായ വിവിധയിനം നടീൽ വസ്തുക്കൾ, കുറിയ ഇനം തെങ്ങിൻ തൈകൾ, ഗ്രാഫ്റ്റ് തൈകൾ, ജൈവ കീടനാശിനികൾ, ബയോ ഫെർട്ടിലൈസർ, പച്ചക്കറി തൈകൾ, വിത്തുകൾ, ചേന, ചേമ്പ് , ഇഞ്ചി, മഞ്ഞൾ എന്നിവ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ചന്ത സംഘടിപ്പിച്ചത്. അഗ്രോ സർവീസ് സെന്‍ററുമായി സഹകരിച്ച് നടപ്പിലാക്കുന്ന ചന്തയിൽ ന്യായ വിലക്ക് കർഷകർക്ക് വസ്തുക്കൾ ലഭ്യമാകും. ഞാറ്റുവേല ചന്ത പാനൂർ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻ എൻ അനൂപ് ഉദ്ഘാടനം ചെയ്തു. ഇരിട്ടി അഗ്രോ സർവീസ് സെൻ്ററിൻ്റെയും പന്ന്യന്നൂർ ജൈവീക നഴ്സറിയുടെയും നേതൃത്വത്തിലാണ് സ്റ്റാളുകൾ ഒരുക്കിയിരിക്കുന്നത്.