ETV Bharat / state

യുഎപിഎ അറസ്റ്റില്‍ പൊലീസ് ഗൂഢാലോചനയെന്ന് പന്ന്യന്‍ രവീന്ദ്രന്‍

പൊലീസ് നടപടി പിന്‍വലിക്കേണ്ടത് സര്‍ക്കാരാണെന്നും ഉദ്യോഗസ്ഥരുടെ അമിതാധികാര പ്രയോഗം അംഗീകരിക്കാനാവില്ലെന്നും സിപിഐ കേന്ദ്ര കൺട്രോൾ കമ്മിഷന്‍ അംഗം പന്ന്യൻ രവീന്ദ്രൻ

യുഎപിഎ അറസ്റ്റില്‍ പൊലീസ് ഗൂഢാലോചനയെന്ന് പന്ന്യന്‍ രവീന്ദ്രന്‍
author img

By

Published : Nov 5, 2019, 6:01 PM IST

കണ്ണൂര്‍: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് രണ്ട് വിദ്യാര്‍ഥികൾക്കെതിരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസ് ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി സിപിഐ കേന്ദ്ര കൺട്രോൾ കമ്മിഷന്‍ അംഗം പന്ന്യൻ രവീന്ദ്രൻ. സർക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥർ അമിതാധികാരം പ്രയോഗിക്കുന്നത് അംഗീകരിക്കാനാവില്ല. സർക്കാരിന് മുകളിലാണ് താനെന്ന ചിന്താഗതിയിലാണ് ചീഫ് സെക്രട്ടറി ലേഖനം എഴുതിയിരിക്കുന്നത്. ഇത് യുഡിഎഫ് കാലത്തെ ധാരണയാണ്. എൽഡിഎഫ് കാലത്ത് ഇത് നടക്കില്ലെന്നും പന്ന്യൻ രവീന്ദ്രന്‍ പറഞ്ഞു.

രണ്ട് ചെറുപ്പക്കാരെ അറസ്റ്റ് ചെയ്‌തത് നിയമവിധേയമായല്ല. നാട്ടിൽ എല്ലാവർക്കും വായിക്കാനുള്ള അധികാരവും സ്വാതന്ത്രവുമുണ്ട്. അലന്‍റെയും താഹയുടെയും വീടുകളിൽ നിന്നും പിടിച്ചെടുത്ത പുസ്‌തകങ്ങളിൽ സിപിഎമ്മിന്‍റെ ഭരണഘടനയുമുണ്ട്. അതും നിരോധിക്കേണ്ട പുസ്തകമാണോയെന്ന് പന്ന്യൻ രവീന്ദ്രൻ ചോദിച്ചു. പൊലീസ് അന്യായമായി യുഎപിഎ ചുമത്തിയാൽ പിൻവലിക്കേണ്ടത് സർക്കാരാണ്. യുഎപിഎ എന്ന കാടന്‍ നിയമം ഉപയോഗിക്കരുതെന്ന നിലപാടുള്ള പ്രസ്ഥാനമാണ് ഇടതുപക്ഷ പ്രസ്ഥാനം. സർക്കാർ അത് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇരുപത്തൊന്നാം നൂറ്റാണ്ടിലും പൊലീസ് നടത്തുന്ന രീതി പഴയകാല പൊലീസിന്‍റ പ്രേതബാധയെ തുടർന്നല്ല. ഇത് പൊലീസ് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. രാജ്യത്ത് ഭീകരത സൃഷ്‌ടിക്കുന്ന മാവോയിസ്റ്റുകളോട്‌ സിപിഐക്ക് യോജിപ്പില്ല. എന്നാൽ ഏറ്റുമുട്ടലിന്‍റെ ഒരടയാളം പോലും ഇല്ലാതെ നാല് പേരെ കൊലപ്പെടുത്തിയതിലൂടെ പൊലീസ് സംശയത്തിന്‍റെ ചൂണ്ടുവിരലിലാണെന്നും അദ്ദേഹം പറഞ്ഞു.

യുഎപിഎ അറസ്റ്റില്‍ പൊലീസ് ഗൂഢാലോചനയെന്ന് പന്ന്യന്‍ രവീന്ദ്രന്‍

ഈ രണ്ട് വിഷയങ്ങളും പൊതുസമൂഹത്തിന് മുന്നിൽ സിപിഐ കൊണ്ടുവന്നില്ലെങ്കിൽ ചർച്ചയാകില്ലായിരുന്നു. ബോധപൂർവമാണ് പാർട്ടി അത് ചെയ്തത്. ഇവിടെ നടക്കുന്ന തെറ്റായ നടപടികളെ കുറിച്ച് ജനങ്ങൾക്ക് ബോധ്യം വേണം. സിപിഐയും സിപിഎമ്മും സ്വകാര്യചർച്ചയിലൂടെ തീർക്കേണ്ട വിഷയമല്ല ഇതെന്നും പന്ന്യൻ രവീന്ദ്രൻ കൂട്ടിച്ചേര്‍ത്തു.

Intro:സർക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥർ അമിതാധികാരം പ്രയോഗിക്കുന്നത് നോക്കി നിൽക്കാൻ കഴിയില്ലെന്ന് സിപിഐ കേന്ദ്ര കൺട്രോൾ കമ്മീഷൻ അംഗം പന്ന്യൻ രവീന്ദ്രൻ. സർക്കാരിന് മുകളിലാണ് താനെന്ന ചിന്താഗതിയിലാണ് ചീഫ് സെക്രട്ടറി ലേഖനം എഴുതിയിരിക്കുന്നത്. ഇത് യുഡിഎഫ് കാലത്തെ ധാരണയാണ്. എൽഡിഎഫ് കാലത്ത് ഇത് നടക്കില്ലെന്നും പന്ന്യൻ പറഞ്ഞു.

പാലക്കാട് നാല് ആദിവാസികളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിലും കോഴിക്കോട്ട് മാവോയിസ്റ്റ് ബന്ധം പറഞ്ഞ് രണ്ട് ചെറുപ്പക്കാരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതും പോലീസ് ഗൂഢാലോചനയാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിലും പോലീസ് നടത്തുന്ന രീതി പഴയകാല പോലീസിന്റെ പ്രേതബാധയെ തുടർന്നല്ല. ഇത് പോലീസ് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. രാജ്യത്ത് ഭീകരത സൃഷ്ടിക്കുന്ന മാവോയിസ്റ്റുകളോട്‌ സിപിഐക്ക് യോജിപ്പില്ല. എന്നാൽ ഏറ്റുമുട്ടലിന്റെ ഒരടയാളം പോലും ഇല്ലാതെ നാല് ആദിവാസികളെ കൊലപ്പെടുത്തിയതിലൂടെ പോലീസ് സംശയത്തിന്റെ ചുണ്ടുവിരലിലാണ്.

കോഴിക്കോട് നടന്ന സംഭവത്തിലും പോലീസ് കൃത്രിമത്വമാണ് നടന്നത്. രണ്ട് ചെറുപ്പക്കാരുടെ അറസ്റ്റ് നടന്നത് നിയമ വിധേയമായല്ല. നാട്ടിൽ എല്ലാവർക്കും വായിക്കാനുള്ള അധികാരവും സ്വാതന്ത്രവുമുണ്ട്. അലന്റേയും താഹയുടേയും വീടുകളിൽ നിന്ന് പിടിച്ചെടുത്ത പുസ്തകങ്ങളിൽ സിപിഎമ്മിന്റെ ഭരണ ഘടനയുമുണ്ട്. അതും നിരോധിക്കേണ്ട പുസ്തകമാണോ എന്ന് പന്ന്യൻ രവീന്ദ്രൻ ചോദിച്ചു. പൊലീസ് അന്യായമായി യുഎപിഎ ചുമത്തിയാൽ പിൻവലിക്കേണ്ടത് സർക്കാരാണ്. ഇടത് സർക്കാർ അത് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ രണ്ട് വിഷയങ്ങളും പൊതു സമൂഹത്തിന് മുന്നിൽ സിപിഐ കൊണ്ടുവന്നില്ലെങ്കിൽ ചർച്ചയാവില്ലായിരുന്നു. ബോധപൂർവ്വമാണ് പാർട്ടി അത് ചെയ്തത്. ഇവിടെ നടക്കുന്ന തെറ്റായ നടപടികളെ കുറിച്ച് ജനങ്ങൾക്ക് ബോധ്യം വേണം. സിപിഐയും സിപിഎമ്മും സ്വകാര്യ ചർച്ചയിലൂടെ തീർക്കേണ്ട വിഷയമല്ല ഇതെന്നും പന്ന്യൻ രവീന്ദ്രൻ ഇടിവി ഭാരതിനോട് പറഞ്ഞു.Body:സർക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥർ അമിതാധികാരം പ്രയോഗിക്കുന്നത് നോക്കി നിൽക്കാൻ കഴിയില്ലെന്ന് സിപിഐ കേന്ദ്ര കൺട്രോൾ കമ്മീഷൻ അംഗം പന്ന്യൻ രവീന്ദ്രൻ. സർക്കാരിന് മുകളിലാണ് താനെന്ന ചിന്താഗതിയിലാണ് ചീഫ് സെക്രട്ടറി ലേഖനം എഴുതിയിരിക്കുന്നത്. ഇത് യുഡിഎഫ് കാലത്തെ ധാരണയാണ്. എൽഡിഎഫ് കാലത്ത് ഇത് നടക്കില്ലെന്നും പന്ന്യൻ പറഞ്ഞു.

പാലക്കാട് നാല് ആദിവാസികളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിലും കോഴിക്കോട്ട് മാവോയിസ്റ്റ് ബന്ധം പറഞ്ഞ് രണ്ട് ചെറുപ്പക്കാരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതും പോലീസ് ഗൂഢാലോചനയാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിലും പോലീസ് നടത്തുന്ന രീതി പഴയകാല പോലീസിന്റെ പ്രേതബാധയെ തുടർന്നല്ല. ഇത് പോലീസ് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. രാജ്യത്ത് ഭീകരത സൃഷ്ടിക്കുന്ന മാവോയിസ്റ്റുകളോട്‌ സിപിഐക്ക് യോജിപ്പില്ല. എന്നാൽ ഏറ്റുമുട്ടലിന്റെ ഒരടയാളം പോലും ഇല്ലാതെ നാല് ആദിവാസികളെ കൊലപ്പെടുത്തിയതിലൂടെ പോലീസ് സംശയത്തിന്റെ ചുണ്ടുവിരലിലാണ്.

കോഴിക്കോട് നടന്ന സംഭവത്തിലും പോലീസ് കൃത്രിമത്വമാണ് നടന്നത്. രണ്ട് ചെറുപ്പക്കാരുടെ അറസ്റ്റ് നടന്നത് നിയമ വിധേയമായല്ല. നാട്ടിൽ എല്ലാവർക്കും വായിക്കാനുള്ള അധികാരവും സ്വാതന്ത്രവുമുണ്ട്. അലന്റേയും താഹയുടേയും വീടുകളിൽ നിന്ന് പിടിച്ചെടുത്ത പുസ്തകങ്ങളിൽ സിപിഎമ്മിന്റെ ഭരണ ഘടനയുമുണ്ട്. അതും നിരോധിക്കേണ്ട പുസ്തകമാണോ എന്ന് പന്ന്യൻ രവീന്ദ്രൻ ചോദിച്ചു. പൊലീസ് അന്യായമായി യുഎപിഎ ചുമത്തിയാൽ പിൻവലിക്കേണ്ടത് സർക്കാരാണ്. ഇടത് സർക്കാർ അത് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ രണ്ട് വിഷയങ്ങളും പൊതു സമൂഹത്തിന് മുന്നിൽ സിപിഐ കൊണ്ടുവന്നില്ലെങ്കിൽ ചർച്ചയാവില്ലായിരുന്നു. ബോധപൂർവ്വമാണ് പാർട്ടി അത് ചെയ്തത്. ഇവിടെ നടക്കുന്ന തെറ്റായ നടപടികളെ കുറിച്ച് ജനങ്ങൾക്ക് ബോധ്യം വേണം. സിപിഐയും സിപിഎമ്മും സ്വകാര്യ ചർച്ചയിലൂടെ തീർക്കേണ്ട വിഷയമല്ല ഇതെന്നും പന്ന്യൻ രവീന്ദ്രൻ ഇടിവി ഭാരതിനോട് പറഞ്ഞു.Conclusion:ഇല്ല
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.