കണ്ണൂർ: കണ്ണൂർ പാലത്തായി പീഡന കേസിൽ പുതിയ വഴിത്തിരിവ്. ശാസ്‌ത്രീയ തെളിവിന്‍റെ അടിസ്ഥാനത്തിൽ അധ്യാപകനായ കുനിയിൽ പത്മരാജന്‍ കുട്ടിയെ പീഡിപ്പിച്ചതിന് നിർണായക തെളിവുകൾ ലഭിച്ചു. ശുചിമുറിയിലെ ടൈലുകളിൽ നിന്ന് രക്തക്കറ കണ്ടെത്തിയതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. പീഡനം നടന്നത് ശുചിമുറിയിൽ നിന്നാണെന്ന് പെൺകുട്ടി നേരത്തെ മൊഴി നൽകിയിരുന്നു. റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കും.
കൂടുതൽ വായിക്കാന്‍: പാലത്തായി പീഡനക്കേസ്; ക്രൈംബ്രാഞ്ച് പ്രത്യേക സംഘം പെൺകുട്ടിയുടെ മൊഴിയെടുക്കുന്നു