കണ്ണൂർ: പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കുനിയിൽ പദ്‌മരാജന്‍റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ആണ് ജാമ്യഹർജി പരിഗണിക്കുക. പ്രതി അറസ്റ്റിലായി 90 ദിവസം ആയ സാഹചര്യത്തിൽ കേസിൽ ഇന്നലെ ക്രൈംബ്രാഞ്ച് ഭാഗിക കുറ്റപത്രം നൽകിയിരുന്നു.
നിലവിൽ ചുമത്തപ്പെട്ട കുറ്റങ്ങളിൽ പ്രതിക്ക് ജാമ്യത്തിന് അർഹതയുണ്ടെന്ന് പ്രതിഭാഗം വ്യക്തമാക്കുന്നത്. അതേസമയം കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് തെളിയിക്കാനുള്ള വിശദ അന്വേഷണം നടക്കുകയാണെന്നും ജാമ്യം നൽകിയാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് പ്രോസിക്യൂഷൻ വാദം.
പാലത്തായി പീഡനക്കേസ്; പദ്‌മരാജന്‍റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും - പദ്‌മരാജന്‍റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ആണ് ജാമ്യഹർജി പരിഗണിക്കുക.