കണ്ണൂർ: പുല്ലുപ്പിക്കടവിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു. രണ്ട് പേർക്ക് വേണ്ടി തെരച്ചിൽ തുടരുന്നു. ഇന്നലെ (25.09.2022) രാത്രിയാണ് തോണി മറിഞ്ഞത്.
ഇന്ന് പുഴയിൽ മൃതദേഹം കണ്ടതിനെ തുടർന്ന് നാട്ടുകാർ വിവരമറിയിച്ചപ്പോൾ പൊലീസും ഫയർ ഫോഴ്‌സും എത്തിയപ്പോഴാണ് തോണി മറിഞ്ഞ വിവരം അറിഞ്ഞത്. അത്താഴക്കുന്ന് സ്വദേശിയായ റമീസ് ആണ് മരിച്ചത്. അഷ്‌കര്‍, സഹദ് എന്നിവർക്കായി ഫയര്‍ ഫോഴ്‌സ് തെരച്ചില്‍ നടത്തുകയാണ്.