ETV Bharat / state

കാർഷിക സംസ്‌കാരത്തിന്‍റെ പൊലിമ ഊട്ടിയുറപ്പിച്ച് കണ്ണൂരിലെ ഓമനക്കാഴ്‌ച

ജാതിഭേദമില്ലാതെ ഒരുമയുടെയും സാഹോദര്യത്തിന്‍റെയും കൂട്ടായ്‌മയുടെയും മതനിരപേക്ഷതയുടെയും മൂല്യങ്ങൾ ഒരു പ്രദേശമാകെ ഉയർത്തുന്ന പാരമ്പര്യ, കാർഷിക, സാംസ്ക്കാരിക ഉത്സവമാണ് ഓമനക്കാഴ്‌ച. നൂറ്റാണ്ടുകൾക്ക് മുൻപ് തുടങ്ങി വെച്ച ആചാരം ഒരു വരദാനം പോലെ കൊണ്ടാടുകയാണ് കണ്ണൂർ ജനത

omana kazhcha  kannur  ഓമനക്കാഴ്‌ച  കണ്ണൂർ  കാർഷിക സംസ്‌കാരം  value of agriculture and fraternity  പയ്യാവൂർ ഊട്ടുത്സവം  payyavur fest
കാർഷിക സംസ്‌കാരത്തിന്‍റെ പൊലിമയും സാഹോദര്യത്തിന്‍റെ മൂല്യങ്ങളും ഊട്ടിയുറപ്പിച്ച് കണ്ണൂരിലെ ഓമനക്കാഴ്‌ച
author img

By

Published : Feb 24, 2020, 2:28 PM IST

Updated : Feb 24, 2020, 3:44 PM IST

കണ്ണൂർ: കാർഷിക സംസ്‌കാരത്തിന്‍റെ പൊലിമ തുളുമ്പുന്ന പയ്യാവൂർ ഊട്ടുത്സവത്തിന്‍റെ ഭാഗമായുള്ള 'ഓമനക്കാഴ്‌ച' സമർപ്പിച്ച് ചൂളിയാട് ദേശക്കാർ. ദേശങ്ങളുടെ സാഹോദര്യവും കൂട്ടായ്‌മയും ഊട്ടി ഉറപ്പിക്കുന്ന ചടങ്ങാണ് പയ്യാവൂർ ഊട്ടുത്സവം. നൂറ്റാണ്ടുകൾക്ക് മുമ്പ് തുടങ്ങി വെച്ച ആചാരം ഒരു വരദാനം പോലെ കൈമോശം വരാതെ കൊണ്ടാടുകയാണ് ഒരു ജനത മുഴുവൻ.

കാർഷിക സംസ്‌കാരത്തിന്‍റെ പൊലിമ ഊട്ടിയുറപ്പിച്ച് കണ്ണൂരിലെ ഓമനക്കാഴ്‌ച

പണ്ടെങ്ങോ ഒരു വറുതി കാലത്ത് ഊട്ടുത്സവം മുടങ്ങി പോയെന്നും തുടർന്ന് സാക്ഷാൽ പരമശിവൻ നേരിട്ട് എഴുന്നള്ളി കുടക് നാട്ടിൽ നിന്നും അരി, ചേടിച്ചേരി നാട്ടിൽ നിന്നും ഇളനീർ, കൂനനത്ത് നിന്നും മോര്, ചൂളിയാട് നിന്നും പഴം തുടങ്ങി ഊട്ടുത്സവത്തിനാവശ്യമായ ഭഷ്യ വിഭവങ്ങൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടതായാണ് ഐതിഹ്യം. ചൂളിയാടുള്ള തീയ്യ സമുദായത്തിൽ പെട്ടവർക്കാണ് ഭക്ഷ്യവിഭവങ്ങള്‍ കൊണ്ടുവരുന്നതിന്‍റെ അവകാശം. ഒരു വീട്ടിലെ പുരുഷപ്രജക്ക് രണ്ട് വാഴക്കുല വീതം എന്നാണ് കണക്ക്.

കുംഭം പിറന്നാൽ വ്രതാനുഷ്‌ടാനങ്ങൾ ആരംഭിക്കുന്നു. മത്സ്യ മാംസാദികൾ വെടിഞ്ഞ് അടുത്ത പ്രദേശങ്ങളായ കാഞ്ഞിലേരി, മയ്യിൽ, കുറ്റിയാട്ടും, ബ്ലാത്തൂർ, ചേടിച്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വാഴക്കുലകൾ ശേഖരിച്ച് തൈവളപ്പ്, നല്ലൂർ, തടത്തിൽകാവ്, ചമ്പോച്ചേരി, മപ്പുരക്കിൽ എന്നീ അഞ്ചു കുഴികളിലായി പഴുക്കാൻ വെയ്ക്കുന്നു. തലേദിവസം രാവിലെ പുറത്തെടുക്കുന്ന കുലകൾ അഞ്ചു കുഴികൾക്ക് സമീപം അഞ്ച് പന്തലുകളിലായി തൂക്കിയിടുന്നു. പിറ്റേന്ന് രാവിലെ തടത്തിൽ കാവിൽ നിന്നും ഓമന കാഴ്‌ചയുമായി മേലായി കുഞ്ഞുംബിടുക്ക കുഞ്ഞിരാമൻ നമ്പ്യാർ പയ്യാവൂരിലേക്ക് പുറപ്പെടുന്നു. ഓലക്കുടയുമായാണ് മേലായി കുഞ്ഞുംബിടുക്ക കുഞ്ഞിരാമൻ നമ്പ്യാർ കാഴ്ചയുമായി പോകുന്നത്.

വാദ്യമേളങ്ങൾ, മുത്തുക്കുട, ആലവട്ടം, വെഞ്ചാമരം എന്നിവയുടെ അകമ്പടിയോടെ ശുഭ്രവസ്‌ത്രധാരികളായി നഗ്നപാദരായി മൂവായിരത്തോളം വാഴക്കുലകളുമായി നൂറ് കണക്കിന് ആളുകൾ 15 കിലോമീറ്റൽ അകലെയുള്ള പയ്യാവൂർ ശിവക്ഷേത്രത്തിലേക്ക് പുറപ്പെടും. അന്നേ ദിവസം തന്നെ അടുവാപ്പുറം ആൽത്തറയിൽ പാനകം നൽകുന്ന പതിവുണ്ട്. വെല്ലവും ചുക്കും ഏലക്കായും ചേർത്ത പാനക വെള്ളം ഓമനക്കാഴ്‌ചയുടെ യാത്ര അയപ്പിന് എത്തുന്നവർ കുടിക്കാതെ പോവാറില്ല.

അടുവാപ്പുറത്ത് നിന്നും കണിയാർ, വയൽ, വയക്കര, ബാലങ്കരി, കാഞ്ഞിലേരി വഴി ഇരുഡ് പുഴയിൽ മുങ്ങി നിവർന്ന കാഴ്‌ചക്കാർ നാല് മണിയോടെ പയ്യാറ്റ് വയലിൽ എത്തുമ്പോഴേക്കും ദേവസ്വം അധികാരികള്‍ ആനയും അമ്പാരിയുമായി നെയ്യമൃത്കാരോടൊപ്പം കാഴ്‌ചയെ എതിരേൽക്കും. തുടർന്ന് പുരുഷാരത്തിന്‍റെ അകമ്പടിയോടെ ക്ഷേത്രസന്നിധിയിൽ കാഴ്‌ച അർപ്പിക്കും. ജാതിഭേദമില്ലാതെ ഒരുമയുടെയും സാഹോദര്യത്തിന്‍റെയും കൂട്ടായ്‌മയുടെയും മതനിരപേക്ഷതയുടെയും മൂല്യങ്ങൾ ഒരു പ്രദേശമാകെ ഉയർത്തുന്ന പാരമ്പര്യ, കാർഷിക, സാംസ്ക്കാരിക ഉത്സവമാണ് ഓമനക്കാഴ്‌ച.

Last Updated : Feb 24, 2020, 3:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.