കണ്ണൂർ: പ്രവാസി വ്യവസായി സാജനെ വ്യക്തിപരമായി ബുദ്ധിമുട്ടിച്ചിട്ടില്ലെന്ന് സസ്പെൻഷനിലായ നഗരസഭാ സെക്രട്ടറി എം.കെ. ഗിരീഷ്. ചില ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത്. അത് പരിഹരിച്ചാൽ ലൈസൻസ് നൽകാം എന്നും പറഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും ഗിരീഷ്. ഹൈക്കോടതിയിൽ നൽകിയ ഹർജിയിലും ഇത് വ്യക്തമാക്കിയിട്ടുണ്ടെനും ഗിരിഷ് പറഞ്ഞു.
മറ്റ് ഉദ്യോഗസ്ഥരുടെ മൊഴിയും അന്വേഷണ ഉദ്യോഗസ്ഥർ രേഖപ്പെടുത്തുകയാണ്. അതിനിടെ ആന്തൂർ കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി വി എ കൃഷ്ണദാസ് ഹൈക്കോടതിയിൽ ഹാജരായി. അന്വേഷണ പുരോഗതി കോടതിയെ അറിയിച്ചു. സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. അതേസമയം നഗരസഭ അധ്യക്ഷയിലേക്ക് എത്താനുള്ള തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചില്ലെന്നാണ് മനസിലാക്കാൻ കഴിയുന്നത്.