ETV Bharat / state

Nice Restaurant In Kuzhinilam: കുരുമുളകിട്ട താറാവ് റോസ്റ്റ്, വരട്ടിയ മുയലിറച്ചി; നൈസാണ് 'നൈസ് റെസ്‌റ്റൊറന്‍റ്', വൃത്തിയിലും 'നോ കോമ്പ്രമൈസ്'

author img

By ETV Bharat Kerala Team

Published : Sep 18, 2023, 6:30 PM IST

Nice Restaurant Kuzhinilam : മാനന്തവാടി തലശേരി പാതയില്‍ നൈസ് റെസ്റ്റൊറന്‍റ് പ്രവര്‍ത്തനം ആരംഭിച്ചത് പത്ത് വര്‍ഷം മുന്‍പ്.

Nice Restaurant In Kuzhinilam  Nice Restaurant  Nice Restaurant Kuzhinilam  Nice Restaurant Kuzhinilam Specialties  Mananthavadi Nice Hotel  നൈസ് റെസ്റ്റോറന്‍റ്  നൈസ് റെസ്റ്റോറന്‍റ് കുഴിനിലം  മാനന്തവാടി തലശേരി പാതയിലെ നൈസ് ഹോട്ടല്‍  നൈസ് റെസ്റ്റോറന്‍റ് ഭക്ഷണവിഭവങ്ങള്‍  മാനന്തവാടിക്കടുത്തെ നൈസ് ഹോട്ടല്‍
Nice Restaurant In Kuzhinilam
രുചി വൈവിധ്യങ്ങൾ സമ്മാനിക്കുന്ന കുഴിനിലത്തെ 'നൈസ്' റെസ്‌റ്റൊറന്‍റ്

കണ്ണൂര്‍ : മാനന്തവാടിക്കടുത്ത കുഴിനിലത്തെ നൈസ് റെസ്‌റ്റൊറന്‍റില്‍ (Nice Restaurant In Kuzhinilam) തിരക്കോട് തിരക്കാണ്. വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളുടെ രുചി ഭേദമറിയാന്‍ ഇവിടെ എത്തുന്നത് തദ്ദേശീയര്‍ മാത്രമല്ല, വയനാട് കാണാനെത്തുന്ന സഞ്ചാരികള്‍ കൂടിയാണ്. മാനന്തവാടി-തലശ്ശേരി റോഡില്‍ പത്ത് വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ചതാണ് ഈ റെസ്‌റ്റൊറന്‍റ്.

ഇവിടെ എത്തുന്നവര്‍ ഭക്ഷണം കഴിച്ച് ഏതെങ്കിലും വിഭവത്തിന് പോരായ്‌മയോ രുചിക്കുറവോ ഉണ്ടെങ്കില്‍ അത് തുറന്ന് പറയാന്‍ മടിക്കേണ്ടതില്ല. മണിക്കൂറുകള്‍ കൊണ്ട് അതിന് പരിഹാരം നല്‍കാന്‍ ഉടമ മുതല്‍ അടുക്കളക്കാര്‍ വരെ ഒരുക്കമാണ്. ഭക്ഷണം കഴിച്ച് മടങ്ങുന്നവരോട് എങ്ങിനെയുണ്ട് എന്ന ചോദ്യം പണം വാങ്ങുന്നതിന് മുമ്പ് ഹോട്ടലുടമ പ്രസാദ് ചോദിക്കും.

കുരുമുളകും കാന്താരിയും ചേര്‍ത്ത താറാവ് റോസ്റ്റും മുയല്‍ ഇറച്ചി വരട്ടിയതും കഴിച്ചാല്‍ രുചിയുടെ സ്വര്‍ഗത്തിലെത്തും. മറ്റ് വിഭവങ്ങളുടെ രുചിയും ഒന്നിനൊന്ന് മെച്ചം. നൈസിലെത്തുന്നവര്‍ക്ക് വയര്‍ മാത്രമല്ല മനസും നിറയും.

രാസവസ്‌തുക്കളുള്ള പൊടികളൊന്നും നൈസില്‍ ഉപയോഗിക്കാറില്ല. മുളകും മല്ലിയും വാങ്ങുന്നത് വര്‍ഷങ്ങളോളം ബന്ധമുള്ള മൈസൂരിലെ സ്ഥാപനത്തില്‍ നിന്നാണ്. ഇവയെല്ലാം വാങ്ങി വൃത്തിയാക്കി മില്ലില്‍ കൊണ്ടുപോയി പൊടിച്ചാണ് ചേരുവകളില്‍ ചേര്‍ക്കുന്നത്.

കര്‍ണാടകയില്‍ നിന്നും കൊണ്ടു വരുന്ന കുത്തരിയാണ് ചോറിനായി ഉപയോഗിക്കുന്നത്. അതിന്‍റെ വേവും കാര്യവുമെല്ലാം നൈസിന്‍റെ സ്വകാര്യതയാണ്. വിഭിന്നമായ അഭിരുചിക്കാരെ തൃപ്‌തിപ്പെടുത്താന്‍ പാകത്തിനാണ് ഇവിടെ ഭക്ഷണം ഒരുക്കുന്നത്.

പ്രഭാത ഭക്ഷണമായി കള്ളപ്പം, നൂല്‍പ്പുട്ട്, പുട്ട്, പത്തിരി, ചപ്പാത്തി, പൊറോട്ട എന്നിവയാണ് പ്രധാനം. കൂട്ടായി കടല, ചെറുപയര്‍, സ്റ്റ്യൂ, പനീര്‍ മസാല, നോണ്‍ വെജ് ഐറ്റങ്ങളും നിരവധി. മുന്നൂറിലേറെ പേര്‍ പ്രഭാത ഭക്ഷണത്തിനായി എന്നും എത്തുന്നു. കൂടുതലും യാത്രികരാണ്. ഉച്ചക്ക് ഇല സദ്യയും വടക്കേ മലബാറിലെ തനത് മീന്‍ കറിയും ചോറും റെഡിയാണ്.

തേങ്ങ അരച്ച് ചേര്‍ത്ത മീന്‍കറി, തേങ്ങ പാല്‍ ഒഴിച്ച മറ്റ് നോണ്‍ വെജ് വിഭവങ്ങള്‍. നത്തോലി വറുത്തതിനാണ് ആവശ്യക്കാര്‍ ഏറെ. അയക്കൂറ, ആവോലി, അയല എന്നിവ വറുത്തതും ചിക്കനും മട്ടനും ഒക്കെ ഉച്ചക്ക് തയാറാണ്.

വിവിധ തരത്തിലുളള പായസവും ഉച്ചയൂണിനോടൊപ്പമുണ്ട്. അഞ്ഞൂറിലേറെ പേര്‍ ഉച്ചയൂണിന് ഇവിടെ എത്തുന്നു. നൈസിന്‍റെ ഒന്നാം നിലയില്‍ ശീതീകരിച്ച ഹാളാണ്.

താലി മീല്‍സിനും അത്താഴ വിരുന്നിനും സൗകര്യമുണ്ട്. വിനോദ സഞ്ചാരികളെ ഉദ്ദേശിച്ചാണ് പ്രധാനമായും ഈ വിഭാഗം പ്രവര്‍ത്തിക്കുന്നതെങ്കിലും നാട്ടുകാരും ഇവിടെ രുചി തേടിയെത്തുന്നു. വടക്കേ മലബാറുകാര്‍ക്ക് എത്ര കഴിച്ചാലും മതിവരാത്ത ചിക്കന്‍, മട്ടന്‍, മീന്‍ ബിരിയാണികളും ഇവിടെ വിളമ്പുന്നു.

ഒപ്പം അല്‍ഫാം, കുഴിമന്തി എന്നിവയും ആവശ്യക്കാര്‍ക്ക് നല്‍കും. രുചി വൈവിധ്യം മാത്രമല്ല വൃത്തിയും വെടിപ്പുമാണ് ഈ ഹോട്ടലില്‍ ആളുകളെ എത്തിക്കുന്നതിന് പ്രധാന കാരണം. അതിന് തെളിവായി നൈസ് റെസ്റ്റൊറന്‍റിന്‍റെ അടുക്കളയില്‍ വരെ നമുക്ക് പ്രവേശിക്കാം. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കൊണ്ട് മൂടിയ മേശകള്‍, പ്ലേറ്റുകള്‍ കഴുകി വയ്ക്കാ‌നും മറ്റുമുളള സൗകര്യങ്ങള്‍.

അതിഥി തൊഴിലാളികളാണ് ഇവിടെ ജോലിയെടുക്കുന്നവരില്‍ ഭൂരിഭാഗവും. വൃത്തിയുളള യൂണിഫോം, കൈകളില്‍ ഗ്ലൗസ് എന്നിവ ധരിച്ച് ശുദ്ധമായി പാചകം ചെയ്യുന്ന മറുനാടന്‍ തൊഴിലാളികളെ കാണമെങ്കില്‍ നൈസില്‍ ചെല്ലണം. ആകെ 45 ജീവനക്കാരാണ് നൈസില്‍ ഉള്ളത്.

പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ തൊഴിലാളികളാണ് ഇവരില്‍ പലരും. കവാടം മുതല്‍ അടുക്കള വരെ വെടിപ്പുളള ഈ ഹോട്ടലിന് 2019 ലെ ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മികച്ച റെസ്റ്റൊറന്‍റിനുള്ള ബഹുമതി നല്‍കിയിരുന്നു. ശശി തരൂര്‍ എംപിയാണ് പുരസ്‌ക്കാരം സമ്മാനിച്ചത്. നാടന്‍ രുചിയുടെയും മറുനാടന്‍ വൈവിധ്യങ്ങളുടെയും കലവറയാണ് ഈ റെസ്റ്റൊറന്‍റ്. നൈസിന്‍റെ രുചി പെരുമ യാത്രികരില്‍ നിന്നും യാത്രികരിലേക്ക് പകരുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.