കണ്ണൂർ: ഹിമാലയൻ താഴ്വരകളിൽ മാത്രം കണ്ടുവരുന്ന നേപ്പാൾ രുദ്രാക്ഷം തളിപ്പറമ്പിന്‍റെ മണ്ണിൽ കായ്ച്ചത് കൗതുകമാകുന്നു. തളിപ്പറമ്പ് തോട്ടാറമ്പിലെ ശ്രീനി സ്വാമിയുടെ പുരയിടത്തിൽ കഴിഞ്ഞ നാലു വർഷമായി രൂദ്രാക്ഷം കായ്‌ച്ച് തുടങ്ങിയിട്ട്. 12 വർഷം മുൻപ് ഒരു സുഹൃത്ത് നൽകിയതാണ് ശ്രീനി സ്വാമിക്ക് രുദ്രാക്ഷ തൈ.
കഴിഞ്ഞ നാലു വർഷമായി ഇത് കായ്ച്ച് തുടങ്ങിയതോടെ കേരളത്തിന്‍റെ മണ്ണിലും നേപ്പാളി രുദ്രാക്ഷം വളരുമെന്ന് തെളിഞ്ഞിരിക്കുകയാണ്. നാലുവർഷം മുമ്പ് ആദ്യമായി കായകൾ ഉണ്ടായപ്പോൾ മൂന്ന് മുഖങ്ങളുള്ള രുദ്രാക്ഷം ആണ് ലഭിച്ചത്. തുടർന്നുള്ള വർഷങ്ങളിൽ നാലും അഞ്ചും ആറും മുഖങ്ങൾ വരെ ലഭിച്ചിരുന്നു. ഈ വർഷം ഏഴ് മുഖം വരെയുള്ള രുദ്രാക്ഷമാണ് ലഭിച്ചിരിക്കുന്നത്. ഒന്നു മുതൽ 33 മുഖങ്ങൾ വരെ രുദ്രാക്ഷത്തിൽ കണ്ടുവരുന്നതായി അദ്ദേഹം പറയുന്നു. പൊതുവെ അഞ്ചു മുറങ്ങളുള്ള രുദ്രാക്ഷമാണ് ആളുകഎൾ ധരിക്കുന്നത്.
ഇത്തവണ ലഭിച്ചതിൽ കൂടുതലും ഏറെ ആകർഷകമായ പഞ്ചമുഖ രുദ്രാക്ഷം ആണെന്നത് ശിവഭക്തനായ സ്വാമിയെ ഏറെ സന്തോഷിപ്പിക്കുന്നു. പൂത്തു കായ്ച്ചു നിൽക്കുന്ന രുദ്രാക്ഷം ഭക്ഷിക്കാൻ നിരവധി അപൂർവ്വങ്ങളായ പക്ഷികളും ഇവിടെ എത്തുന്നുണ്ട്.