ETV Bharat / state

കോര്‍പറേഷനാകാന്‍ കൊതിച്ച് തലശ്ശേരി, ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കം ; സമരത്തിനൊരുങ്ങി വീണ്ടും നാട്ടുകാര്‍ - കോര്‍പറേഷനാകാന്‍ കൊതിച്ച് തലശ്ശേരി

Thalassery Corporation Status : തലശ്ശേരിക്ക് കോര്‍പറേഷന്‍ പദവി വേണമെന്ന് ആവശ്യം. സമരത്തിനൊരുങ്ങി നാട്ടുകാര്‍.

Protest For Thalassery Corporation In Kannur  Corporation Status For Thalassery  തലശ്ശേരി കോര്‍പറേഷന്‍  തലശ്ശേരിയ്‌ക്ക് കോര്‍പറേഷന്‍ പദവി  ഈസ്‌റ്റ്‌ ഇന്ത്യ കമ്പനി  തലശ്ശേരി നഗരസഭ  തലശ്ശേരി പൈതൃക ടൂറിസം പദ്ധതി  തലശ്ശേരിയില്‍ സമരം  തലശ്ശേരി കോര്‍പറേഷനായി സമരം  Corporation Status For Thalassery  Protest For Thalassery Corporation In Kannur  Thalassery Corporation In Kannur  കോര്‍പറേഷനാകാന്‍ കൊതിച്ച് തലശ്ശേരി  Thalassery Corporation Protest
Protest For Thalassery Corporation In Kannur
author img

By ETV Bharat Kerala Team

Published : Nov 14, 2023, 10:01 PM IST

Updated : Nov 14, 2023, 11:09 PM IST

കോര്‍പറേഷനാകാന്‍ കൊതിച്ച് തലശ്ശേരി, ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കം ; സമരത്തിനൊരുങ്ങി വീണ്ടും നാട്ടുകാര്‍

കണ്ണൂര്‍ : തലശ്ശേരിയ്‌ക്ക് കോര്‍പറേഷന്‍ പദവി വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഈസ്‌റ്റ് ഇന്ത്യ കമ്പനിയുടെ ഭരണകാലം മുതലുള്ള ആവശ്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല. ഇക്കാലം മുതല്‍ വടക്കേ മലബാറിന്‍റെ ആസ്ഥാനമെന്ന ബഹുമതി തലശ്ശേരിക്കായിരുന്നു. ഐക്യകേരള പിറവിക്ക് ശേഷം തലശ്ശേരിയുടെ തലസ്ഥാന പദവി നഷ്‌ടമായി.

കോര്‍പറേഷന്‍ പദവി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണിപ്പോള്‍. തലശ്ശേരിയെ സംബന്ധിച്ചിടത്തോളം ഇത് പുതുമയല്ല. ഇതേ ആവശ്യം ഉന്നയിച്ച് നേരത്തെയും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും അതിനൊന്നും അധികാരികളുടെ കണ്‍തുറപ്പിക്കാനായിരുന്നില്ല.

തലശ്ശേരി 'പഴയ തലശ്ശേരി തന്നെ' : 1866ല്‍ കോഴിക്കോടിനെ പോലെ തലശ്ശേരിയും മുനിസിപ്പാലിറ്റിയായിരുന്നു. എന്നാല്‍ 1903ല്‍ നഗരസഭ മാത്രമായിരുന്ന കൊല്ലവും 1943ല്‍ മുനിസിപ്പല്‍ പദവിയുള്ള തൃശൂരും കോര്‍പറേഷനായിട്ട് വര്‍ഷങ്ങളായി. പക്ഷേ തലശ്ശേരി ഇന്നും പഴയ അവസ്ഥയില്‍ തുടരുന്നു. 157 വര്‍ഷം കഴിഞ്ഞ്, സംസ്ഥാന രൂപീകരണത്തിന് ശേഷം ഇന്നും അതേ നിലയില്‍ തുടരുന്ന സംസ്ഥാനത്തെ ഏക നഗരസഭയും തലശ്ശേരിയാണ്.

സംസ്ഥാന രൂപീകരണത്തിന് ശേഷം ജില്ല ആസ്ഥാനം തലശ്ശേരി ആകുമെന്നായിരുന്നു ഇവിടുത്തുകാരുടെ പ്രതീക്ഷ. എന്നാല്‍ മൈതാനങ്ങളുടെ അഭാവം എന്ന പേരില്‍ തലശ്ശേരിക്ക് ആ പദവി നഷ്‌ടമായി. കണ്ണൂര്‍ ജില്ല ആസ്ഥാനം എന്ന ബഹുമതി കണ്ണൂരിന് ലഭിച്ചപ്പോള്‍ തലശ്ശേരിക്കും തുല്യ പ്രാധാന്യം നല്‍കുമെന്നായിരുന്നു വാഗ്‌ദാനം. തലശ്ശേരിയില്‍ നിലവിലുള്ള സര്‍ക്കാര്‍ ഓഫിസുകളെല്ലാം നിലനിര്‍ത്തുമെന്നായിരുന്നു അത്. പിന്നീട് ഓരോ കാര്യാലയങ്ങളും തലശ്ശേരിയില്‍ നിന്ന് മാറ്റപ്പെടുകയായിരുന്നു.

വടകരയില്‍ കുടുങ്ങി പ്രാധാന്യം കുറഞ്ഞു: 1977 വരെ പാര്‍ലമെന്‍റ് മണ്ഡലത്തിന്‍റെ ആസ്ഥാന പദവി തലശ്ശേരിക്കുണ്ടായിരുന്നു. തലശ്ശേരി പിന്നീട് കോഴിക്കോടിന്‍റെ ഭാഗവുമുള്ള വടകര മണ്ഡലത്തിലായി. അതോടെ തലശ്ശേരിയുടെ പ്രാധാന്യവും കുറഞ്ഞുവെന്ന് പറയാം. ഇതോടെ തലശ്ശേരിക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നഷ്‌ടപ്പെടുന്ന അവസ്ഥയുമായി.

പൈതൃക ടൂറിസം പദ്ധതിയും സായ് കേന്ദ്രവും ജനറല്‍ ആശുപത്രിയും ജില്ല കോടതിയും തലശ്ശേരിയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നവയാണ്. തലശ്ശേരിയുടെ പഴയ വാണിജ്യ പ്രതാപത്തിന്‍റെ ശേഷിപ്പായ കടല്‍പ്പാലവും കോട്ടയുമെല്ലാം ഇവിടം സമ്പന്നമാക്കുന്നുണ്ട്. ലോക പ്രശസ്‌ത സസ്യ ശാസ്ത്രഞ്ജ ജാനകി അമ്മാള്‍, പ്രശസ്‌ത ജ്യോതി ശാസ്ത്രഞ്ജന്‍ വൈനു ബാപ്പു, സര്‍ക്കസ് കുലപതി കീലേരി കുഞ്ഞിക്കണ്ണന്‍ എന്നിവരിലൂടെ ലോകമറിഞ്ഞ സ്ഥലമാണ് തലശ്ശേരി.

തലശ്ശേരി മുനിസിപ്പാലിറ്റിയും സമീപ പഞ്ചായത്തുകളായ ധര്‍മ്മടം, എരഞ്ഞോളി, കതിരൂര്‍, പിണറായി, ന്യൂമാഹി, ചൊക്ലി, മുഴപ്പിലങ്ങാട്, പന്ന്യന്നൂര്‍ എന്നിവ ഉള്‍പ്പെടുത്തി കോര്‍പറേഷന്‍ പദവി നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 3,50.000 ലേറെ ജനസംഖ്യയുള്ളയിടമാണ് തലശ്ശേരി. മൂന്ന് സി കളുടെ നാടെന്ന വിശേഷണമാണ് തലശ്ശേരിക്കുളളത്.

കേക്കും ക്രിക്കറ്റും സര്‍ക്കസുമാണത്. മാഹി-തലശ്ശേരി ബൈപ്പാസ് പൂര്‍ത്തിയാകുമ്പോള്‍ ഈ ഭാഗത്തും നഗരം വളരും. ഇംഗ്ലീഷ് ഭരണത്തിന്‍റെ സിരാകേന്ദ്രമായിരുന്ന തലശ്ശേരിക്ക് കോര്‍പറേഷന്‍ പദവിക്ക് വേണ്ടിയുള്ള സമരത്തിനായി നാട്ടുകാര്‍ അണിചേരുകയാണ്. വര്‍ഷങ്ങളോളമുള്ള തങ്ങളുടെ ആവശ്യം സാക്ഷാത്‌കരിക്കപ്പെടുമെന്ന പ്രതീക്ഷയോടെ.

Last Updated : Nov 14, 2023, 11:09 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.