ETV Bharat / state

കണ്ണൂരിലെ ജനം പറയുന്നു ഒന്നും കിട്ടിയില്ലെന്ന് ; നവകേരള സദസ് പരാജയമോ?

Nava kerala Sadas In Kannur : മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയാണ് കണ്ണൂര്‍, പക്ഷെ നവകേരള സദസില്‍ ആവശ്യങ്ങളുമായി പോയ ഒരു മനുഷ്യനും തൃപ്‌തരായി മടങ്ങിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.സ്‌പീക്കര്‍ എഎന്‍ ഷംസീര്‍ ആവശ്യപ്പെട്ടതിനും മറുപടി കിട്ടിയില്ലെന്ന കാര്യവും ജനം കണ്ടു. മലയോര മേഖലയിലെ വന്യമൃഗ ശല്യം പരിഹരിക്കുന്ന കാര്യത്തിലും മൗനം തന്നെയായിരുന്നു മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും.

navakerala  പിണറായി വിജയനും നവകേരള സദസും  നവ കേരള സദസും കണ്ണൂരും  കണ്ണൂരില്‍  കണ്ണൂരിന്‍റെ ചരിത്രം  navakerala sadas  kannur navakerala sadas  malayali  kannur malayali  elephant attack in kannur  ആനയിറങ്ങി  കണ്ണൂര്‍ ആന ശല്യം  കാട്ടാന നാട്ടില്‍  ആറളവും കാട്ടാനകളും  പിണറായിയുടെ മൗനം
Nava kerala sadas
author img

By ETV Bharat Kerala Team

Published : Nov 25, 2023, 7:30 PM IST

കണ്ണൂര്‍: മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും മണ്ഡലംതോറും നവകേരള സദസ് നടത്തിയിട്ടും കാത്തിരുന്ന പദ്ധതികള്‍ അടുത്ത കാലത്തൊന്നും പ്രാവര്‍ത്തികമാവില്ലെന്നാണ് നാട്ടുകാരുടെ പക്ഷം. ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന പദ്ധതികളുടെ കാര്യങ്ങളില്‍ അനുകൂലമായ പ്രതികരണങ്ങളൊന്നും മുഖ്യമന്ത്രി ഉള്‍പ്പെടെയുളളവരില്‍ നിന്നും ഉണ്ടായിട്ടില്ല.

ഭരണനേട്ടങ്ങള്‍ പറഞ്ഞു പോകുന്ന അവസ്ഥയാണ് വിവിധ മണ്ഡലങ്ങളിലെ പരിപാടികളില്‍ നടന്നത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ നാലായിരം മീറ്ററാക്കണം എന്ന ആവശ്യം പരിഗണനപ്പെട്ടില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് വിമാനത്താവളത്തിന്റെ റണ്‍വേയില്‍ പരീക്ഷണ പറക്കല്‍ നടന്നപ്പോള്‍ ഇന്നത്തെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇക്കാര്യം ആവശ്യപ്പെട്ട് സമരം നടത്തിയിരുന്നു.

രണ്ടാം പിണറായി സര്‍ക്കാറിന് ഇനി രണ്ടര വര്‍ഷം കൂടി മാത്രമേ കാലാവധിയുള്ളൂ. എന്നാല്‍ സ്ഥലമെടുപ്പു പോലും പൂര്‍ത്തിയാക്കാനായിട്ടില്ല. വിമാനത്താവളത്തിന്റെ വികസനത്തെ ഈ പ്രശ്‌നം സാരമായി ബാധിക്കും. വിമാനത്താവള കമ്പനിയുടെ ചെയര്‍മാന്‍ കൂടിയാണ് മുഖ്യമന്ത്രി. ഇക്കാര്യത്തില്‍ അദ്ദേഹം എന്തെങ്കിലും പ്രതികരിക്കുമെന്ന് വികസനം ആഗ്രഹിക്കുന്നവര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഒന്നുമുണ്ടായില്ല.

തലശ്ശേരിയിലെ നവകേരള സദസില്‍ മണ്ഡലം എംഎല്‍എ കൂടിയായ സ്പീക്കര്‍ എഎന്‍. ഷംസീര്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി തലശ്ശേരിയുടെ പ്രൌഡി നിലനിര്‍ത്തണമെന്നും വിനോദസഞ്ചാര മേഖലക്ക് ഊന്നല്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തിലും മുഖ്യമന്ത്രിയുടെ ഉറപ്പൊന്നും ലഭിച്ചിട്ടില്ല. ഷംസീറിന് തന്നെ തലശ്ശേരിയുടെ വികസനം നടപ്പാക്കാനുള്ള പ്രാപ്തിയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

തലശ്ശേരി മൈസൂര്‍ റെയില്‍പ്പാത, തലശ്ശേരിയുടെ കോര്‍പ്പറേഷന്‍ പദ്ധതി, മാഹിയിലെ പുതിയ പാലം, എന്നിവ സംബന്ധിച്ചൊന്നും ഒരു പരാമര്‍ശവുമുണ്ടായിട്ടില്ല.മലയോര മേഖകളില്‍ ഇരിക്കൂര്‍, പേരാവൂര്‍ മണ്ഡലങ്ങളിലെ വന്യജീവി ശല്യം അതി രൂക്ഷമാണ്.ജില്ലയിൽ കഴിഞ്ഞ 9 വർഷത്തിനിടെ ഇരുപത്തിയൊന്നു പേർ വന്യജീവി അക്രമത്തിൽ കൊല്ലപ്പെടുകയുണ്ടായി.ഇതിൽ വനമേഖലക്ക് പുറത്ത് ഉളിക്കൽ ടൌണിൽ വെച്ചു ആനയുടെ അക്രമത്തിലും മനുഷ്യ ജീവന് ഹാനിയുണ്ടായി.

മുഖ്യമന്ത്രിയും മന്ത്രിമാരും പേരാവൂരിലും ഇരിക്കൂറിലും എത്തിയെങ്കിലും മലയോര ജനത ഉന്നയിച്ച മുഖ്യ പ്രശ്‌നങ്ങളായ കാട്ടാന ഭീഷണി, കര്‍ഷകര്‍ ജീവനൊടുക്കേണ്ടി വന്ന സാഹചര്യങ്ങള്‍, വീടും സ്ഥലവും ഉപേക്ഷിച്ച് മാറി നില്‍ക്കേണ്ട സാഹചര്യം എന്നിവയെക്കുറിച്ച് എന്തെങ്കിലും ആശ്വാസ വാക്കുകള്‍ നവകേരള സദസ്സില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സദസ്സിലെത്തിയ ജനങ്ങള്‍ക്ക് ആശ്വാസമോ പ്രതീക്ഷയോ നല്‍കുന്ന ഒരു വാക്കും ആരില്‍ നിന്നും ഉണ്ടായില്ല.

മലയോരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൈതല്‍മല കാടു കയറി നശിക്കുന്നതും കാഞ്ഞിരക്കൊല്ലി റോഡ് വികസനവുമൊന്നും മന്ത്രിമാര്‍ക്ക് പരാമര്‍ശ വിഷയമായില്ല. കണ്ണൂര്‍ വിമാനത്തിലേക്ക് നാദാപുരത്തു നിന്നും പാനൂര്‍ -കൂത്തുപറമ്പ് വഴിയുള്ള റോഡ് നിര്‍മ്മാണം മൂന്ന് വര്‍ഷം മുമ്പേ തറക്കല്ലിട്ട അവസ്ഥയിലാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ റീജണല്‍ അനലിറ്റിക്കല്‍ ലാബ് പ്രശ്‌നവും കൂത്തുപറമ്പ് മണ്ഡലത്തിലെ സദസ്സിനെത്തിയവര്‍ മറുപടിക്കായി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പ്രധാന വികസന പ്രശ്‌നങ്ങളിലോ ജനകീയ വിഷയങ്ങളിലോ കാര്യമായ ഇടപെടല്‍ നവകേരള സദസ്സിലുണ്ടയില്ലെന്ന പരിഭവം ജനങ്ങള്‍ക്കുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.