ETV Bharat / state

'ക്ഷമ വേണം ക്ഷമ, ജീവന്‍റെ വില വാഹന വിലയേക്കാള്‍ എത്രയോ മുകളില്‍'; ആറു വയസുകാരനെ ചവിട്ടിയ സംഭവത്തില്‍ എംവിഡി

author img

By

Published : Nov 5, 2022, 3:48 PM IST

Updated : Nov 5, 2022, 4:07 PM IST

റോഡുകളും വാഹനങ്ങളും ഉപയോഗിക്കുന്നവര്‍ക്ക് ഗതാഗത നിയമങ്ങള്‍ മാത്രം അറിഞ്ഞാല്‍ മതിയാകില്ല സാമൂഹിക ബോധവും അത്യന്താപേക്ഷിതം ആണെന്നും മോട്ടോര്‍ വാഹന വകുപ്പ് ഫേസ്‌ബുക്ക് കുറിപ്പില്‍ പറയുന്നു

MVD Facebook post  MVD Facebook post about Thalassery boy attack  6 year boy attacked in Thalassery  Rajasthani boy attacked in Thalassery  എംവിഡി  എംവിഡി ഫേസ്‌ബുക്ക് പോസ്റ്റ്  ആറു വയസുകാരനെ ചവിട്ടിയ സംഭവം  ഗതാഗത നിയമങ്ങള്‍  മോട്ടോര്‍ വാഹന വകുപ്പ്
ജീവന്‍റെ വില വാഹന വിലയേക്കാള്‍ എത്രയോ മുകളില്‍; ആറു വയസുകാരനെ ചവിട്ടിയ സംഭവത്തില്‍ യുവാവിനെതിരെ എംവിഡി

കണ്ണൂര്‍: തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആറു വയസുകാരനെ മര്‍ദിച്ച സംഭവത്തില്‍ ബോധവല്‍ക്കരണവുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനത്തിന്‍റെ വിലയേക്കാള്‍ എത്രയോ മുകളിലാണ് ജീവന്‍റെ വിലയെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു. വാഹനമോടിക്കുന്ന ഒരു ഡ്രൈവര്‍ക്കുണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു ഗുണമാണ് ക്ഷമ.

അത് ഉണ്ടായില്ല എന്നു മാത്രമല്ല ഒരു കുഞ്ഞിനോട് എങ്ങനെ പെരുമാറണമെന്ന സാമാന്യബോധം പോലും ഇല്ലാതായിപ്പോയി. റോഡുകളും വാഹനങ്ങളും ഉപയോഗിക്കുന്നവര്‍ക്ക് ഗതാഗത നിയമങ്ങള്‍ മാത്രം അറിഞ്ഞാല്‍ മതിയാകില്ല സാമൂഹിക ബോധവും അത്യന്താപേക്ഷിതം ആണെന്നും മോട്ടോര്‍ വാഹന വകുപ്പ് കൂട്ടിച്ചേര്‍ത്തു. പിഞ്ചുകുഞ്ഞിനെ ചവിട്ടിത്തെറിപ്പിച്ച വ്യക്തി തെറ്റായ സന്ദേശമാണ് നല്‍കുന്നത്.

കൃത്യമായി ഇടപെട്ട് കുറ്റക്കാരനെ നിയമത്തിന്‍റെ മുന്നിലെത്തിക്കാന്‍ മുന്നിട്ട് ഇറങ്ങിയ മുഴുവന്‍ ആളുകള്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ചാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ കുറിപ്പ് അവസാനിക്കുന്നത്.

കുറിപ്പിന്‍റെ പൂര്‍ണ രൂപം: ഇന്നലെ രാത്രി തലശേരിക്കടുത്ത് ഒരു പിഞ്ചു ബാലനു നേരെ നടന്ന പരാക്രമം മലയാളികളെ ഒന്നാകെ ഞെട്ടിച്ചതും ക്രൂരവും നിന്ദ്യവുമായ ഒരു പ്രവർത്തിയാണ്. വാഹനമോടിക്കുന്ന ഒരു ഡ്രൈവർക്കുണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു ഗുണമാണ് ക്ഷമ. അത് ഉണ്ടായില്ല എന്നു മാത്രമല്ല ഒരു കുഞ്ഞിനോട് എങ്ങനെ പെരുമാറണമെന്ന സാമാന്യബോധം പോലുമില്ലാതായിപ്പോയി.

റോഡുകളും വാഹനങ്ങളും ഉപയോഗിക്കുന്നവർക്ക് ഗതാഗത നിയമങ്ങൾ മാത്രം അറിഞ്ഞാൽ മതിയാകില്ല, സാമൂഹിക ബോധവും അത്യന്താപേക്ഷിതം ആണ്. വാഹനത്തിൽ ചാരി നിന്ന ആറു വയസു കാരനെ ചവിട്ടി തെറിപ്പിച്ച വ്യക്തി സമൂഹത്തിന് തന്നെ വളരെ തെറ്റായ ഒരു സന്ദേശമാണ് നൽകുന്നത്. ജീവൻ്റെ വില വാഹനത്തിൻ്റെ വിലയേക്കാൾ എത്രയോ മുകളിലാണ്.

ഇത്തരം സന്ദർഭങ്ങളിൽ കൃത്യമായി ഇടപെട്ട് കുറ്റക്കാരനെ നിയമത്തിൻ്റെ മുന്നിലെത്തിക്കാൻ മുന്നിട്ട് ഇറങ്ങിയ മുഴുവനാളുകൾക്കും അഭിനന്ദനങ്ങൾ.

Last Updated : Nov 5, 2022, 4:07 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.