ETV Bharat / state

'ഭക്ഷണമേതായാലും മനുഷ്യൻ നന്നായാൽ മതി'; പഴയിടത്തിന് പിന്തുണയുമായി എംവി ജയരാജന്‍ - സംസ്ഥാന സ്‌കൂള്‍ കലോത്സവം പഴയിടം വിവാദം

സംസ്ഥാന സ്‌കൂള്‍ കലോത്സവ ഭക്ഷണവിതരണത്തിലെ പച്ചക്കറിയുടെയും ബ്രാഹ്‌മണ്യവത്‌കരണത്തിന്‍റെയും പേരില്‍ പഴയിടം മോഹനന്‍ നമ്പൂതിരിയ്‌ക്കെതിരായി ഉയര്‍ന്ന വിമര്‍ശനങ്ങളിലാണ് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറിയുടെ പ്രതികരണം

പഴയിടത്തിന് പിന്തുണയുമായി എംവി ജയരാജന്‍
പഴയിടത്തിന് പിന്തുണയുമായി എംവി ജയരാജന്‍
author img

By

Published : Jan 9, 2023, 9:03 PM IST

കണ്ണൂര്‍: സ്‌കൂള്‍ കലോത്സവത്തില്‍ പാചകം ചെയ്യാന്‍ ഇനി താന്‍ ഉണ്ടാകില്ലെന്ന പഴയിടം മോഹനൻ നമ്പൂതിരിയുടെ പ്രഖ്യാപനത്തിന് പിന്നാലെ, പിന്തുണയുമായി സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി എംവി ജയരാജൻ. സ്‌കൂൾ കലോത്സവ ഭക്ഷണത്തിൽ വർഗീയ വിഷം കലർത്താൻ നോക്കിയവർക്ക് കേരളം മാപ്പുനൽകില്ല. പഴയിടം മോഹനൻ നമ്പൂതിരിയെ ആക്ഷേപിക്കുന്നവരിൽ വർഗീയവാദികൾ മാത്രമല്ല, കപട പുരോഗമനവാദികളുമുണ്ടെന്നും എംവി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: കാട്ടാളന്മാരേ അരുത്. പഴയിടം ഭയന്നോടരുത്. സ്‌കൂൾ കലോത്സവ ഭക്ഷണത്തിൽ വർഗീയ വിഷം കലർത്താൻ നോക്കിയ കാട്ടാളന്മാരേ, നിങ്ങൾക്ക് കേരളം മാപ്പുനൽകില്ല. രാജ്യത്തിന്‍റെ പല പ്രദേശങ്ങളിലും ഭക്ഷണത്തിന്‍റേയും വസ്ത്രത്തിന്‍റേയും ജാതിയുടേയും ഭാഷയുടേയും പേരിൽ മനുഷ്യനെ തല്ലിക്കൊല്ലുന്നതിൽ ആനന്ദം കണ്ടെത്തുന്ന വർഗീയ ഭ്രാന്തന്മാരുണ്ട്. അവർക്ക് ശ്രീനാരായണഗുരു മുതൽ കൃഷ്‌ണപിള്ളയും എകെജിയും ഇഎംഎസും വരെയുള്ളവർ പാകപ്പെടുത്തിയ മലയാളികളുടെ മണ്ണിൽ ഇതുവരെ സ്ഥാനം ലഭിച്ചിരുന്നില്ല.

ഇന്ന് ശ്രീനാരായണഗുരു ജീവിച്ചിരുന്നെങ്കിൽ 'ഭക്ഷണമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്ന ചുട്ട മറുപടി വർഗീയ വൈതാളികൾക്ക് നൽകിയേനെ. ഭാവിപൗരന്മാരായ കുട്ടികളുടെ മനസിൽ വർഗീയവിഷം കുത്തിവയ്‌ക്കുന്നവർ കാവിവൽക്കരണ അജണ്ടയുമായി ഭരണകൂടത്തിന്‍റെ സ്‌പോൺസർഷിപ്പോടെ പാഠ്യപദ്ധതിയെപ്പോലും മാറ്റിമറിക്കുമ്പോൾ കേരളം ഭരണഘടനയുടെ അടിസ്ഥാന തൂണായ മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്നു.

ALSO READ| 'പൂണൂലിട്ട നമ്പൂതിരിമാരല്ല എന്‍റെ പാചകപ്പുരയില്‍, 52 ലക്ഷം നഷ്‌ടമായിട്ടും നിന്നു'; അസ്വസ്ഥതയുടെ വിത്ത് വിതയ്‌ക്കരുതെന്ന് പഴയിടം

നാളിതുവരെ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കും അധ്യാപകർക്കും രുചികരമായ ഭക്ഷണം നൽകിവന്നത് പഴയിടം മോഹനൻ നമ്പൂതിരിയാണ്. ഒരാപേക്ഷപവും ഇതുവരെ അദ്ദേഹം ഉണ്ടാക്കിയില്ല. അദ്ദേഹം തയ്യാറാക്കുന്ന ഭക്ഷണത്തിന്‍റെ രുചിയേയും മേന്മയേയും നന്മുടെ നാട്ടിലെ ജനങ്ങളും മാധ്യമകളും നിരന്തരം പുകഴ്ത്തിക്കൊണ്ടിരുന്നു. സേവനതത്‌പരനായി കഠിനാധ്വാനത്തിലൂടെ കലോത്സവങ്ങളുടെ ഊട്ടുപുര ഒരുക്കിയിരുന്ന മോഹനൻ നമ്പൂതിരിയെ ഇപ്പോൾ ആക്ഷേപിക്കുന്നവരിൽ വർഗീയവാദികൾ മാത്രമല്ല, കപട പുരോഗമനവാദികളും വിപ്ലവവായാടികളുമുണ്ട്.

ഇത്തരത്തിൽ ചില പ്രതികരണം വരുമ്പോൾ ഭയന്നോടുകയെന്നതും ഒരു പ്രതിഭാശാലിയിൽ നിന്നും നാട് പ്രതീക്ഷിക്കുന്നതല്ല. അങ്ങനെ വന്നാൽ സന്തോഷിക്കുക വർഗീയക്കോമരങ്ങൾ മാത്രമാണ്. നമ്മെ ഭരിക്കുന്നത് ഭയമല്ല, ധീരതയാണ്. ഭയന്നോടിയവരോ മാപ്പെഴുതിക്കൊടുത്തവരോ അല്ല, ചരിത്രം രചിച്ചത്. ആ പാരമ്പര്യം പഴയിടം കാത്തുസൂക്ഷിക്കുമെന്ന് പ്രതീക്ഷിക്കട്ടെ!.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.