കണ്ണൂർ: പാനൂരിലെ യൂത്ത് ലീഗ് പ്രവര്‍ത്തകൻ മൻസൂറിന്‍റെ കൊലപാതകത്തിന് പിന്നാലെ വിളിച്ച സമാധാന യോഗം ബഹിഷ്‌കരിച്ച യുഡിഎഫ് നടപടി തെറ്റെന്ന് സിപിഎം ജില്ല സെക്രട്ടറി എംവി ജയരാജൻ. ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തിന് പിന്നാലെ പ്രദേശത്ത് ഉണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ജില്ല കലക്ടര്‍ സമാധാന യോഗം വിളിച്ചത്. ജനങ്ങൾ പ്രതീക്ഷയോടെയായിരുന്നു യോഗത്തെ കണ്ടതെന്നും സർവ്വകക്ഷിയോഗത്തെ അപമാനിക്കുന്ന നടപടിയാണ് യുഡിഎഫിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ജയരാജൻ ആരോപിച്ചു.
Read More: മകന്‍റെ പോസ്റ്റ് തള്ളി പി ജയരാജന്‍ ; 'ആ അഭിപ്രായത്തോട് യോജിപ്പില്ല'
Read More:കണ്ണൂരില്‍ സമാധാന യോഗം ബഹിഷ്കരിച്ച് യു.ഡി.എഫ്
പ്രാദേശികമായി സമാധാനയോഗം ചേരണമെന്നാണ് സിപിഎം ആവശ്യപ്പെട്ടത്. ലീഗ് വ്യാപകമായ അതിക്രമമാണ് അഴിച്ചുവിട്ടതെന്നും ജയരാജൻ പറഞ്ഞു. പാർട്ടി ഓഫീസിന് തീയിട്ട സ്ഥലത്ത് ഡീസലിന്‍റെ ഒഴിഞ്ഞ ബോട്ടിലുകൾ കണ്ടെത്തി. ദീർഘനേരം തീ കത്താനാണ് ഡീസൽ ഉപയോഗിച്ചത്. പാനൂർ കൊലപാതകവുമായി ബന്ധപ്പെട്ട് പി ജയരാജന്‍റെ മകന്‍റെ പ്രതികരണം തെറ്റാണെന്നും എംവി. ജയരാജൻ പ്രതികരിച്ചു.