ETV Bharat / state

'കെ സുധാകരൻ്റെ പ്രസ്‌താവനയിൽ അത്ഭുതമില്ല'; ബിജെപി പ്രവേശനം അദ്ദേഹത്തിന്‍റെ ജനാധിപത്യ അവകാശമെന്ന് എംവി ഗോവിന്ദന്‍ - ആര്‍എസ്‌എസ്‌ ശാഖ സംരക്ഷിച്ചെന്ന് കെ സുധാകരന്‍

കണ്ണൂരിലെ ആര്‍എസ്‌എസ് ശാഖകള്‍ ആക്രമിക്കാന്‍ വേണ്ടി സിപിഎം ശ്രമിച്ചപ്പോള്‍ സംരക്ഷണത്തിന് താന്‍ ആളെ വിട്ടുവെന്ന കെ സുധാകരന്‍റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു എംവി ഗോവിന്ദന്‍

MV Govindan on k sudhakaran rss branch protection  MV Govindan  k sudhakaran rss branch protection reveal  എംവി ഗോവിന്ദന്‍  കെ സുധാകരൻ്റെ പ്രസ്‌താവന  കെ സുധാകരനെതിരെ എംവി ഗോവിന്ദന്‍  ആർഎസ്എസ്  ആര്‍എസ്‌എസ്‌ ശാഖ സംരക്ഷിച്ചെന്ന് കെ സുധാകരന്‍  MV Govindan against k sudhakaran
'കെ സുധാകരൻ്റെ പ്രസ്‌താവനയിൽ അത്ഭുതമില്ല'; ബിജെപി പ്രവേശനം അദ്ദേഹത്തിന്‍റെ ജനാധിപത്യ അവകാശമെന്ന് എംവി ഗോവിന്ദന്‍
author img

By

Published : Nov 9, 2022, 3:58 PM IST

കണ്ണൂർ : ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ താൻ ആളെ അയച്ചുവെന്ന കെ സുധാകരൻ്റെ പ്രസ്‌താവനയിൽ അത്ഭുതമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. ബിജെപിയിൽ പോവാൻ തോന്നിയാൽ പോവുമെന്ന സുധാകരന്‍റെ നിലപാട് ജനാധിപത്യപരമായ അവകാശമാണ്. കോൺഗ്രസ് ആണ് അത് ഗൗരവത്തിൽ എടുക്കേണ്ടത്. വിഷയത്തില്‍ കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ സുധാകരനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

ALSO READ| 'സിപിഎം തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ആർഎസ്എസ് ശാഖകള്‍ സംരക്ഷിച്ചിട്ടുണ്ട്'; വിവാദമായി കെ സുധാകരന്‍റെ വെളിപ്പെടുത്തല്‍

ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട്. തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന ബിജെപിക്ക് ഒപ്പം മൃദു ഹിന്ദുത്വ നിലപാട് സ്വീകരിച്ച് നിൽക്കുകയാണ് കോൺഗ്രസ്. കണ്ണൂരിൽ കോൺഗ്രസും ആർഎസ്എസും പരസ്‌പരം സഹകരിച്ചാണ് പ്രവർത്തിച്ചത്. 1969 മുതല്‍ തന്നെ ആ ബന്ധമുണ്ട്. ഇപി ജയരാജനെതിരെ അക്രമം നടത്തിയവരിൽ ആർഎസ്എസുകാരുമുണ്ട്. കണ്ണൂരിനെ ദത്തെടുത്ത് സിപിഎമ്മിനെ നശിപ്പിക്കാൻ ശ്രമിച്ചവരാണ് ആർഎസ്എസ്.

അതേസമയം, ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റുന്നതിൽ സർക്കാരിന് സിപിഎമ്മിന്‍റെ പരിപൂർണ പിന്തുണയുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.