ETV Bharat / state

തളിപ്പറമ്പ് നഗരത്തില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് നഗരസഭ

അത്യാധുനികമായ 54 വയര്‍ലെസ് ക്യാമറകളാണ് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുന്നത്

author img

By

Published : Jan 22, 2020, 3:49 PM IST

Updated : Jan 22, 2020, 4:25 PM IST

Municipalityto monitor Taliparamb with cameras  അത്യാധുനികമായ 54 വയര്‍ലെസ് ക്യാമറകളാണ് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുന്നത്.  കണ്ണൂര്‍
തളിപ്പറമ്പ് നഗരം നിരീക്ഷിക്കാൻ അത്യാധുനിക ക്യാമറകളുമായി നഗരസഭ

കണ്ണൂര്‍: തളിപ്പറമ്പ് നഗരം മുഴുവന്‍ ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി നഗരസഭ. അത്യാധുനികമായ 54 വയര്‍ലെസ് ക്യാമറകളാണ് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുന്നത്. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും നേരിട്ട് നിരീക്ഷണം നടത്തുന്ന വിധത്തിലാണ് ക്യാമറകള്‍ സജ്ജീകരിച്ചിരിക്കുന്നത്. തളിപ്പറമ്പ് ദേശീയപാത, മെയിന്‍ റോഡ്, മാര്‍ക്കറ്റ് റോഡ്, കുപ്പം, ചിറവക്ക്, തൃച്ഛംബരം, മന്ന, കരിമ്പം തുടങ്ങി നഗരസഭാ പരിധിയിലെ 27 സ്ഥലങ്ങളിലാണ് രണ്ട് ക്യാമറകള്‍ വീതം സ്ഥാപിക്കുന്നത്.

തളിപ്പറമ്പ് നഗരത്തില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് നഗരസഭ

അഞ്ച് വര്‍ഷം മുന്‍പ് നഗരത്തില്‍ സ്ഥാപിച്ച ക്യാമറകളില്‍ ചിലത് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചിരുന്നു. കൂടാതെ ആറ് ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ചിരുന്ന ക്യാമറകള്‍ മുഴുവന്‍ ഉപയോഗശൂന്യമാകുകയും ചെയ്തു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. തുടര്‍ന്ന് സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയായിരുന്ന പി.പി മോഹനന്‍ നഗരത്തില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാത്തത് സംബന്ധിച്ച് താലൂക്ക് വികസന സമിതിയില്‍ പരാതി നല്‍കി. 2016ല്‍ ആണ് മോഹനന്‍ തളിപ്പറമ്പ് താലൂക്ക് വികസന സമിതിയില്‍ പൊതു താല്‍പര്യ ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് നഗരസഭ 35 ലക്ഷം രൂപ ചെലവില്‍ പുതിയ ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. വൈകിയാണെങ്കിലും ക്യാമറ സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ച നഗരസഭയുടെ തീരുമാനം സ്വാഗതം ചെയ്യുന്നതായി മോഹനന്‍ പറഞ്ഞു. ക്യാമറകളുടെ പ്രവര്‍ത്തനം 26ന് ആരംഭിക്കുമെന്നാണ് നഗരസഭ അറിയിച്ചിരിക്കുന്നത്.

Intro:തളിപ്പറമ്പ് നഗരം മുഴുവന്‍ ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി നഗരസഭ. അത്യാധുനികമായ 54 വയര്‍ലെസ് ക്യാമറകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുന്നത്. പോലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും നേരിട്ട് നിരീക്ഷണം നടത്തുന്ന വിധത്തിലാണ് ഈ സംവിധാനം സജ്ജീകരിച്ചിരിക്കുക.  Body:
Vo
തളിപ്പറമ്പ് ദേശീയപാത, മെയിന്‍ റോഡ്, മാര്‍ക്കറ്റ് റോഡ്, കുപ്പം, ചിറവക്ക്, തൃച്ഛംബരം, മന്ന, കരിമ്പം തുടങ്ങി നഗരസഭാ പരിധിയിലെ 27 സ്ഥലങ്ങളിലാണ് രണ്ട് ക്യാമറകള്‍ വീതം സ്ഥാപിക്കുന്നത്. പൂര്‍ണ്ണമായും വയര്‍ലെസ് ആയിട്ടായിരിക്കും ഇതിന്റെ പ്രവര്‍ത്തനം. നേരത്തെ അഞ്ചു വര്‍ഷം മുന്‍പ് നഗരത്തില്‍ സ്ഥാപിച്ച ക്യാമറകളില്‍ ചിലത് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചിരുന്നു. കൂടാതെ ആറ് ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ചിരുന്ന ക്യാമറകള്‍ മുഴുവന്‍ ഉപയോഗശൂന്യമായി മാറുകയും ചെയ്തു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു. തുടര്‍ന്ന് സി.എം.പി തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയായിരുന്ന പി.പി മോഹനന്‍ നഗരത്തില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാത്തത് സംബന്ധിച്ച് താലൂക്ക് വികസന സമിതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭ 35 ലക്ഷം രൂപ ചെലവില്‍ പുതിയ ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. 2016-ലാണ് മോഹനന്‍ തളിപ്പറമ്പ് താലൂക്ക് വികസന സമിതിയില്‍ പൊതു താത്പര്യ ഹര്‍ജി കൊടുത്തത്. വൈകിയാണെങ്കിലും ക്യാമറ സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ച നഗരസഭയുടെ തീരുമാനം സ്വാഗതം ചെയ്യുന്നതായി മോഹനന്‍ പറഞ്ഞു.
Byte
മോണിറ്റര്‍ ഉള്‍പ്പെടെയുള്ള എല്ലാ നിയന്ത്രണ സംവിധാനങ്ങളും തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലായിരിക്കും. ക്യാമറകളുടെ പ്രവര്‍ത്തനം 26-ന് ആരംഭിക്കാനാണ് നഗരസഭ അധികൃതര്‍ ഉദ്ദേശിക്കുന്നത്.

Conclusion:
Last Updated : Jan 22, 2020, 4:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.