ETV Bharat / state

വിദ്യാർഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം; എം.എസ്.എഫ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു - SFI

വിദ്യാർഥികൾക്കു വേണ്ടി ശബ്ദിക്കേണ്ട എസ്.എഫ്.ഐ ഉൾപ്പെടെയുള്ള ഭരണാനുകൂല സംഘടനകൾ പ്രശ്നം ഒതുക്കി തീർക്കാൻ ശ്രമിക്കുന്നുവെന്നും എം.എസ്.എഫ്

നഗ്നതാ പ്രദർശനം  Nudity display  എം.എസ്.എഫ്  MSF  പരിയാരം ഗവ.മെഡിക്കൽ കോളജ്  Pariyaram Govt. Medical College  ഷജീർ ഇഖ്ബാൽ  മെഡിക്കൽ കോളജ്  എസ്.എഫ്.ഐ  SFI  MSF protest rally in kannur
വിദ്യാർഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം; എം.എസ്.എഫ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
author img

By

Published : Jun 26, 2021, 7:27 PM IST

കണ്ണൂർ: പരിയാരം ഗവ.മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് നടക്കുന്ന സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിൽ നടപടി വൈകുന്നതിനെതിരെ എം.എസ്.എഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. വിദ്യാർഥിനികൾക്ക് സുരക്ഷ ഒരുക്കേണ്ട മെഡിക്കൽ കോളജ് അധികൃതർ നഗ്നതാ പ്രദർശനം നടത്തിയ സമൂഹ്യവിരുദ്ധനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് എം.എസ്.എഫ് കണ്ണൂർ ജില്ലാ പ്രസിഡന്‍റ് ഷജീർ ഇഖ്ബാൽ ആരോപിച്ചു.

വിദ്യാർഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം; എം.എസ്.എഫ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

പരിയാരം മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തതിന് ശേഷം വിദ്യാർഥികൾ എന്തും അനുഭവിച്ചോളൂ എന്ന സമീപനമാണ് അധികാരികൾ തുടരുന്നത്. കൊവിഡ് കാലത്തും അന്യായമായ ഫീസീടാക്കി വിദ്യാർഥികളെ ചൂഷണം ചെയ്യുകയാണ്. എന്നിട്ടും വിദ്യാർഥികളുടെ സുരക്ഷക്ക് വേണ്ട യാതൊരു നടപടികളും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും ഷജീർ പറഞ്ഞു.

ALSO READ: വനിത ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനം; നടപടിയെടുക്കണമെന്ന് വിദ്യാർഥികൾ

വിദ്യാർഥിനികളുടെ നേരെ നഗ്നതാ പ്രദർശനം പോലും ഉണ്ടാകുന്നു.എന്നാൽ വിദ്യാർഥികൾക്കു വേണ്ടി ശബ്ദിക്കേണ്ട എസ്.എഫ്.ഐ ഉൾപ്പെടെയുള്ള ഭരണാനുകൂല സംഘടനകൾ പ്രശ്നം ഒതുക്കി തീർക്കാൻ ശ്രമിക്കുന്നത് അപഹാസ്യമാണെന്നും ഷജീർ ഇഖ്ബാൽ കൂട്ടിച്ചേർത്തു.

മെഡിക്കൽ കോളജ് ബസ് സ്റ്റോപ്പ്‌ പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധം കോളജ് ഗേറ്റ് പരിസരത്തു പൊലീസ് തടഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി ഒ.കെ.ജാസിർ അധ്യക്ഷത വഹിച്ച സംഗമത്തിൽ ജില്ലാ സെക്രട്ടറി ആസിഫ് ചപ്പാരപ്പടവ്, ക്യാമ്പസ്‌ വിങ് കൺവീനർ തസ്‌ലീം അടിപ്പാലം, ഹരിത ജില്ലാ പ്രസിഡന്‍റ് റുമൈസ റഫീഖ് എന്നിവർ പങ്കെടുത്തു.

ALSO READ: സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തില്‍ കർശന നടപടി; പ്രത്യേക കോടതി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.