ETV Bharat / state

കണ്ണൂരില്‍ എട്ടാംക്ലാസുകാരന്‍ തീച്ചാമുണ്ഡി അവതരിപ്പിച്ചു; സ്വമേധയ കേസെടുത്ത് ബാലാവകാശ കമ്മിഷന്‍

ചിറക്കല്‍ ചാമുണ്ഡി കോട്ടത്തെ പെരുങ്കളിയാട്ടത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി തീച്ചാമുണ്ഡി അവതരിപ്പിച്ച സംഭവത്തില്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മിഷന്‍ സ്വമേധയ കേസെടുത്തത്

child right commission  boy who perform theechamundi theyyam incident  theechamundi theyyam  theyyam  kannur  latest news in kannur  തീച്ചാമുണ്ഡി  ബാലാവകാശ കമ്മിഷന്‍  ചിറക്കല്‍ ചാമുണ്ഡി കോട്ടത്തെ പെരുങ്കളിയാട്ടത്തില്‍  തെയ്യം  തെയ്യകോലം കെട്ടിയ വിദ്യാര്‍ഥി  കണ്ണൂർ ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
കണ്ണൂരില്‍ എട്ടാം ക്ലാസുകാരന്‍ തീച്ചാമുണ്ഡി അവതരിപ്പിച്ചു; ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു
author img

By

Published : Apr 7, 2023, 8:55 PM IST

കണ്ണൂർ: ചിറക്കല്‍ ചാമുണ്ഡി കോട്ടത്തെ പെരുങ്കളിയാട്ടത്തില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥി അഗ്‌നി കോലം പകര്‍ന്ന് തെയ്യം അവതരിപ്പിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ സ്വമേധയ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ കെവി മനോജ്‌കുമാര്‍ നടപടി സ്വീകരിച്ചത്. സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ല ഡയറക്‌ടര്‍, ജില്ല പൊലീസ് മേധാവി, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ എന്നിവര്‍ക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി.

തീച്ചാമുണ്ടി കോലം കെട്ടിയാട്ടം ഇങ്ങനെ: 45 വർഷങ്ങൾക്ക് ശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തിൽ ഇന്നലെ പുലര്‍ച്ചോടെയാണ് എട്ടാംക്ലാസ് വിദ്യാര്‍ഥി കെട്ടിയാടിയ തീച്ചാമുണ്ഡി തെയ്യം, ചിറക്കല്‍ ചാമുണ്ഡി കോട്ടത്തില്‍ അരങ്ങേറിയത്. ഒരാളുടെ ഉയരത്തിൽ മരംകൂട്ടിയിട്ട് കത്തിച്ച് എരിയുന്ന മേലേരിയിലേക്ക് 100ൽ അധികം തവണ കുതിച്ച് ചാടുന്ന തെയ്യമാണ് തീച്ചാമുണ്ഡി. പുളിമരത്തിന്‍റെ തടിയില്‍ തീര്‍ത്ത ചുട്ടുപഴുത്ത തീക്കൂനയാണ് ഉപയോഗിക്കുക.

ALSO READ| നാല് പതിറ്റാണ്ടിനിപ്പുറം താളമിട്ട തെയ്യച്ചിലമ്പുകൾ; പെരുങ്കളിയാട്ടത്തിനൊരുങ്ങി ചിറയ്‌ക്കൽ ചാമുണ്ഡിക്കോട്ടം

ചുറ്റുംവലംവച്ച് തെയ്യം കനല്‍ ചൂട് നെഞ്ചോട് ചേര്‍ക്കും. വടക്കേ മലബാറില്‍ അനേകം തെയ്യക്കോലങ്ങള്‍ ഉണ്ടെങ്കിലും തീച്ചാമുണ്ഡി പോലെ അത്യധികം ആയാസവും വേദനയും സമ്മാനിക്കുന്ന തെയ്യങ്ങള്‍ക്ക് കാഴ്‌ചക്കാര്‍ ഏറെയാണ്. പല തെയ്യം കലാകാരന്മാരും നന്നേ ചെറുപ്പത്തില്‍ ഇത്തരം തെയ്യം കെട്ടിയാണ് തെയ്യം കലയിലേക്ക് ചുവടുവയ്‌ക്കുക. അതിനാൽ ഇത് വടക്കന് പുതിയ കാഴ്‌ചയല്ല. എന്നാല്‍ ഇത്തരം തെയ്യങ്ങള്‍ കെട്ടിയാടിയ മനുഷ്യരുടെ വേദന പിന്നീട് ആരും ശ്രദ്ധിക്കാറില്ല. ഇക്കൊല്ലം തീച്ചാമുണ്ഡി എത്ര തവണ മേലേരി ചാടി എന്നതാണ് പ്രധാന ചർച്ച.

also read:യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ഇടിച്ചിട്ട കാര്‍ മടങ്ങിയെത്തി വീണ്ടും ആക്രമിച്ചു, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം: ഒരു തെയ്യം കലാകാരന്‍റെ കഴിവിനെ പോലും ഇതുവച്ച് തുലനം ചെയ്‌തായിരിക്കും പിന്നീട് അവര്‍ക്ക് അവസരങ്ങള്‍ കിട്ടുന്നത് പോലും. ഇത്തരത്തിൽ തീച്ചാമുണ്ഡി കെട്ടിയാടി ഇന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ വിട്ടുമാറാത്ത ഒട്ടേറെ കലാകാരന്മാര്‍ വടക്കേ മലബാറിലുണ്ട്. ഉയരമുള്ള തീക്കൂനയിലേക്ക് സ്വയം എടുത്തെറിയുമ്പോള്‍ മനുഷ്യ ശരീരത്തിന് ഉണ്ടാകുന്ന ക്ഷതം വളരെ വലുതാണ്.

ALSO READ| മേളപ്പെരുക്കത്തില്‍ തെയ്യം ഉറഞ്ഞാടുമ്പോള്‍ കൊട്ടിക്കയറി കുഞ്ഞു മിഹാന്‍, മുന്നിലേക്കെത്തിച്ച് കോലധാരി; അതിശയക്കൊട്ടിന്‍റെ കഥ

പരിചയ സമ്പത്തുള്ള തെയ്യം കലാകാരന്മാര്‍ക്ക് പോലും ഈ ചൂട് കാലത്ത് പൊള്ളല്‍ തടുക്കാന്‍ പ്രയാസമാണ്. അവിടെയാണ് 12 വയസുള്ള ഒരു കുട്ടിയുടെ കാര്യം സോഷ്യൽ മീഡിയയിലും വിമർശനം വിളിച്ചുവരുതുന്നത്. എട്ടാംക്ലാസുകാരന്‍റെ തീച്ചാമുണ്ഡി കോലം ഇതിനകം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. കുഞ്ഞുകുട്ടികളെ ഇത്തരം തെയ്യങ്ങള്‍ കെട്ടിയാടിക്കുന്നത് ബാലാവകാശ ലംഘനമാണെന്നാണ് ഉയരുന്ന ആക്ഷേപം.

also read:റേഡിയോ കോളര്‍ എത്താന്‍ വൈകും, ഒപ്പം പറമ്പിക്കുളത്തെ ജനരോഷവും; അരിക്കൊമ്പന്‍ ദൗത്യത്തില്‍ ആശങ്കയിലായി പ്രദേശവാസികള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.