ETV Bharat / state

തലശ്ശേരി, മാഹി ബൈപ്പാസ് അടുത്ത വര്‍ഷം മാർച്ചിൽ പൂർത്തീകരിക്കും: മന്ത്രി പിഎ മുഹമ്മദ് റിയാസ് - തലശ്ശേരി മാഹി ബൈപ്പാസ്

2024 ഓടെ കണ്ണൂർ ജില്ലയിലെ ദേശീയപാത വികസന പ്രവൃത്തികൾ പരിപൂർണമായും പൂർത്തിയാക്കാൻ കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി. കാസർകോട് മുതൽ തിരുവനന്തപുരം വരെ 45 മീറ്റർ വീതിയിൽ 6 വരി പാത വികസനം 2025 ഓടെയും പൂര്‍ത്തിയാക്കും

Thalassery Mahe Bypass  Minister P A Muhammed Riyas  P A Muhammed Riyas  National Highway  മന്ത്രി പി എ മുഹമ്മദ് റിയാസ്  പി എ മുഹമ്മദ് റിയാസ്  കാസർകോട്  തലശ്ശേരി  മാഹി  തലശ്ശേരി മാഹി ബൈപ്പാസ്  കണ്ണൂർ
തലശ്ശേരി, മാഹി ബൈപ്പാസ് അടുത്ത വര്‍ഷം മാർച്ചിൽ പൂർത്തീകരിക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്
author img

By

Published : Oct 10, 2022, 8:06 PM IST

കണ്ണൂര്‍: തലശ്ശേരി, മാഹി ബൈപ്പാസ് 2023 മാർച്ചിൽ പൂർത്തീകരിക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കൊടുവള്ളി ബാലത്ത്, മുഴപ്പിലങ്ങാട്, താഴെചൊവ്വ എന്നിവിടങ്ങളിൽ ബൈപ്പാസ് നിർമാണ പ്രവൃത്തികൾ പരിശോധിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി ഏറ്റടുക്കുന്നത് മുതൽ ദേശീയപാത വികസനത്തിനായി ഫലപ്രദമായ ഇടപെടലാണ് സംസ്ഥാന സർക്കാർ നടത്തിയത്.

മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിക്കുന്നു

5580 കോടി രൂപയാണ് ഭൂമി ഏറ്റടുക്കാൻ വിനിയോഗിച്ചത്. രണ്ടാഴ്‌ചയില്‍ ഒരിക്കൽ ദേശീയപാത വികസന പ്രവൃത്തികൾ പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കണം എന്ന തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ജില്ലാതല പരിശോധന വേറെ നടത്തും. കൂടാതെ മുഖ്യമന്ത്രിയും പരിശോധനയിൽ പങ്കെടുക്കും.

വടകര മുതൽ കണ്ണൂർ ജില്ലയിലാകെ നിയമസഭ മണ്ഡല അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. 2024 ഓടെ കണ്ണൂർ ജില്ലയിലെ ദേശീയപാത വികസന പ്രവൃത്തികൾ പരിപൂർണമായും പൂർത്തിയാക്കാൻ കഴിയും. കാസർകോട് മുതൽ തിരുവനന്തപുരം വരെ 45 മീറ്റർ വീതിയിൽ 6 വരി പാത വികസനം 2025 ഓടെ പൂർത്തീകരിക്കും. മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് റെയിൽവെ അധികൃതരുമായി പ്രത്യേക ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. കൃത്യവിലോപം നടത്തുന്ന ഉദ്യോഗസ്ഥരോട് വിട്ടുവീഴ്‌ച ഇല്ലെന്നും അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഫീൽഡ് വിസിറ്റ് സംബന്ധിച്ച് സൂപ്രണ്ടിങ് എഞ്ചിനീയർമാർ രേഖാമൂലം മന്ത്രിയെ അറിയിക്കേണ്ടതുണ്ട്.

മാസത്തിൽ ഒരിക്കൽ സൂപ്രണ്ടിങ് എഞ്ചിനീയർമാർ റോഡിലൂടെ സഞ്ചരിച്ച് പരിശോധന നടത്തണം. ഉദ്യോഗസ്ഥരെ മോണിറ്റർ ചെയ്യാൻ ഉദ്യോഗസ്ഥ തലത്തിൽ സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അജിത് കുമാർ, ജില്ല കലക്‌ടർ എസ് ചന്ദ്രശേഖർ, എൻ എച്ച് എ ഐ റീജിയണൽ ഓഫിസർ ബി എൽ മീണ, പ്രൊജക്‌ട് ഡയറക്‌ടർ അഭിഷേക് തോമസ് വർഗീസ്, മറ്റ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ മന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു.

കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ദേശീയ പാതയുടെ നിർമാണ പുരോഗതിയാണ് മന്ത്രി മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചത്. കോഴിക്കോട് ജില്ലയിൽ വടകര, അഴിയൂരിൽ നിന്ന് ആരംഭിച്ച പരിശോധന കണ്ണൂരിലെ പയ്യന്നൂർ കോത്തായി മുക്കിൽ അവസാനിച്ചു. കണ്ണൂർ ജില്ലയിൽ, മാഹി ബൈപ്പാസിൽ നിന്നാണ് പ്രവൃത്തിയുടെ വിലയിരുത്തൽ ആരംഭിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.