ETV Bharat / state

ചെരുപ്പ് കടകൾ തുറക്കാൻ അനുവദിക്കണമെന്ന് വ്യാപാരികൾ - കണ്ണൂർ

കടകൾ തുറക്കാൻ കഴിഞ്ഞില്ലെ പ്രതിസന്ധി രൂക്ഷമാകുമെന്ന് ഇവർ പറയുന്നു.

Merchants want to be allowed to open shoe stores  ചെരുപ്പ് കടകൾ തുറക്കാൻ അനുവദിക്കണമെന്ന് വ്യപാരികൾ  shoe stores  chappal stores  ലോക്ക് ഡൗൺ നിയന്ത്രണം  കണ്ണൂർ  കണ്ണൂർ വാർത്തകൾ
ചെരുപ്പ് കടകൾ തുറക്കാൻ അനുവദിക്കണമെന്ന് വ്യപാരികൾ
author img

By

Published : May 25, 2021, 7:31 PM IST

കണ്ണൂർ: ലോക്ക് ഡൗൺ നിയന്ത്രണം കാരണം ബുദ്ധിമുട്ടിലായ ചെരുപ്പ് കടകൾക്ക് ഇളവുകൾ നൽകണമെന്ന ആവശ്യം ശക്തമാകുന്നു. മൊബൈൽ ഷോപ്പുകൾ, ടെക്സ്‌റ്റൈൽസ് തുടങ്ങിയ സ്ഥാപനങ്ങൾക്ക് നൽകിയ ഇളവുകൾ ഫുട്ട്‌വെയർ വ്യാപാരികൾക്കും നൽകണമെന്നാണ് ആവശ്യം. പെരുന്നാൾ സീസണുകൾ അടക്കം പ്രതീക്ഷിച്ച് എത്തിച്ച സ്റ്റോക്കുകൾ കെട്ടിക്കിടക്കുന്ന അവസ്ഥയിലാണെന്ന് വ്യാപാരികൾ പറയുന്നു.

പലതും പണയപ്പെടുത്തി എടുത്ത വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാത്ത സ്ഥിതിയിലാണ് പലരും. ആത്മഹത്യ ചെയ്യേണ്ട സ്ഥിതിയിലാണെന്നാണ് കടയുടമകൾ പറയുന്നത്. ചെറുകിട കുടിൽ വ്യവസായങ്ങളുടെ ഉൽപന്നമായി വിപണിയിൽ ശേഖരിക്കുന്ന ഇത്തരം ചെരുപ്പുകൾ ചൂടുകാലത്ത് പരിപാലിക്കാതെയോ ഉപയോഗിക്കാതെയോ ഇരുന്നാൽ ഇതിന്‍റെ പശ ഇളകാനുള്ള സാധ്യതയുണ്ട്. മൺസൂൺ കാലത്ത് ഈർപ്പം മൂലം ഫംഗസ് പിടിക്കാനുള്ള സാധ്യതയും കൂടുതലാണെന്ന് ഇവർ പറയുന്നു.

Also Read:കണ്ണൂർ കോർപറേഷനെതിരെ എൽഡിഎഫിന്‍റെ പ്രതിഷേധം

അടിക്കടി പുതിയ ഡിസൈനുകൾ ഇറങ്ങുന്ന മേഖല ആയതിനാൽ ഇപ്പോൾ ഇരിക്കുന്ന സ്റ്റോക്കുകൾ വിൽക്ക ചരക്കായി കടകളിൽ കെട്ടി കിടക്കുമെന്നാണ് ഇവർ പറയുന്നത്. സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് സംസ്ഥാനത്തെ ചെരുപ്പ് കടകൾ തുറന്നു വ്യാപാരം ചെയ്യുന്നതിനുള്ള അനുമതി നൽകണമെന്ന് ഫുട്ട് വെയർ അസോസിയേഷൻ തളിപ്പറമ്പ് സെക്രട്ടറി നിസാമുദ്ദീൻ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.