കണ്ണൂർ: ജില്ലയിലെ ചെമ്പിലോട് പഞ്ചായത്തില്‍ സാമൂഹിക അകലം പാലിക്കാതെ അതിഥി തൊഴിലാളികളുടെ യോഗം നടത്തിയതായി പരാതി. പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ നടന്ന മടക്ക യാത്രാ യോഗമാണ് വിവാദമായത്. ബിഹാറിലേക്ക് തിരിക്കുന്ന അതിഥികളെ കൂട്ടമായി നിർത്തിയാണ് യോഗം നടത്തിയത്.
നാട്ടില്‍ എത്തിയാല്‍ കേരളത്തിലെ കാര്യങ്ങൾ പറയണമെന്നും യാത്രക്കായി മുൻകൈയെടുത്ത കേരള മുഖ്യമന്ത്രിയുടെ പേര് അറിയാമോയെന്നും കേരളത്തില്‍ സുഖമായിരുന്നല്ലോ എന്നതടക്കം ക്ഷേമ കാര്യങ്ങളും തൊഴിലാളികളോട് പഞ്ചായത്ത് പ്രസിഡന്റ് ചോദിക്കുന്നുണ്ട്.