ETV Bharat / state

കളരിയാണ് ജീവിതം: കടത്തനാടിന്‍റെ "സമുറായി അമ്മ" അഥവാ പത്മശ്രീ മീനാക്ഷിയമ്മ - കേരള കളരിപ്പയറ്റ്‌ വാർത്ത

കേരളത്തിലെ ആയോധന കലാരംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ഏറ്റവും പ്രായം കൂടിയ സ്ത്രീയാണ്, 78-ാം വയസിലും മീനാക്ഷിയമ്മ.

കളരിപ്പയറ്റിൽ മികവ് തെളിയിച്ച്‌ മീനാക്ഷിയമ്മ  കണ്ണൂർ കളരിപ്പയറ്റ്‌ വാർത്ത  kannur kalaripayatt news  കടത്തനാടിന്‍റെ 'സമുറായി'യായി മീനാക്ഷിയമ്മ  Meenakshi amma proves excellence in Kalaripayat  കേരള കളരിപ്പയറ്റ്‌ വാർത്ത
കളരിയാണ് ജീവിതം: കടത്തനാടിന്‍റെ "സമുറായി അമ്മ" അഥവാ പത്മശ്രീ മീനാക്ഷിയമ്മ
author img

By

Published : Feb 5, 2021, 5:35 AM IST

Updated : Feb 5, 2021, 5:30 PM IST

കണ്ണൂർ: മീനാക്ഷിക്ക് ചെറുപ്പത്തില്‍ പഠനത്തേക്കാൾ താല്‍പര്യം നൃത്തമായിരുന്നു. മീനാക്ഷിയുടെ മെയ് വഴക്കവും ശരീര വേഗവും കണ്ട നൃത്ത അധ്യാപകൻ ഏഴാം വയസില്‍ കളരി പഠിക്കാൻ ഉപദേശിച്ചതോടെ കടത്തനാടൻ കളരിയുടെ ചരിത്രം തന്നെ മാറുകയായിരുന്നു. 13 വയസ് കഴിഞ്ഞാൽ പെൺകുട്ടികൾ കളരി പഠനം നിർത്തണം, പക്ഷേ ഒതേനന്‍റെയും ഉണ്ണിയാർച്ചയുടെയും നാട്ടിൽ പിറന്ന മീനാക്ഷി കളരി പഠനം അവസാനിപ്പിച്ചില്ല. കേരളത്തിലെ ആയോധന കലാരംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ഏറ്റവും പ്രായം കൂടിയ സ്ത്രീയാണ്, 78-ാം വയസിലും മീനാക്ഷിയമ്മ.

കളരിയാണ് ജീവിതം: കടത്തനാടിന്‍റെ "സമുറായി അമ്മ" അഥവാ പത്മശ്രീ മീനാക്ഷിയമ്മ

കളരി പഠനം തുടങ്ങുമ്പോൾ മെയ്പ്പയറ്റ്, കോൽത്താരി, അങ്കത്താരി, വെറുംകൈ എന്നീ പയറ്റുമുറകളിലും കത്തി, ഉറുമി, വാൾ എന്നിവയുടെ പ്രയോഗത്തിലും അവർ ഒപ്പമുള്ള ആൺകുട്ടികളെക്കാളും മികച്ചു നിന്നു. പത്താം ക്ലാസോടെ സ്കൂൾ പഠനം നിർത്തിയ മീനാക്ഷി 17 വയസിൽ ഗുരുവായ രാഘവനെ വിവാഹം കഴിച്ചു. പിന്നീടങ്ങോട്ട് കളരി ജീവിതമായി. കടത്തനാട്ട് ക്ഷേത്രങ്ങളിൽ ഉത്സവങ്ങളോടനുബന്ധിച്ച് നടത്താറുള്ള കളരി അഭ്യാസങ്ങളിൽ ഇരുവരും ഒന്നിച്ചു പങ്കെടുത്തിരുന്നു. ചുവട് പിഴക്കാത്ത കളരി ദമ്പതികൾ എന്ന വിശേഷണം അങ്ങനെയാണ് ഇവർക്ക് ലഭിച്ചത്. ഭർത്താവിന്‍റെ മരണത്തോടെ കളരിയുടെ ചുമതല മീനാക്ഷിയമ്മയ്‌ക്ക്‌ ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടി വന്നു. ഭർത്താവ് മരിച്ച് നാൽപത്തിയൊന്നാം ദിവസം മീനാക്ഷിയമ്മ സ്റ്റേജിൽ കയറി. നേരത്തെ ബുക്ക് ചെയ്‌ത പരിപാടിക്ക് മക്കളും ശിഷ്യന്മാരും നിർബന്ധിച്ചപ്പോൾ അരങ്ങത്ത് അവർ വീണ്ടും ചുവട് വച്ചു. അന്നുറച്ച ചുവടുകൾ പിന്നീട് പടവാളേന്തി പ്രായത്തെ പോലും തോല്‍പ്പിച്ച് മുന്നേറി. ആ പോരാട്ടത്തിന്‍റെ മികവിന് രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

കോഴിക്കോട് ജില്ലയിലെ വടകരയില്‍ കടത്തനാട് കളരി സംഘത്തില്‍ വാളും പരിചയും ഉറുമിയുമെല്ലാം നിഷ്പ്രയാസം കൈകാര്യം ചെയ്യുന്ന മീനാക്ഷിയമ്മയെ നാട്ടുകാർ സ്നേഹത്തോടെ 'സമുറായി' അമ്മ എന്നാണ് വിളിക്കുന്നത്. കളരിയുടെ പ്രത്യേക വസ്ത്രം ഉപേക്ഷിച്ച് സാരിയിൽ തന്നെയാണ് മീനാക്ഷി ഗുരുക്കൾ കളരി ചെയ്യുന്നത് എന്നതും പ്രത്യേകതയാണ്. കേരളത്തിനകത്തും പുറത്തും വിദേശത്തുമായി നിരവധി കളരിപ്രദർശനങ്ങൾ മീനാക്ഷിയമ്മയുടെ നേതൃത്വത്തില്‍ നടത്തി വരുന്നുണ്ട്. ആയോധനകല എന്നതിനപ്പുറം മനസിന്‍റെയും ശരീരത്തിന്‍റെയും ആരോഗ്യം നിലനിർത്താനുള്ള ഉപാധി കൂടിയാണ് കളരി ജീവിതം എന്നാണ് മീനാക്ഷിയമ്മയുടെ അഭിപ്രായം. ഒപ്പം ശരീരത്തിന്‍റെ എല്ലാ വേദനകൾക്കും ഫലവത്തായ ഉഴിച്ചിലും ഇവിടെ നടക്കുന്നുണ്ട്. പെൺകുട്ടികൾ നിർബന്ധമായും കളരി അഭ്യസിച്ചിരിക്കണം എന്നാണ് മീനാക്ഷിയമ്മ പറയുന്നത്. ആയിരക്കണക്കിന് പെൺകുട്ടികൾ ഇവിടെ കളരിപഠനം പൂർത്തിയാക്കിയിട്ടുണ്ട്. മീനാക്ഷിയമ്മയുടെ രണ്ട് ആൺ മക്കളും രണ്ട് പെൺമക്കളും അവരുടെ മക്കളുമെല്ലാം കളരി അഭ്യസിച്ചിട്ടുണ്ട്. ആൺ മക്കളാണ് മറ്റിടങ്ങളിൽ ആരംഭിച്ചിട്ടുള്ള ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. സ്കൂളുകളിൽ കളരി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം എന്നാണ് മീനാക്ഷിയമ്മയുടെ ആഗ്രഹം. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് അത് സഹായകമാകുമെന്ന് അവർ പറയുന്നു. സർക്കാർ അതിന് ശ്രമിച്ചാല്‍ എല്ലാ സഹായവും മീനാക്ഷിയമ്മ ഉറപ്പു നല്‍കുന്നുണ്ട്.

Last Updated : Feb 5, 2021, 5:30 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.