ETV Bharat / state

മൻസൂർ വധം; പ്രതിയുടെ വീട്ടിലെ വാഹനങ്ങൾ കത്തിച്ച നിലയില്‍

പെരിങ്ങളം ലോക്കൽ കമ്മിറ്റി അംഗവും, വള്ളുകണ്ടി ബ്രാഞ്ച് സെക്രട്ടറിയുമായ ജാബിറിന്‍റെ മുക്കിൽ പീടിക, വള്ളുകണ്ടിയിലെ വീടിനാണ് തീ വച്ചത്.

Mansoor murder  മൻസൂർ വധം  കണ്ണൂര്‍  Kannur  Youth league  Cpm  Iuml  യൂത്ത് ലീഗ്  സി.പി.എം
മൻസൂർ വധം: പ്രതിയുടെ വീട്ടിലെ വാഹനങ്ങൾ കത്തിച്ച നിലയില്‍
author img

By

Published : Apr 27, 2021, 9:52 AM IST

Updated : Apr 27, 2021, 3:32 PM IST

കണ്ണൂര്‍: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മൻസൂർ വധക്കേസ് പ്രതി പി.പി ജാബിറിന്‍റെ വീട്ട് മുറ്റത്ത് നിർത്തിയിട്ട കാറും രണ്ട് ഇരുചക്രവാഹനങ്ങളും കത്തിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തിന് പിന്നിൽ മുസ്ലീം ലീഗാണെന്ന് സി.പി.എം ആരോപിച്ചു.

പെരിങ്ങളം ലോക്കൽ കമ്മിറ്റി അംഗവും, വള്ളുകണ്ടി ബ്രാഞ്ച് സെക്രട്ടറിയുമായ ജാബിറിന്‍റെ മുക്കിൽ പീടിക, വള്ളുകണ്ടിയിലെ വീടിനാണ് തീ വച്ചത്. വീടിന്‍റെ പിൻഭാഗവും കത്തിനശിച്ചു. വീടിന്‍റെ പിറക് വശത്തെ ഷെഡിൽ നിർത്തിയിട്ടിരുന്ന കാറും ഇരുചക്രവാഹനങ്ങളും പൂര്‍ണമായും കത്തിനശിച്ചു.

പുലര്‍ച്ചെ ഒന്നര മണിക്ക് ശേഷമാണ് സംഭവം നടന്നത്. ശബ്ധം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെടുന്നത്. ചൊക്ലി പൊലീസും, ഫയർ സർവീസും ചേർന്നാണ് തീ അണച്ചത്. കുത്ത് പറമ്പ് എ.സി.പി, ചൊക്ലി എസ്.ഐ എന്നിവർ എത്തിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

Last Updated : Apr 27, 2021, 3:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.