ETV Bharat / state

മന്‍സൂര്‍ വധം; പ്രതികള്‍ ഒരുമിച്ച് കൂടിയ സിസിടിവി ദൃശ്യം പുറത്ത് - കൊലപാതകം

കൊല നടന്നതിന് 100 മീറ്റർ അകലെ മുക്കിൽ പീടികയിൽ വച്ചാണ് പ്രതികൾ ഒരുമിച്ച് കൂടിയത്. ഇവിടേക്ക് ശ്രീരാഗ് അടക്കമുള്ള പ്രതികൾ വരുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്

Mansoor murder case police get cctv footage  Mansoor murder case  police get cctv footage  cctv footage  Mansoor  cctv  മന്‍സൂര്‍ വധം; പ്രതികള്‍ ഗൂഡാലോചന നടത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  മന്‍സൂര്‍ വധം  പ്രതികള്‍ ഗൂഡാലോചന നടത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  സിസിടിവി ദൃശ്യങ്ങള്‍  കൊലപാതകം  പാനൂര്‍
മന്‍സൂര്‍ വധം; പ്രതികള്‍ ഗൂഡാലോചന നടത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
author img

By

Published : Apr 13, 2021, 11:09 AM IST

Updated : Apr 13, 2021, 11:45 AM IST

കണ്ണൂർ: പാനൂരിലെ മൻസൂർ വധക്കേസിലെ പ്രതികൾ കൊലപാതകത്തിന് മുമ്പ് ഒരുമിച്ച് കൂടിയെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊല നടന്നതിന് 100 മീറ്റർ അകലെ മുക്കിൽ പീടികയിൽ വച്ചാണ് പ്രതികൾ ഒരുമിച്ച് കൂടിയത്. ഇവിടേക്ക് ശ്രീരാഗ് അടക്കമുള്ള പ്രതികൾ വരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

മന്‍സൂര്‍ വധം; പ്രതികള്‍ ഗൂഡാലോചന നടത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കൊല നടക്കുന്നതിന് ഏകദേശം 15 മിനിറ്റ് മുമ്പാണ് പ്രതികൾ ഒത്തുചേർന്നത്. ഗൂഢാലോചന നടത്തിയത് ഇവിടെ എന്നാണ് സംശയിക്കുന്നത്. ഈ ദ്യശ്യം പൊലീസ് പരിശോധിക്കും. പ്രതി ഷിനോസിന്‍റെ മൊബൈൽ ഫോണിന്‍റെ സ്ക്രീൻ ഷോട്ടുകളും പുറത്തു വന്നിട്ടുണ്ട്. ശ്രീരാഗ്, ജാബിർ തുടങ്ങിയവർ വിളിച്ചതായും ഫോണിലെ കോള്‍ലിസ്റ്റില്‍ വ്യക്തമാകുന്നുണ്ട്.

കൊലപാതകം നടന്ന ഉടനെ തന്നെ നാട്ടുകാരാണ് ഷിനോസിനെ പിടികൂടി പൊലീസിലേല്‍പ്പിച്ചത്. ആ സമയത്ത് തന്നെ മൊബൈല്‍ പിടിച്ചുവാങ്ങി നാട്ടുകാര്‍ കോള്‍ ലിസ്റ്റ് എടുത്തിരുന്നു. ഇതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ ആറിന് രാത്രിയില്‍ 8:15ഓടുകൂടി മന്‍സൂറിന്‍റെ വീടിന് സമീപം ആക്രമണമുണ്ടാകുകയും മന്‍സൂര്‍ കൊല്ലപ്പെടുകയും ചെയ്തുവെന്നാണ് പൊലീസ് റിപ്പോർട്ട്.

രാത്രി 7.50മുതല്‍ മുക്കില്‍ പീടിക എന്ന സ്ഥലത്ത് പ്രതികള്‍ ഒരുമിച്ച് കൂടിയതിന്‍റെ സിസിടിവി ദൃശ്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഈ ദൃശ്യം കേസിൽ വഴിതിരിവാകുമെന്നാണ് പൊലീസ് കരുതുന്നത്.

Last Updated : Apr 13, 2021, 11:45 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.