കണ്ണൂർ: കോഴിക്കോട് നിന്നുള്ള തീർഥാടക സംഘത്തിലെ 53കാരൻ പിണറായിക്കടുത്ത കാളി പുഴയിൽ വീണു മുങ്ങി മരിച്ചു. കോഴിക്കോട് മാവൂർ റോഡിലെ പൂവാട്ട്പറമ്പ് കല്ലേരി വീട്ടിൽ കൃഷ്‌ണദാസാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ചേക്കൂ പാലം പാർക്കിന് പിറകിൽ കാളി പുഴയിലാണ് ദുരന്തം സംഭവിച്ചത്. കക്കോടിയിൽ നിന്നും കാറിൽ പെരളശ്ശേരി അമ്പലത്തിൽ എത്തിയതായിരുന്നു സംഘം.
ദർശനം കഴിഞ്ഞ് തിരികെ പോകുന്നതിനിടയിൽ ചേക്കൂ പാലത്തിനടുത്ത് ഭക്ഷണത്തിനായി വാഹനം നിർത്തി. ഫോട്ടോ എടുക്കുന്നതിനിടയിൽ പുഴയിൽ വീണ ഡ്രൈവറെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൃഷ്ണദാസ് മുങ്ങി മരിച്ചതെന്നാണ് വിവരം. ബഹളം കേട്ടെത്തിയ തോണിത്തൊഴിലാളികൾ ഇരുവരെയും കരയിലെത്തിച്ചുവെങ്കിലും ഇതിനകം കൃഷ്ണദാസിൻ്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു. ഫൈസൽ പരിക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയിലാണുള്ളത്. പിണറായി പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.