ETV Bharat / state

ആറ് വയസുകാരനെ ചവിട്ടി തെറിപ്പിച്ച ഷിനാദിനെതിരെ വധശ്രമത്തിന് കേസ് - മലയാളം വാർത്തകൾ

മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ക്രൂരകൃത്യം ചെയ്ത പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ഷിനാദിനെതിരെ നടപടി കടുപ്പിച്ച് പൊലീസ്. ആദ്യം ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും പൊലീസ് വിട്ടയച്ചു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വീണ്ടും ഇയാളെ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു

kicking child at kannur  man kicked child at kannur  kicking child at kannur police arrested accused  incident of kicking the child  kerala latest news  malayalam news  പിഞ്ചു ബാലനെ ചവിട്ടിയ സംഭവം  ബാലനെ ചവിട്ടിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു  കുട്ടിയെ ആക്രമിച്ചയാളെ അറസ്റ്റ് ചെയ്‌തു  പൊലീസ് അറസ്റ്റ് ചെയ്‌തു  മുഹമ്മദ് ശിഹ്‌ഷാദ്  കാറിൽ ചാരി നിന്നതിന് പിഞ്ചുബാലനെ ചവിട്ടി  കുട്ടിയെ ആക്രമിച്ച പൊന്ന്യംപാലം സ്വദേശി  കേരള വാർത്തകൾ  മലയാളം വാർത്തകൾ
പിഞ്ചു ബാലനെ ചവിട്ടിയ സംഭവം: പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു
author img

By

Published : Nov 4, 2022, 10:05 AM IST

Updated : Nov 4, 2022, 1:57 PM IST

കണ്ണൂർ: തലശേരിയിൽ കാറിൽ ചാരിനിന്നതിന് പിഞ്ചുബാലനെ ചവിട്ടി തെറിപ്പിച്ച സംഭവത്തിൽ നടപടിയുമായി പൊലീസ്. കുട്ടിയെ ആക്രമിച്ച പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ഷിനാദിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. മുഹമ്മദ് ഷിനാദിനെ കസ്റ്റഡിയിലെടുത്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

ആറ് വയസുകാരനെ ചവിട്ടി തെറിപ്പിച്ച ഷിനാദിനെതിരെ വധശ്രമത്തിന് കേസ്

സംഭവം നടന്ന് പത്ത് മണിക്കൂറിന് ശേഷമാണ് നടപടി. പ്രതിയെ തലശേരി കോടതിയില്‍ ഹാജരാക്കും. സംഭവത്തിൽ കേസെടുക്കുമെന്ന് ബാലാവകാശ കമ്മിഷനും വ്യക്തമാക്കിയിട്ടുണ്ട്. പ്രതിയുടെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി നടന്ന സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ വന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും കേസെടുക്കാനോ ആരോപണവിധേയനായ ആളെ ചോദ്യം ചെയ്യാനോ പൊലീസ് ആദ്യം തയ്യാറായിരുന്നില്ല. പ്രതിക്ക് രാഷ്‌ട്രീയ സ്വാധീനമുള്ളതിനാലാണ് ആദ്യം കസ്റ്റഡിയിലെടുക്കാതിരുന്നതെന്നും ആരോപണം ഉയർന്നിരുന്നു.

കേരളത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയെയാണ് പ്രതി ആക്രമിച്ചത്. കുട്ടിയെ ആക്രമിക്കുന്നത് കണ്ട നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്‌തു. കാറിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന വിചിത്ര ന്യായമാണ് ഇയാള്‍ ഉയർത്തിയത്.

പിന്നാലെ നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ മുഹമ്മദ് ഷിനാദിനെ വിട്ടയച്ച പൊലീസ് രാവിലെ എട്ടിന് ഹാജരായാല്‍ മതിയെന്ന് നിര്‍ദേശിക്കുകയായിരുന്നു. സമീപത്തെ പാരലല്‍ കോളജിന്‍റെ സിസിടിവിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.

Last Updated : Nov 4, 2022, 1:57 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.