ETV Bharat / state

പെട്രോളൊഴിച്ചും ഭീഷണി ; പ്രതിഷേധങ്ങൾക്കിടെ മട്ടന്നൂർ മഹാദേവ ക്ഷേത്രം ഏറ്റെടുത്ത് ദേവസ്വം ബോർഡ് - എക്‌സിക്യൂട്ടീവ് ഓഫിസർ

എക്‌സിക്യുട്ടീവ് ഓഫിസർ പി.ശ്രീകുമാർ ചുമതലയേറ്റെടുത്തത് പൊലീസ് സഹായത്തോടെ

mattannur mahadev temple  മട്ടന്നൂർ മഹാദേവ ക്ഷേത്രം  malabar devaswom board took over the mattannur mahadev temple amid protests  malabar devaswom board took over the mattannur mahadev temple  malabar devaswom board  പ്രതിഷേധങ്ങൾക്കിടയിൽ മട്ടന്നൂർ മഹാദേവ ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തു  മട്ടന്നൂർ മഹാദേവ ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തു  മലബാർ ദേവസ്വം ബോർഡ്  മട്ടന്നൂർ  mattannur  എക്‌സിക്യൂട്ടീവ് ഓഫിസർ  എക്‌സിക്യൂട്ടീവ് ഓഫീസർ
പ്രതിഷേധങ്ങൾക്കിടയിൽ മട്ടന്നൂർ മഹാദേവ ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തു
author img

By

Published : Oct 14, 2021, 12:50 PM IST

Updated : Oct 14, 2021, 1:02 PM IST

കണ്ണൂർ : കടുത്ത പ്രതിഷേധത്തെ മറികടന്ന് മട്ടന്നൂർ മഹാദേവ ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തു. ഉദ്യോഗസ്ഥരെ തടഞ്ഞ പ്രതിഷേധക്കാരിലൊരാള്‍ ദേഹത്ത് പെട്രോളൊഴിച്ചടക്കം ഭീഷണിമുഴക്കിയെങ്കിലും പൊലീസ് സഹായത്തോടെ എക്‌സിക്യുട്ടീവ് ഓഫിസർ ചുമതലയേറ്റെടുക്കുകയായിരുന്നു.

പി.ശ്രീകുമാറാണ് എക്‌സിക്യുട്ടീവ് ഓഫിസര്‍. ക്ഷേത്രത്തിന് മുന്നിൽ തർക്കവും സംഘർഷവുമുണ്ടായി.ഏതാനും പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്‌ച രാവിലെ 7.30ഓടെയാണ് ദേവസ്വം ബോർഡ് അധികൃതർ പൊലീസിന്‍റെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തിയത്. ഇവരെ തടഞ്ഞ പ്രതിഷേധക്കാരുമായി തർക്കവും ഉന്തും തള്ളുമുണ്ടായി.

പ്രതിഷേധങ്ങൾക്കിടെ മട്ടന്നൂർ മഹാദേവ ക്ഷേത്രം ഏറ്റെടുത്ത് ദേവസ്വം ബോർഡ്

ഇതിനിടെ ഒരാൾ കുപ്പിയിൽ കൊണ്ടുവന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് പ്രതിഷേധിച്ചെങ്കിലും പൊലീസ് ഇടപെട്ട് കുപ്പി പിടിച്ചെടുത്തു. സംഘർഷത്തിനൊടുവിൽ ക്ഷേത്രവാതിലിന്‍റെ പൂട്ട് പൊളിച്ചാണ് ദേവസ്വം അധികൃതർ അകത്തുകടന്നത്. അമ്പലത്തിന്‍റെ ഓഫിസും കൗണ്ടറും പൂട്ടിയതിനാൽ ഇവയുടെ പൂട്ടും തകര്‍ത്താണ് എക്‌സിക്യുട്ടീവ് ഓഫിസർ അകത്തുപ്രവേശിച്ച് ചുമതലയേറ്റടുത്തത്.

ALSO READ: വിയ്യൂർ ജയിലിൽ നിന്ന് മൊബൈലും കഞ്ചാവും പിടികൂടി ; കണ്ടെടുത്തത് കെവിന്‍ വധക്കേസ് പ്രതിയുടെ ബ്ലോക്കില്‍ നിന്ന്

ഹൈക്കോടതി ഉത്തരവുപ്രകാരമാണ് ക്ഷേത്രം ഏറ്റെടുക്കുന്നതെന്ന് ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു. എന്നാൽ ഇതുസംബന്ധിച്ച കേസ് സുപ്രീംകോടതിയിൽ നിലനിൽക്കുകയാണെന്നും മൂൻകൂർ നോട്ടിസ് നൽകാതെയാണ് അമ്പലം കൈയേറിയതെന്നും ക്ഷേത്രസമിതി ഭാരവാഹികൾ ആരോപിച്ചു.

പത്ത് വർഷത്തിലധികമായി ക്ഷേത്രം ഏറ്റെടുക്കാൻ ദേവസ്വം ബോർഡ് ശ്രമിച്ചുവരികയായിരുന്നു. 2007ൽ ക്ഷേത്ര നടത്തിപ്പിനെതിരേ പരാതി ലഭിച്ചതിനെത്തുടർന്നാണ് ഏറ്റെടുക്കാന്‍ നടപടി തുടങ്ങിയത്. ഇതിനെതിരേ ക്ഷേത്രസമിതി ദേവസ്വം കമ്മിഷണറെയും കോടതിയെയും സമീപിച്ചിരുന്നു.

അമ്പലത്തില്‍ നാമജപ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. ക്ഷേത്രത്തിന്‍റെ കീഴിലുള്ള കൈലാസ് ഓഡിറ്റോറിയം, മഹാദേവ ഹാൾ മുതലായ സ്ഥാപനങ്ങളും ഇനി ദേവസ്വം ബോർഡിന് കീഴിലാകും.

Last Updated : Oct 14, 2021, 1:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.