ETV Bharat / state

Makkottam Dead Body : മാക്കൂട്ടം ചുരത്തിൽ ട്രോളിയില്‍ മൃതദേഹം തള്ളിയ ആളെ കുറിച്ച് സൂചന ; അന്വേഷണം കേരളത്തിലേക്കും - ചുരത്തില്‍ ട്രോളി

Body Found in Trolley in Makkottam Case: ചുരത്തില്‍ ട്രോളി ഉപേക്ഷിച്ചയാളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. മൃതദേഹം തിരിച്ചറിയാനുള്ള അന്വേഷണം ഈര്‍ജിതമാക്കി അന്വേഷണ സംഘം. മൃതദേഹത്തില്‍ നിന്ന് ലഭിച്ച ചുരിദാര്‍ കേന്ദ്രീകരിച്ച് അന്വേഷണം.

Murder  Dead Body Found in Trolley  Dead Body Found in Trolley in Makkottam Updates  Body Found in Trolley in Makkottam  മാക്കൂട്ടം ചുരത്തിൽ ട്രോളിയില്‍ മൃതദേഹം  മൃതദേഹം തള്ളിയ ആളെ കുറിച്ച് സൂചന  ചുരത്തില്‍ ട്രോളി  മാക്കൂട്ടം ചുരത്തിൽ ട്രോളി ബാഗിൽ മൃതദേഹം
Dead Body Found in Trolley
author img

By ETV Bharat Kerala Team

Published : Sep 21, 2023, 4:01 PM IST

Updated : Sep 21, 2023, 6:04 PM IST

കണ്ണൂർ : മാക്കൂട്ടം ചുരത്തിൽ ട്രോളി ബാഗിൽ മൃതദേഹം കഷണങ്ങളായി കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായി സൂചന (Body Found in Trolley in Makkottam). മൃതദേഹം കൊണ്ട് തള്ളിയ ആളെക്കുറിച്ചാണ് സൂചന ലഭിച്ചത്. പഴകിയ മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത നിലയിലായിരുന്നു. നിലവില്‍ മൃതദേഹത്തില്‍ നിന്നും ലഭിച്ച വസ്‌ത്രം കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഏതാനും ദിവസം മുമ്പ് കണ്ണവത്ത് നിന്നും കാണാതായ യുവതിയുടേതാണോ മൃതദേഹം എന്ന അന്വേഷണത്തിലാണ് പൊലീസ്. എന്നാല്‍ കാണാതാകുന്നതിന് മുമ്പ് വീട്ടില്‍ നിന്നും പുറത്ത് പോയപ്പോള്‍ യുവതി ധരിച്ച വസ്‌ത്രം ഇതല്ലെന്ന് മാതാവ് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം കേസ് അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് കർണാടക പൊലീസ് (Makkottam Dead Body).

വിരാജ്പേട്ട സിഐ ശിവരുദ്രയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കണ്ണവത്തെത്തി. പൊലീസ് യുവതിയുടെ അമ്മയുടെ മൊഴിയെടുത്തു. യുവതിയുടെ ബന്ധുക്കൾ മടിക്കേരി മെഡിക്കൽ കോളജില്‍ എത്തി മൃതദേഹം കണ്ടിട്ടുണ്ട്. കേസിന്‍റെ അന്വേഷണം കണ്ണവത്തിന് പുറമെ കണ്ണപുരത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കണ്ണപുരത്ത് ഒരു യുവതിയെ കാണാതായതുമായി ബന്ധപ്പെട്ടാണ് അന്വേഷണം ഇവിടേക്കും വ്യാപിപ്പിച്ചത്.

അഴുകിയ മൃതദേഹം ട്രോളിയില്‍ കണ്ടെത്തി: കഴിഞ്ഞ തിങ്കളാഴ്‌ചയാണ് (സെപ്‌റ്റംബര്‍ 19) തലശേരി-കുടക് അന്തർ സംസ്ഥാന പാതയിലെ മാക്കൂട്ടം പെരുമ്പാടി ചുരത്തിൽ അഴുകിയ നിലയില്‍ മൃതദേഹം (Dead Body Found in Kannur) ട്രോളി ബാഗില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നാല് കഷണങ്ങളാക്കി ട്രോളിയില്‍ അടച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കേരള അതിർത്തിയായ കൂട്ടുപുഴയിൽ നിന്ന് 17 കിലോമീറ്റർ അപ്പുറത്ത് നിന്നാണ് ട്രോളി കണ്ടെത്തിയത്.

സംഭവസ്ഥലത്ത് നിന്ന് ദുർ​ഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ വനംവകുപ്പും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ട്രോളിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെടുത്തത്.

തിരുവനന്തപുരത്തും അടുത്തിടെ സമാന സംഭവം : സെപ്‌റ്റംബര്‍ 9നാണ് തിരുവനന്തപുരം കണ്ണന്മൂലയിലും സമാന സംഭവമുണ്ടായത്. കണ്ണന്മൂലയിലെ ആമയിഴഞ്ചാന്‍ തോട്ടില്‍ നിന്നും ഡോക്‌ടറുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ അനസ്‌തേഷ്യ വിഭാഗം ഡോക്‌ടര്‍ വിപിന്‍റെ മൃതദേഹമാണ് തോട്ടില്‍ നിന്നും കണ്ടെത്തിയത്.

നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം തിരിച്ചറിയുകയും കുടുംബത്തെ വിവരം അറിയിക്കുകയും ചെയ്‌തു. തോട്ടില്‍ മൃതദേഹം കണ്ടെത്തിയ ഭാഗത്ത് നിന്നും അല്‍പം മാറി വിപിന്‍റെ കാറും പൊലീസ് കണ്ടെത്തി. വാഹനത്തില്‍ പരിശോധന നടത്തിയ പൊലീസിന് ഏതാനും സിറിഞ്ചുകളും മരുന്ന് കുപ്പികളും മയങ്ങാനുള്ള മരുന്നിന്‍റെ ഒഴിഞ്ഞ കുപ്പിയും ലഭിച്ചു.

കഴിഞ്ഞ കുറേ നാളുകളായി വിപിൻ വിഷാദ സംബന്ധമായ പ്രയാസങ്ങള്‍ നേരിട്ടിരുന്നുവെന്ന് കുടുംബം പറഞ്ഞു. മയങ്ങാനുള്ള മരുന്ന് ശരീരത്തില്‍ കുത്തിവച്ച് വിപിന്‍ സ്വയം തോട്ടിലേക്ക് ചാടിയതാകാമെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.

Last Updated : Sep 21, 2023, 6:04 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.