കണ്ണൂർ: മര്‍ദനമേറ്റതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന നാദാപുരം കൂടത്തിൽ തീർത്ഥം ഹൗസിൽ വിനോദൻ (47) മരിച്ചു. മാഹി ഗവണ്‍മെന്‍റ് ആശുപത്രി ജങ്ഷന് സമീപം ദേശീയ പാതയിൽ വച്ചാണ് മിനി ബസ് ഡ്രൈവറും സംഘവും ഇയാളെ മര്‍ദിച്ചത്. ദേഹത്തേക്ക് ചെളി തെറിപ്പിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മര്‍ദനത്തില്‍ വിനോദന്‍റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കേസിലെ രണ്ടാംപ്രതിയെ ഇന്നലെ കഞ്ചാവുമായി മാഹി പൊലീസ് പിടികൂടിയിരുന്നു. അഴിയൂർ ചെറിയത്തെ നാസറിന്റെ മകൻ ഷിനാസി (30) നെയാണ് മാഹി മഞ്ചക്കൽ ബോട്ട് ഹൗസ് പരിസരത്ത് നിന്ന് 10 ഗ്രാം കഞ്ചാവുമായി മാഹി എസ്ഐ ഇളങ്കോയും സംഘവും പിടികൂടിയത്. ഒന്നാം പ്രതിയും മിനി ബസ് ഡ്രൈവറുമായ അഴിയൂർ കിഴക്കെ പാലക്കൂലിൽ ഫർഷാൽ (39) നേരത്തെ പൊലീസ് പിടിയിലായിരുന്നു. ഫര്‍ഷാല്‍ പൊലീസ് കസ്റ്റഡിയിലാണ്.
മര്‍ദനമേറ്റയാള്‍ മരിച്ചു; പ്രതികള്‍ അറസ്റ്റില്‍
ദേഹത്തേക്ക് ചെളി തെറിപ്പിച്ചത് ചോദ്യം ചെയ്ത ഇയാളെ മിനി ബസ് ഡ്രൈവറും സംഘവും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.
കണ്ണൂർ: മര്‍ദനമേറ്റതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന നാദാപുരം കൂടത്തിൽ തീർത്ഥം ഹൗസിൽ വിനോദൻ (47) മരിച്ചു. മാഹി ഗവണ്‍മെന്‍റ് ആശുപത്രി ജങ്ഷന് സമീപം ദേശീയ പാതയിൽ വച്ചാണ് മിനി ബസ് ഡ്രൈവറും സംഘവും ഇയാളെ മര്‍ദിച്ചത്. ദേഹത്തേക്ക് ചെളി തെറിപ്പിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മര്‍ദനത്തില്‍ വിനോദന്‍റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കേസിലെ രണ്ടാംപ്രതിയെ ഇന്നലെ കഞ്ചാവുമായി മാഹി പൊലീസ് പിടികൂടിയിരുന്നു. അഴിയൂർ ചെറിയത്തെ നാസറിന്റെ മകൻ ഷിനാസി (30) നെയാണ് മാഹി മഞ്ചക്കൽ ബോട്ട് ഹൗസ് പരിസരത്ത് നിന്ന് 10 ഗ്രാം കഞ്ചാവുമായി മാഹി എസ്ഐ ഇളങ്കോയും സംഘവും പിടികൂടിയത്. ഒന്നാം പ്രതിയും മിനി ബസ് ഡ്രൈവറുമായ അഴിയൂർ കിഴക്കെ പാലക്കൂലിൽ ഫർഷാൽ (39) നേരത്തെ പൊലീസ് പിടിയിലായിരുന്നു. ഫര്‍ഷാല്‍ പൊലീസ് കസ്റ്റഡിയിലാണ്.
കഴിഞ്ഞ ദിവസം രാത്രി മാഹി ഗവ: ആശുപത്രി ജംഗ്ഷനിൽ ദേശീയ പാതയിൽ വെച്ച് സാരമായി മർദ്ദനമേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന നാദാപുരം റോഡിലെ കൂടത്തിൽ തീർത്ഥം ഹൗസിൽ വിനോദൻ (47) മരണപ്പെട്ടു.ചെളി തെറിപ്പിച്ചത് ചോദ്യം ചെയ്തപ്പോൾ മിനി ബസ്സ് ഡ്രൈവറും സംഘവും ചേർന്ന് ഇയാളെ മർദ്ദിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മർദ്ദനക്കേസ്സിലെ രണ്ടാം പ്രതിയെ ഇന്നലെ കഞ്ചാവുമായി മാഹി പോലീസ് പിടികൂടിയിരുന്നു. അഴിയൂർ ചെറിയത്തെ നാസറിന്റെ മകൻ ഷിനാസി (30) നെയാണ് മാഹി മഞ്ചക്കൽ ബോട്ട് ഹൗസ് പരിസരത്തു നിന്നും പത്ത് ഗ്രാം കഞ്ചാവോടു കൂടി മാഹി എസ്.ഐ.ഇളങ്കോയും സംഘവും പിടികൂടിയത്.ഒന്നാം പ്രതിയും മിനി ബസ്സ് ഡ്രൈവറുമായ അഴിയൂർ കിഴക്കെ പാലക്കൂലിൽ ഫർഷാലി (39) നെനേരത്തെ പിടികൂടിയിരുന്നു.ഇയാൾ റിമാണ്ടിലാണുള്ളത്.ഇ ടി വി ഭാരത് കണ്ണൂർ.
Conclusion: