കണ്ണൂർ: കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍റെ പരിശോധന ഫലം നെഗറ്റീവ് ആയി. ന്യുമോണിയ വിട്ടുമാറിയിട്ടില്ലാത്തതിനാൽ ഐസിയുവിൽ തുടരുമെന്ന് പരിയാരം മെഡിക്കല്‍ കോളജ് മെഡിക്കൽ ബോർഡ് അറിയിച്ചു. ജയരാജന്‍റെ ആരോഗ്യ സ്ഥിതിയിൽ വലിയ പുരോഗതിയുണ്ടായതായി മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തി. രക്തത്തിലെ ഓക്‌സിജന്‍റെ അളവിലും കാര്യമായ പുരോഗതി ദൃശ്യമായതിനാൽ സി-പാപ്പ് വെന്‍റിലേറ്റർ സപ്പോർട്ട് നിലവിൽ ഒഴിവാക്കുന്നതിനും, മിനിമം ഓക്‌സിജൻ സപ്പോർട്ട് തുടരുന്നതിനും തീരുമാനമെടുത്തു. നിലവില്‍ പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും മരുന്നിലൂടെ നിയന്ത്രണ വിധേയമാണ്. അദ്ദേഹത്തിന് കിടക്ക വിട്ട് എഴുന്നേറ്റിരിക്കാനും ഭക്ഷണം കഴിക്കാനും നിലവില്‍ സാധിക്കുന്നുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.
എംവി ജയരാജന്‍ കൊവിഡ് മുക്തനായി
കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. ന്യുമോണിയ മാറിയിട്ടില്ലാത്തതിനാൽ ഐസിയുവിൽ തുടരുമെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കി.