ETV Bharat / state

ഇപി ജയരാജന് അതൃപ്‌തിയില്ല; ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കും': എംവി ഗോവിന്ദന്‍ - kerala news updates

ഇ.പി ജയരാജന് അതൃപ്‌തിയില്ലെന്നും കണ്ണൂരില്‍ തന്നെ പങ്കെടുക്കണമെന്ന് പറയുന്നത് ശരിയല്ലെന്നും മറ്റിടങ്ങളില്‍ അദ്ദേഹം പങ്കെടുക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Bytegovindan  M V Govindhan talk about Peoples march  M V Govindhan  Peoples march  Peoples march kannur  നല്ല വിളയ്‌ക്കൊപ്പം കളയുണ്ടാകും  ഇപിയ്‌ക്ക് അതൃപ്‌തിയില്ല  എം വി ഗോവിന്ദന്‍  ജനകീയ പ്രതിരോധ ജാഥ  സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍  എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍  kerala news updates  latest news in kerala
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍
author img

By

Published : Feb 23, 2023, 3:58 PM IST

എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് എവിടെ വേണമെങ്കിലും ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അദ്ദേഹത്തിന് ഇക്കാര്യത്തില്‍ അതൃപ്‌തിയില്ലെന്നും കണ്ണൂരില്‍ തന്നെ പങ്കെടുക്കണമെന്ന് പറയുന്നത് ശരിയല്ലെന്നും മറ്റിടങ്ങളില്‍ അദ്ദേഹം പങ്കെടുക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ജനകീയ യാത്രയ്‌ക്ക് വലിയ സ്വീകരണമാണ് വടക്കന്‍ മേഖലയില്‍ നിന്ന് ലഭിക്കുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

സർക്കാറിനെതിരെ യുഡിഎഫും ബിജെപിയും സംയുക്തമായി കാലാപാന്തരീക്ഷം സൃഷ്‌ടിക്കുകയാണ്. സെസ്‌ വര്‍ധിപ്പിച്ചുവെന്ന് പറഞ്ഞാണ് ഈ സമരം. ചാവേറുകളെ പോലെയാണ് സമരക്കാർ പെരുമാറുന്നതെന്നും എംവി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. അക്രമ സമരത്തിനെതിരായി ജനങ്ങളും പ്രതികരിക്കും.

തില്ലങ്കേരി വിഷയത്തിൽ പാർട്ടി വ്യകതമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. നല്ല വിളയോടൊപ്പം എപ്പോഴും കളയുമുണ്ടാകും. വിളയ്ക്ക് വരുന്ന രോഗം മാറ്റാൻ ഫലപ്രദമായ ചികിത്സ നൽകുമെന്നും കളയൊക്കെ പറിച്ചു കളയുമെന്നും ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.