കണ്ണൂർ: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതു കൊണ്ട് കാര്യങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന തെറ്റിദ്ധാരണയൊന്നും പാർട്ടിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കണ്ണൂർ എഞ്ചിനീയറിങ് കോളജിലെ പരിപാടിക്കിടെയായിരുന്നു പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ പാര്‍ട്ടി സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. നിരോധനം കൊണ്ട് പിഎഫ്‌ഐ ആശയം ഇല്ലാതാവുമെന്ന് കരുതുന്നില്ല.
പാർട്ടി നിലപാട് കേന്ദ്ര നേതൃത്വം വ്യക്തമാക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. നിരോധനം വന്ന സാഹചര്യത്തിൽ സർക്കാർ അത് നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.